Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പിണറായിയുടെ സതീശൻ വിരുദ്ധതപൊളിഞ്ഞു..അദാനിക്ക് നൽകിയ വാക്കാൽ അംഗീകാരം വി ഡി സതീശൻ സർക്കാർ പുന: പരിശോധിക്കുന്നു..എം എസ്‌ സിക്ക് കൈമാറില്ല..


കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം


നെടുമ്പാശ്ശേരി മിനികൂപ്പർ വാഹനാപകടം... പ്രതി സുഹൈലിൻ്റെ ലൈസൻസ് റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പ് , സുഹൈലിനൊപ്പമുണ്ടായിരുന്ന മറ്റ് രണ്ടു പേർ കൂടി പിടിയിൽ


സംസ്ഥാനത്ത് മുന്‍ഗണനാ വിഭാഗത്തില്‍ തുടരാന്‍ അര്‍ഹതയില്ലാതെ റേഷന്‍ കാര്‍ഡുകള്‍ കൈവശം വച്ചിരിക്കുന്നവര്‍ക്കു പിഴയോ മറ്റു ശിക്ഷാനടപടികളോ കൂടാതെ കാര്‍ഡ് സറണ്ടര്‍ ചെയ്യാൻ രണ്ടു മാസത്തെ സാവകാശം...


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... രണ്ട് ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

ഒരു കിലോ ശവം നാട്ടില്‍ എത്തിക്കാന്‍ 18 ദിര്‍ഹം ... മൊത്തം 1530 ദിര്‍ഹം ..... ഏതാണ്ട് ഇരുപത്തിഏഴായിരം രൂപ ചിലവാക്കി എന്നെ ആരൊക്കയോ കയറ്റി അയച്ചു... പ്രവാസിയുടെ എഫ്.ബി പോസ്റ്റ് ചര്‍ച്ചയാകുന്നു

12 JULY 2018 02:22 PM IST
മലയാളി വാര്‍ത്ത

More Stories...

ഒമാൻ തീരത്ത് കപ്പലിന് നേരെ വീണ്ടും ആക്രമണം... ഒൻപത് പേരെ രക്ഷപ്പെടുത്തി, സംഭവത്തിൽ രണ്ട് ഇന്ത്യൻ നാവികരെ കാണാതായി

ഹൂതി വിമതർ റിയാദ് വിമാനത്താവളത്തിന് നേരെ നടത്തിയ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടെന്ന് സൗദി അറേബ്യ... ആക്രമണത്തിൽ 309 പേർക്ക് പരുക്ക്, വിമാനത്താവളത്തിൻ്റെ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തി

ലവിൻ അബുദാബി അവാർഡ്സ്: ഡോ. ഷംഷീർ വയലിലിനും എം.എ. യൂസഫലിക്കും ജനകീയ പുരസ്കാരം

ബഹ്റൈനിലെ പുതിയ ഇന്ത്യൻ അംബാസഡറായി ഡോ. പ്രദീപ് സിങ് രാജ്‌പുരോഹിത് ചുമതലയേൽക്കും... ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയാക്കി

അമ്മ എവിടെ..നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്...!പ്രവാസി നഴ്സുമാരുടെ മരണം..!അന്ന് സംഭവിച്ചത്

മരണ ശേഷം തൂക്കം ശാപമായി തോന്നി... 85 കിലോ, ഒരു കിലോ ശവം നാട്ടിലെത്തിക്കാന്‍ 18 ദര്‍ഹം അങ്ങനെ 27,000 രൂപ, പ്രവാസിയുടെ എഫ്.ബി പോസ്റ്റ് വയറലാകുന്നു... മരണ ശേഷം പ്രവാസികളുടെ മൃതദേഹം വീട്ടിലെത്തിക്കുന്നത് സംബന്ധിച്ച ബുദ്ധിമുട്ടുകളും വീട്ടുകാരുടെ അവസ്ഥയും പിന്നീട് അവര്‍ക്കുണ്ടാകുന്ന മാറ്റങ്ങളും സംബന്ധിച്ച് കണ്ണൂര്‍ കൂത്ത്പറമ്പ് സ്വദേശിയും പ്രവാസിയുമായ രഞ്ജിത് ആലഞ്ചേരി നീലനാണ് കുറുപ്പിട്ടിരിക്കുന്നത്. സമൂഹമാധ്യമങ്ങളില്‍ ഇതിനകം ഇത് ചര്‍ച്ചയായിട്ടുണ്ട്. 

