ഏതെൻസിൽ വൻ കാട്ടുതീ; അപ്രതീക്ഷിത ദുരന്തത്തിൽ പൊലിഞ്ഞത് 50 ജീവനുകൾ
ഗ്രീസിന്റെ തലസ്ഥാനമായ ഏതെൻസിനടുത്തുണ്ടായ കാട്ടുതീയിൽ 50 ഓളം പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ. അപ്രതീക്ഷിതമായുണ്ടായ കാട്ടുതീയിൽ 104 പേർക്കോളം പൊള്ളലേറ്റിട്ടുണ്ട്. അതേസമയം 26 പേരുടെ മൃതദേഹം കണ്ടെടുത്തതായും അധികൃതർ വ്യക്തമാക്കി.
കാട്ടുതീ റിപ്പോര്‍ട്ട് ചെയ്തതോടെ പ്രധാനമന്ത്രി അലക്സിസ് സിപ്രാസ് വിദേശ പര്യാടനം റദ്ദാക്കി. അതോടൊപ്പം തന്നെ കാട്ടുതീ വാര്‍ത്ത വന്നതോടെ ഗ്രീസ് ലോകരാഷ്ട്രങ്ങളുടെ സഹായം അഭ്യര്‍ഥിച്ചിരിക്കുകയാണ്. ഇതോടെ നൂറിലധികം അഗ്നിശമനസേനാ പ്രവര്‍ത്തകരാണ് രക്ഷാപ്രവര്‍ത്തനത്തിനായി രംഗത്തുള്ളത്. വിവിധ ലോകരാഷ്ട്രങ്ങള്‍ സഹായഹസ്തവുമായി ഗ്രീസിനെ സമീപിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.
അതേസമയം പരുക്കേറ്റവരില്‍ 11 പേരുടെ നില ഗുരുതരമാണ്. അതിനാല്‍ മരണസംഖ്യയും കൂടാനിടയുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. വീടുകളിലും കാറുകളിലും കുടുങ്ങിയവരാണ് മരണപ്പെട്ടവരില്‍ കൂടുതല്‍ പേരും.
https://www.facebook.com/Malayalivartha