പതാകകള്‍ വൃത്തിയായി സൂക്ഷിക്കാതിരിക്കുന്നത് ബഹുമാനക്കുറവ്; കീറിയതും മങ്ങിയതുമായ യുഎ ഇ പതാകകള്‍ നീക്കം ചെയ്യും
കീറിയതും മങ്ങിയതുമായ യുഎ ഇ പതാകകള്‍ നിരത്തുകളിൽ നിന്നും നീക്കം ചെയ്ത പകരം പുതിയ പതാകകൾ പുനഃസ്ഥാപിക്കാൻ അബുദാബി മുന്‍സിപ്പാലിറ്റിയുടെ നിർദ്ദേശം. നഗരത്തിനകത്തും പുറത്തുമായി അനവധി സ്ഥലങ്ങളിലായി യു എ ഇ ദേശീയപതാക സ്ഥാപിച്ചിട്ടുണ്ട്.
മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥര്‍ ഷഹാമയില്‍ നടത്തിയ പരിശോധനയിലാണ് ചുവരുകളില്‍ ശക്തമായ കാറ്റിലും മഴയിലുമായി നിറം മങ്ങിയതും പൊടി പിടിച്ചതും കീറിയതുമായ പതാകകള്‍ ശ്രദ്ധയില്‍പ്പെട്ടത്. ഇത്തരത്തിൽ പതാകകള്‍ വൃത്തിയായി സൂക്ഷിക്കാതിരിക്കുന്നത് അതിനോട് ചെയ്യുന്ന ബഹുമാനക്കുറവായി കണക്കാക്കാമെന്നും അത് വിപരീതമായ മനോഭാവമാണ് കാണുന്നവരിലുണ്ടാക്കുകയെന്നും മുന്‍സിപ്പാലിറ്റി വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.
https://www.facebook.com/Malayalivartha