15 വര്‍ഷത്തെ പ്രവാസത്തിന് ശേഷം പെട്ടന്നായിരുന്നു എന്റെ മരണം , അങ്ങനെ ഇരുന്നപ്പോള്‍ നെഞ്ച് അങ്ങ് പൊട്ടി ...!! ആദ്യമായി എന്റെ തൂക്കം എനിക്കൊരു ശാപമായി തോന്നി ... 85 കിലോ ... ഒരു കിലോ ശവം നാട്ടില്‍ എത്തിക്കാന്‍ 18 ദിര്‍ഹം ... മൊത്തം 1530 ദിര്‍ഹം ..... ഏതാണ്ട് ഇരുപത്തിഏഴായിരം രൂപ ചിലവാക്കി എന്നെ ആരൊക്കയോ കയറ്റി അയച്ചു ... !! 

ശവത്തിന്റെ പിന്നാലെ നടന്നും പറന്നും ഞാന്‍ വീട്ടില്‍ എത്തിയപ്പോള്‍ 10 ദിവസം പിന്നിട്ടിരുന്നു ... !! ഞാന്‍ ആദ്യം നോക്കിയത് ആ പറമ്പിലേക്കാണ് , ഒരു മണ്‍കൂനയോ, കത്തി അമര്‍ന്ന പാടോ, ആ പറമ്പിലില്ല , ഞാന്‍ വാങ്ങിയതാണ് ആ സ്ഥലം , നിറയെ മാവുകള്‍ ഉള്ള മുപ്പത് സെന്റ് , ഒത്ത നടുവില്‍ ഞാന്‍ ഉണ്ടാക്കിയ വീട് , വീടിന് മുന്നില്‍ ചിലരൊക്കെ ഉണ്ട് . ശവം പൊതുശ്മശാനത്തില്‍ അടക്കിയത്രേ ..!

ഞാന്‍ മരിച്ചാല്‍ ജീവിതം ഇരുട്ടില്‍ വീഴും എന്ന് കരുതിയ അച്ഛനും അമ്മയും എന്റെ മക്കളെ മാറി മാറി താലോലിക്കുന്നു... കരഞ്ഞ് വാടി തളര്‍ന്ന് പോകും എന്ന കരുതിയ പെങ്ങള്‍ പുസ്തകെട്ടും അടുക്കി ക്ലാസില്‍ പോയി തുടങ്ങിയിരിക്കുന്നു ... നല്ലത് തന്നെ , എന്റെ മരണത്തിന്റെ വേദനയെ അവരൊക്കെ അതിജീവിച്ചല്ലോ ... സന്തോഷം ....

ഞാന്‍ എന്റെ ഭാര്യയെ തിരഞ്ഞു .... നെഞ്ച് തല്ലി കരഞ്ഞ് വല്ല ആശുപത്രിയിലും ആകും അവളെന്നാണ് കരുതിയത് , ഇല്ല അവളും ഇവിടെ തന്നെയുണ്ട് , അടുക്കളയില്‍ അവള്‍ തിരക്കിലാണ്... ആരോ ശവത്തിന്റെ കൂടെ എത്തിയ എന്റെ ബാഗ് എടുത്ത് മുറ്റത്തേക്ക് ഇട്ടൂ , ചിലരൊക്കെ ചിക്കിചികഞ്ഞു .... പാതി ഉപയോഗിച്ച ഒരു സ്‌പ്രേ , ഞാന്‍ വലിച്ചിട്ട് ബാക്കി വെച്ച അര പായ്ക്ക് റോത്ത്മാന്‍സ് സിഗരറ്റ് , പിന്നെ എന്തൊക്കയോ പ്രവാസി അവശേഷിപ്പുകള്‍ ...

ഒടുവില്‍ മുഷിഞ്ഞ കുറച്ച് വസ്ത്രങ്ങളും എന്റെ 'ക്യാന്‍സല്‍' അടിച്ച പാസ്‌പോര്‍ട്ടും ബാക്കിയായി ..!! മഴ നനഞ്ഞ് രണ്ട് ദിവസം അതാ മുറ്റത്തു കിടന്നു .... ഇന്നലെ വരെ ഇവരൊക്കെ എത്ര ഭദ്രമായി വെച്ചതാണ് അതെന്ന് ആലോചിച്ച് ചിരിച്ചുകൊണ്ട് ഞാന്‍ ആ മാവിന്‍ തോപ്പിലൂടെ കുറെ നേരം നടന്നു ... ഇനി എനിക്ക് എന്റെ നാടും പുഴയും പറമ്പും എല്ലാം നന്നായി ഒന്ന് നടന്ന് കാണണം ..!!

