Widgets Magazine
19
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഒമാനിൽ പുത്തൻ പരിഷ്‌കാരങ്ങൾ; സ്വദേശികൾക്കും വിദേശികൾക്കും മെഡിക്കൽ ഇൻഷുറൻസ് നിർബന്ധമാക്കാനൊരുങ്ങി ഭരണകൂടം

16 JULY 2018 03:27 PM IST
മലയാളി വാര്‍ത്ത

ഒമാനിൽ സ്വകാര്യ മേഖലയില്‍ തൊഴിലെടുക്കുന്ന സ്വദേശികൾക്കും വിദേശികൾക്കും മെഡിക്കൽ ഇൻഷുറൻസ് നിർബന്ധമാക്കാനൊരുങ്ങി മന്ത്രിസഭ രംഗത്തെത്തിയിരിക്കുകയാണ്. ഇതനുസരിച്ച് നിർബന്ധിത മെഡിക്കൽ ഇൻഷുറൻസിന്റെ കരടിന് രൂപം നൽകി വരികയാണെന്ന് കാപിറ്റൽ മാർക്കറ്റ് അതോറിറ്റി അറിയിച്ചു.

നിയമ വശങ്ങള്‍ പൂര്‍ണമായും പരിശോധിച്ച ശേഷമാകും ഇവ നടപ്പില്‍ വരുത്തുക. നേരത്തെ ചേംബര്‍ ഓഫ് കൊമേഴ്സ് ആന്റ് ഇന്‍ഡസ്ട്രി അധികൃതരും മെഡിക്കല്‍ ഇന്‍ഷുറന്‍സിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ കമ്പനികളോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കിയുള്ള ഉത്തരവില്ലെന്ന കാരണത്താല്‍ പല കമ്പനികളും ഇത് നടപ്പാക്കുന്നുണ്ടായിരുന്നില്ല. എന്നാൽ പുതിയ സാഹചര്യത്തില്‍ എല്ലാതരം ജീവനക്കാര്‍ക്കും കമ്പനികള്‍ മെഡിക്കല്‍ പരിരക്ഷ ഏര്‍പ്പെടുത്തേണ്ടി വരും.

ഇന്‍ഷുറന്‍സ് പരിരക്ഷ നിര്‍ബന്ധമാക്കുന്ന നിര്‍ദ്ദേശം ഉടന്‍ കമ്പനികള്‍ക്ക് കൈമാറും. ആരോഗ്യ പരിരക്ഷ ഉറപ്പുവരുത്തുന്നതിനുള്ള ഉത്തരവ് കഴിഞ്ഞ വര്‍ഷം സെപ്തംബറില്‍ ഒമാന്‍ ആരോഗ്യ മന്ത്രാലയം പുറത്തിറിക്കിയിരുന്നു. ഇതിന്റെ തുടര്‍ നടപടികളാണ് കാപിറ്റല്‍ മാര്‍ക്കറ്റ് അതോറിറ്റിയുടെ കീഴില്‍ നടന്നുവരുന്നതെന്ന് ആരോഗ്യ മന്ത്രി മുഹമ്മദ് ബിന്‍ ഉബൈദ് അല്‍ സഈദി പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം):  (13 minutes ago)

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടപടികളുടെ ഭാഗമായി ടി.വീണയുടെ ഭർത്താവും മുൻ മന്ത്രിയുമായ പി.എ.മുഹമ്മദ് റിയാസ് പ്രതിചേർത്തേക്കും; . വീണയുടെ ഡയറിയിൽ പരാമർശിക്കപ്പെട്ടവരുടെ സ്ഥാപനങ്ങളിലും വീടുകളിലും കുറ്റപത  (25 minutes ago)

ഓഹരി വിപണിയില്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും ഇടിവ്... സെന്‍സെക്‌സ് 250 പോയിന്റ് താഴ്ന്നു...  (34 minutes ago)

മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം):  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്.... പവന് 680 രൂപയുടെ കുറവ്  (1 hour ago)

  സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്  (1 hour ago)

വീടും വാഹനവും സ്വന്തമാക്കാൻ അവസരം: ബുധനാഴ്ചയിലെ അത്ഭുത മാറ്റങ്ങൾ!  (1 hour ago)

കഴക്കൂട്ടത്ത് ജ്വല്ലറിയിൽ തോക്ക് ചൂണ്ടി 67 പവൻ കവർച്ച  (1 hour ago)

ഹോക്കി ലോകകപ്പിൽ ഇന്ത്യയ്ക്ക് ഇന്ന് നിർണായകം...  (2 hours ago)

യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് ഓണക്കാലത്ത് അധിക സര്‍വീസുകളുമായി കൊച്ചി മെട്രോ  (2 hours ago)

മാസപ്പടി കേസില്‍ വീണാ വിജയന്‍ മാത്രമല്ല ഭര്‍ത്താവ് മുഹമ്മദ് റിയാസും ബിനാമികളായ ഒരു നിര ഡിവൈഎഫ്‌ഐ സഖാക്കളും ഉടന്‍ അറസ്റ്റിലാകും; ഇഡി റെയ്ഡില്‍ അറസ്റ്റിനുള്ള തെളിവുകള്‍ ലഭിക്കുന്നതോടെ വീണയും റിയാസും കുര  (2 hours ago)

ഡിജിപി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെയാരെയും മുഖ്യമന്ത്രിയുടെയോ സർക്കാരിന്റെയോ അനുവാദമില്ലാതെ ഗവർണർ ലോക്‌ഭവനിലേക്ക് വിളിച്ചുവരുത്താൻ പാടില്ല... ഡിജിപിയെ ലോക്‌ഭവനിലേക്ക് വിളിച്ചുവരുത്തിയ ഗവർണർ രാജേന്ദ്ര ആർല  (2 hours ago)

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ശക്തമായ തിരമാലകൾക്ക് സാധ്യത... കോഴിക്കോട് ബീച്ചുകളിലേക്കുള്ള പ്രവേശനം നിരോധിച്ചു....  (3 hours ago)

ഓണം വാരാഘോഷം 24 മുതൽ, നിശാഗന്ധിയിൽ ​24ന് വൈകിട്ട് 6.30ന് മുഖ്യമന്ത്രി വി.ഡി.സതീശൻ വാരാഘോഷ ഉദ്ഘാടനം നിർവഹിക്കും... സമാപന ചടങ്ങിൽ വിശിഷ്ടാതിഥിയായി ഉപരാഷ്ട്രപതി പങ്കെടുക്കും  (3 hours ago)

ഹോക്കി ലോകകപ്പിൽ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തി ഇന്ത്യൻ വനിതകൾ  (3 hours ago)

Malayali Vartha Recommends