ദുബായ് മെട്രോയിൽ യാത്ര ചെയ്താൽ 'ബുർജ് ഖലീഫ' സന്ദർശനം സൗജന്യം; പുത്തൻ വാഗ്ദാനവുമായി ദുബായ് റോഡ്സ് ആൻറ് ട്രാൻസ്പോർട്ട് അതോറിറ്റി
ദുബായ് മെട്രോയിൽ യാത്ര ചെയ്യുന്ന യാത്രക്കാർക്കായി സൗജന്യ നിരക്കിൽ ബുർജ് ഖലീഫ സന്ദർശിക്കാൻ അവസരമൊരുക്കുന്നു. ദുബായ് റോഡ്സ് ആൻറ് ട്രാൻസ്പോർട്ട് അതോറിറ്റിയുമായി പുതിയ വാഗ്ദാനം ഒരുക്കിയിരിക്കുന്നത്.
തിരഞ്ഞെടുത്ത സ്റ്റേഷനുകളിൽ നിന്ന് യാത്രക്കാർക്ക് ഡിസ്ക്കൗണ്ട് പാസുകൾ വാങ്ങാം. മൊദേഷ് വേൾഡ് സന്ദർശിക്കാനും ഒരു ദിവസം മുഴുവൻ ബുർജ് ഖലീഫക്ക് മുകളിൽ ചെലവഴിക്കാനും 75 ദിർഹം മാത്രം നൽകിയാൽ മതിയാവും. കൂടുതൽ വിവരങ്ങൾ ബുർജ് ഖലീഫയുടെ വെബ്സൈറ്റിൽ ലഭ്യമാണ്. ലെവൽ 124,125 എന്നിവയും 112 ലെ മൊദേഷ് വേൾഡും സന്ദർശിക്കാനുള്ള അവസരമാണ് നൽകുന്നത്.
https://www.facebook.com/Malayalivartha