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബോളിവുഡ് കീഴടക്കാൻ എം. പത്മകുമാർ; സണ്ണി ഡിയോളിന്റെ 'സൂര്യ' നവംബർ 20 ന് തിയേറ്ററുകളിൽ!  (16 minutes ago)

ഞങ്ങളുടെ മക്കളെ കൊന്ന് കളഞ്ഞല്ലേടോ പാപീ; മൃതദേഹത്തിനടുത്ത് അലറി അമ്മയും അച്ഛനും, സഹിക്കാനാകതെ ഉറ്റവർ; ജീവൻ പൊലിഞ്ഞ യുവാക്കൾ നാടിനു തീരാവേദന  (19 minutes ago)

അഹങ്കാരി ഉമ്മയുടെ കൊലയാളി സന്തതിയ്ക്ക് മിനി കൂപ്പർ വാങ്ങി കൊടുത്തു; വഴിപിഴച്ചവൻ ഇനി പുറം ലോകം കാണരുത്, മദ്യം വിറ്റ ബാറുകളും കുടുങ്ങി  (24 minutes ago)

ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കാത്ത പിണറായി ഡൽഹിയിൽ സമരം ഇരുന്നതെന്തിന് ? സതീശൻ സർക്കാരിനെ സമ്മർദ്ദത്തിലാക്കാനോ?  (3 hours ago)

ഇനി മണിക്കൂറുകൾ! ഡൽഹിയിൽനിന്ന് എത്തിയ പിണറായിയുടെ ജീവിതം മാറിമറിയുന്നു... ഇന്ന് സംഭവിക്കുന്നത്..  (3 hours ago)

റഹീമിനും ജെയ്ക്കിനും ഉടുതുണിവലിച്ചൂരിഞ്ഞ് അടി! കൂട്ടത്തോടെ കിട്ടി നിലവിളിച്ചുകരഞ്ഞ് ജെയ്ക്ക്...  (3 hours ago)

കളിച്ച് കളിച്ച് സൈന്യത്തെ തൊട്ടുകളിക്കുന്നു!" സൈനികരുടെ മനസ് നിങ്ങളാണോ തീരുമാനിക്കുന്നത്? ശ്രീലേഖയെ വലിച്ചുകീറി ജനം!  (4 hours ago)

അഭിജിത് പറഞ്ഞത് പച്ചക്കള്ളം തെളിവ് സഹിതം വെട്ടി ഡൽഹി പോലീസ്...!വീട്ടിൽ ആ മരണം, നേരെ അവിടേയ്ക്ക്  (4 hours ago)

അയ്യോ മകളേ... പോയല്ലോ!" ട്രെയിൻ തട്ടി ചിന്നിചിതറി മൃതദേഹം..! മോർച്ചറിയിൽ തിരിച്ചറിഞ്ഞ് അച്ഛൻ,കുഴഞ്ഞുവീണു  (4 hours ago)

VIZHINJAM PORT വിഴിഞ്ഞം ഓഹരി കൈമാറ്റം സർക്കാർ തടയുമോ ?  (5 hours ago)

ഇന്ത്യൻ സൂപ്പർ ലീഗ് 2026-27 സീസണിലെ ആദ്യ മത്സരം... കേരള ബ്ലാസ്റ്റേഴ്സിന് വിജയ തുടക്കം  (5 hours ago)

'എവിടെടാ നിന്റെ തന്ത'..??! ചെറുക്കന്റെ ചെവിക്കുറ്റി അടിച്ചിളക്കി നാട്ടുകാർ..!ഇട്ട് മൂടാൻ പൂത്ത പണം..! പോലീസ് സ്റ്റേഷൻ വളഞ്ഞ് ജനം  (6 hours ago)

വയനാട് പിണങ്ങോട് കാർ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് രണ്ടുപേർക്ക് പരുക്ക്....  (6 hours ago)

ശബരിമലയിലേക്ക് തിരുവിതാംകൂർ ദേവസ്വം ബോർഡ് 1,65,000 ലിറ്റർ നെയ്യ് വാങ്ങും....  (7 hours ago)

കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം  (7 hours ago)

Malayali Vartha Recommends