Widgets Magazine
19
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സൗദിയിൽ അറബ് സംഗീതത്തിന്‍റെ രാജകുമാരനെ കെട്ടിപ്പിടിച്ച യുവതി അറസ്റ്റിൽ

15 JULY 2018 01:20 PM IST
മലയാളി വാര്‍ത്ത

റിയാദില്‍ സംഗീതപരിപാടിക്കിടയില്‍ വേദിയിലേക്ക് കയറി ഗായകനെ കെട്ടിപ്പിടിച്ച സൗദി സ്ത്രീ അറസ്റ്റില്‍. അറബ് സംഗീതത്തിന്റെ രാജകുമാരനെന്നറിയപ്പെടുന്ന മജീദ് അല്‍ മൊഹന്‍ദിസ് പടിഞ്ഞാറന്‍ നഗരമായ തൈഫിലെ വേദിയില്‍ പാടവെയാണ് യുവതി സ്റ്റേജില്‍ കയറി ആലിംഗനം നടത്തിയത്. ശനിയാഴ്ചയായിരുന്നു സംഭവം.

സംഭവത്തിന്റെ ദൃശ്യങ്ങളും ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്. ഗാനം ആലപിക്കുന്നതിനിടെ ഹിജാബ് ധരിച്ച യുവതി വേദിയിലേക്ക് ഓടിക്കയറി ആലിംഗനം ചെയ്യുകയായിരുന്നു. അപ്പോള്‍ തന്നെ സുരക്ഷാ സംഘം യുവതിയെ പിടിച്ചുമാറ്റുകയും തിരിച്ച് ഇറക്കി വിടുകയും ചെയ്തു.അന്യ പുരുഷന്‍മാരുമായി പൊതുസ്ഥലത്ത് അടുത്തിടപഴകുന്നതിനു സൗദി അറേബ്യയില്‍ വിലക്കുണ്ട്. അറസ്റ്റിലായ യുവതി ക്രിമിനല്‍ നടപടിക്രമങ്ങള്‍ നേരിടേണ്ടിവരുമെന്ന് മക്ക പോലീസ് വക്താവ് അറിയിച്ചു.

അറബ് സംഗീതത്തിന്റെ രാജകുമാരന്‍ എന്നറിയപ്പെടുന്ന മൊഹന്ദിസ് പക്ഷേ സംഭവത്തില്‍ ഇതുവരെ പ്രതികരണവുമായി രംഗത്ത് വന്നിട്ടില്ല.സുരക്ഷാ ഉദ്യോഗസ്ഥരുടെ എതിര്‍പ്പിനിടയിലും മൊഹന്‍ദിസിനെ യുവതി കെട്ടിപ്പിടിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഓണ്‍ലൈനില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. കെട്ടിപ്പിടിക്കലിനുശേഷവും മൊഹന്‍ദിസ് സ്റ്റേജില്‍ ഗാനം ആലപിക്കുന്നതു തുടര്‍ന്നു.

യാഥാസ്ഥിതിക നിലപാടുകള്‍ പുലര്‍ത്തുന്ന സൗദിയില്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ കീഴില്‍ നിരവധി പരിഷ്‌കാരങ്ങള്‍ സമീപകാലത്ത് കൊണ്ടു വരികയുണ്ടായി. നേരത്തെ പൊതുസ്ഥലങ്ങളിലെ പരിപാടികളില്‍ പങ്കെടുക്കുന്നതിന് സൗദി സ്ത്രീകള്‍ക്ക് വിലക്കുണ്ടായിരുന്നു. ഫുട്ബോോള്‍ മത്സരം കാണുന്നതിനും വാഹനം ഓടിക്കുന്നതിനും സംഗീത പരിപാടിയില്‍ പങ്കെടുക്കുന്നതിനും പുതിയ പരിഷ്‌കാരത്തില്‍ അനുവാദം ലഭിച്ചിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം):  (13 minutes ago)

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടപടികളുടെ ഭാഗമായി ടി.വീണയുടെ ഭർത്താവും മുൻ മന്ത്രിയുമായ പി.എ.മുഹമ്മദ് റിയാസ് പ്രതിചേർത്തേക്കും; . വീണയുടെ ഡയറിയിൽ പരാമർശിക്കപ്പെട്ടവരുടെ സ്ഥാപനങ്ങളിലും വീടുകളിലും കുറ്റപത  (25 minutes ago)

ഓഹരി വിപണിയില്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും ഇടിവ്... സെന്‍സെക്‌സ് 250 പോയിന്റ് താഴ്ന്നു...  (34 minutes ago)

മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം):  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്.... പവന് 680 രൂപയുടെ കുറവ്  (1 hour ago)

  സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്  (1 hour ago)

വീടും വാഹനവും സ്വന്തമാക്കാൻ അവസരം: ബുധനാഴ്ചയിലെ അത്ഭുത മാറ്റങ്ങൾ!  (1 hour ago)

കഴക്കൂട്ടത്ത് ജ്വല്ലറിയിൽ തോക്ക് ചൂണ്ടി 67 പവൻ കവർച്ച  (1 hour ago)

ഹോക്കി ലോകകപ്പിൽ ഇന്ത്യയ്ക്ക് ഇന്ന് നിർണായകം...  (2 hours ago)

യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് ഓണക്കാലത്ത് അധിക സര്‍വീസുകളുമായി കൊച്ചി മെട്രോ  (2 hours ago)

മാസപ്പടി കേസില്‍ വീണാ വിജയന്‍ മാത്രമല്ല ഭര്‍ത്താവ് മുഹമ്മദ് റിയാസും ബിനാമികളായ ഒരു നിര ഡിവൈഎഫ്‌ഐ സഖാക്കളും ഉടന്‍ അറസ്റ്റിലാകും; ഇഡി റെയ്ഡില്‍ അറസ്റ്റിനുള്ള തെളിവുകള്‍ ലഭിക്കുന്നതോടെ വീണയും റിയാസും കുര  (2 hours ago)

ഡിജിപി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെയാരെയും മുഖ്യമന്ത്രിയുടെയോ സർക്കാരിന്റെയോ അനുവാദമില്ലാതെ ഗവർണർ ലോക്‌ഭവനിലേക്ക് വിളിച്ചുവരുത്താൻ പാടില്ല... ഡിജിപിയെ ലോക്‌ഭവനിലേക്ക് വിളിച്ചുവരുത്തിയ ഗവർണർ രാജേന്ദ്ര ആർല  (2 hours ago)

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ശക്തമായ തിരമാലകൾക്ക് സാധ്യത... കോഴിക്കോട് ബീച്ചുകളിലേക്കുള്ള പ്രവേശനം നിരോധിച്ചു....  (3 hours ago)

ഓണം വാരാഘോഷം 24 മുതൽ, നിശാഗന്ധിയിൽ ​24ന് വൈകിട്ട് 6.30ന് മുഖ്യമന്ത്രി വി.ഡി.സതീശൻ വാരാഘോഷ ഉദ്ഘാടനം നിർവഹിക്കും... സമാപന ചടങ്ങിൽ വിശിഷ്ടാതിഥിയായി ഉപരാഷ്ട്രപതി പങ്കെടുക്കും  (3 hours ago)

ഹോക്കി ലോകകപ്പിൽ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തി ഇന്ത്യൻ വനിതകൾ  (3 hours ago)

Malayali Vartha Recommends