മസ്കത്തിലെ നിറഞ്ഞൊഴുകുന്ന വാദിയിൽ യുവാവിന്റെ ഭീതിപ്പെടുത്തുന്ന കടുംകൈ; വീഡിയോ വൈറലായതിന്റെ പിന്നാലെ എത്തിയത് മുട്ടൻ പണി
മസ്കത്ത്: മസ്കത്തിലെ നിറഞ്ഞൊഴുകുന്ന വാദിയിൽ അപകടകരമാം വിധം മുറിച്ചു കടക്കാൻ ശ്രമിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. തെക്കന്‍ ബാത്തിന ഗവര്‍ണറേറ്റിലെ വാദി അല്‍ മആവലില് വ്യാഴാഴ്ച ഉച്ചക്ക് ശേഷമായിരുന്നു സംഭവം
എസ്.യു.വിയില്‍ എത്തിയയാള്‍ വാദിയിലേക്ക് വാഹനം ഒാടിച്ചിറക്കുന്ന വിഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. കുത്തിയൊഴുകുന്ന വെള്ളത്തില്‍ ഒഴുക്കില്‍പെട്ട വാഹനത്തിന്റെ മുകളില്‍ കയറി ഡ്രൈവര്‍ ഇരിക്കുന്നതും വിഡിയോയില്‍ കാണാം.
അതേസമയം അറസ്റ്റിലായ ഡ്രൈവര്‍ക്കെതിരായ തുടര്‍ നടപടികള്‍ നടന്നുവരുകയാണെന്നും പൊലീസ് അറിയിച്ചു. ബോധപൂര്‍വം വാദി മുറിച്ചുകടക്കുന്നത് തടവും പിഴയും ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. മൂന്നുമാസം വരെ തടവും 500 റിയാല്‍ വരെ പിഴയുമാണ് ശിക്ഷ.
https://www.facebook.com/Malayalivartha