Widgets Magazine
19
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സൈബര്‍ സുരക്ഷയുമായി ബന്ധപ്പെട്ട ഞെട്ടിക്കുന്ന കണക്കുകൾ പുറത്തുവിട്ട് കുവൈറ്റ്; മൂന്നു മാസത്തിനിടെ രണ്ട് ദശലക്ഷം സൈബര്‍ ആക്രമണം

10 JULY 2018 06:27 PM IST
മലയാളി വാര്‍ത്ത

കുവൈറ്റില്‍ സൈബര്‍ സുരക്ഷയുമായി ബന്ധപ്പെട്ട ഞെട്ടിക്കുന്ന കണക്കുകൾ പുറത്തു വിട്ടു. ഈ വര്‍ഷം ആദ്യ മൂന്നു മാസത്തിനിടെ മാത്രം രണ്ട് ദശലക്ഷം സൈബര്‍ ആക്രമണങ്ങളുണ്ടായി റിപ്പോർട്ടുകൾ വ്യകതമാക്കുന്നു. ഇതിൽ 90 ബാങ്കിങ് സോഫ്റ്റ്‌വെയറുകളും നിരവധി വാട്‌സ്‌ആപ് അക്കൗണ്ടുകളും ഹാക്ക് ചെയ്യപ്പെട്ടു. സൈബര്‍ സുരക്ഷാ രംഗത്തു പ്രവര്‍ത്തിക്കുന്ന ട്രെന്‍ഡ് മൈക്രോ കമ്പനിയാണ് കണക്കുകൾ പുറത്തു വിട്ടത്.

ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്യാന്‍ ശ്രമം ഉണ്ടായെങ്കിലും തന്ത്രപരമായ സര്‍ക്കാര്‍ വിവരങ്ങളെല്ലാം സുരക്ഷിതമാണ്. അബൂതര്‍ഹിം എന്ന ഹാക്കര്‍ ആണ് ആഭ്യന്തരമന്ത്രാലയത്തിന്റെ വെബ് സൈറ്റില്‍ നുഴഞ്ഞു കയറാന്‍ വിഫല ശ്രമം നടത്തിയതെന്നു കണ്ടെത്തിയിട്ടുണ്ട് വെബ്‌സൈറ്റിന്റെ പ്രവര്‍ത്തനം കുറച്ചുസമയത്തേക്ക് നിര്‍ത്തിവെക്കേണ്ടി വന്നതൊഴിച്ചാല്‍ പ്രശ്‌നങ്ങളില്ലാതെ കൈകാര്യം ചെയ്യാന്‍ അധികൃതര്‍ക്ക് കഴിഞ്ഞു.

2018 ജനുവരി മുതല്‍ മാര്‍ച്ച്‌ വരെയുള്ള കാലയളവില്‍ 2,24,916 സൈബര്‍ ആക്രമണങ്ങളാണ് കുവൈറ്റിനെതിരെ ഉണ്ടായത്. പൊതു സ്വകാര്യ മേഖലകള്‍ക്ക് പുറമെ സ്വദേശികളും വിദേശികളുമായ വ്യക്തികള്‍ നേരിട്ടത് കൂടി ചേര്‍ത്തുള്ള കണക്കാണിത്. വിവരങ്ങള്‍ ചോര്‍ത്തലും പ്രവര്‍ത്തനം തടസ്സപ്പെടുത്തലുമാണ് കൂടുതല്‍ ഉണ്ടായത്.

ബാങ്കിങ് സോഫ്റ്റ് വെയറുകള്‍ക്കെതിരെയും ആക്രമണ ശ്രമമുണ്ടായി. 90 കേസുകളാണ് ഇത്തരത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ബ്രോഡ് കാസ്റ്റ് മെസേജുകളിലൂടെ അയക്കുന്ന അപകടകരമായി ലിങ്ക് വഴിയാണ് വാട്‌സ് ആപ്പ് അക്കൗണ്ടുകളില്‍ ഹാക്കര്‍മാര്‍ നുഴഞ്ഞു കയറുന്നത്. വിദ്യാഭ്യാസ മന്ത്രാലയത്തില്‍ ജോലി വാഗ്ദാനം ചെയ്തും മത്സരങ്ങളും സമ്മാന പദ്ധതികളും വഴിയാണ് ആളുകളെ കെണിയില്‍ പെടുത്തുന്നത്. രാജ്യത്തിന് പുറത്തു നിന്നാണ് ഹാക്കിങ് ശ്രമങ്ങള്‍ ഉണ്ടാവുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം):  (22 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്.... പവന് 680 രൂപയുടെ കുറവ്  (28 minutes ago)

  സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്  (36 minutes ago)

വീടും വാഹനവും സ്വന്തമാക്കാൻ അവസരം: ബുധനാഴ്ചയിലെ അത്ഭുത മാറ്റങ്ങൾ!  (52 minutes ago)

കഴക്കൂട്ടത്ത് ജ്വല്ലറിയിൽ തോക്ക് ചൂണ്ടി 67 പവൻ കവർച്ച  (1 hour ago)

ഹോക്കി ലോകകപ്പിൽ ഇന്ത്യയ്ക്ക് ഇന്ന് നിർണായകം...  (1 hour ago)

യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് ഓണക്കാലത്ത് അധിക സര്‍വീസുകളുമായി കൊച്ചി മെട്രോ  (1 hour ago)

മാസപ്പടി കേസില്‍ വീണാ വിജയന്‍ മാത്രമല്ല ഭര്‍ത്താവ് മുഹമ്മദ് റിയാസും ബിനാമികളായ ഒരു നിര ഡിവൈഎഫ്‌ഐ സഖാക്കളും ഉടന്‍ അറസ്റ്റിലാകും; ഇഡി റെയ്ഡില്‍ അറസ്റ്റിനുള്ള തെളിവുകള്‍ ലഭിക്കുന്നതോടെ വീണയും റിയാസും കുര  (1 hour ago)

ഡിജിപി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെയാരെയും മുഖ്യമന്ത്രിയുടെയോ സർക്കാരിന്റെയോ അനുവാദമില്ലാതെ ഗവർണർ ലോക്‌ഭവനിലേക്ക് വിളിച്ചുവരുത്താൻ പാടില്ല... ഡിജിപിയെ ലോക്‌ഭവനിലേക്ക് വിളിച്ചുവരുത്തിയ ഗവർണർ രാജേന്ദ്ര ആർല  (2 hours ago)

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ശക്തമായ തിരമാലകൾക്ക് സാധ്യത... കോഴിക്കോട് ബീച്ചുകളിലേക്കുള്ള പ്രവേശനം നിരോധിച്ചു....  (2 hours ago)

ഓണം വാരാഘോഷം 24 മുതൽ, നിശാഗന്ധിയിൽ ​24ന് വൈകിട്ട് 6.30ന് മുഖ്യമന്ത്രി വി.ഡി.സതീശൻ വാരാഘോഷ ഉദ്ഘാടനം നിർവഹിക്കും... സമാപന ചടങ്ങിൽ വിശിഷ്ടാതിഥിയായി ഉപരാഷ്ട്രപതി പങ്കെടുക്കും  (2 hours ago)

ഹോക്കി ലോകകപ്പിൽ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തി ഇന്ത്യൻ വനിതകൾ  (2 hours ago)

ഓണക്കാലത്ത് ആശ്വാസമായി ക്ഷേമ പെന്‍ഷന്‍ വിതരണം ഇന്ന് ആരംഭിക്കും...  (3 hours ago)

  മലയാളി താരങ്ങളായ ട്രീസ ജോളി, വി. മുഹമ്മദ് അജ്മൽ എന്നിവരുൾപ്പെടെ 17 പേർക്ക് ദേശീയ കായിക പുരസ്കാരമായ അർജുന അവാർഡ്  (3 hours ago)

മലപ്പുറം സ്വദേശി റിയാദിൽ ഹൃദയാഘാതം മൂലം മരിച്ചു...  (3 hours ago)

Malayali Vartha Recommends