ഭീമന് തിമിംഗലത്തിനൊപ്പം ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റഷീദ് അല്‍ മക്തൂം; വീഡിയോ കണ്ട് ഞെട്ടി ആരാധകർ
ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റഷീദ് അല്‍ മക്തൂം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വീഡിയോ കണ്ട് ഞെട്ടി ആരാധകർ. തിമിംഗലത്തിനൊപ്പം നീന്തുന്ന തന്റെ വീഡിയോയാണ് അദ്ദേഹം പങ്കുവെച്ചത്. നിമിഷനേരം കൊണ്ട് ലക്ഷക്കണക്കിന് ആളുകളാണ് വീഡിയോ കണ്ടത്.
ഭീമന് തിമിംഗലത്തിനൊപ്പം നീന്തുന്നത് അത്രയും അധികം നെഞ്ചിടുപ്പുണ്ടാക്കുന്ന ഒന്നാണെന്നും ജീവിതത്തിലെ ഏറ്റവും നല്ല അനുഭവത്തില്‍ ഒന്നായിരുന്നു ഇതെന്നും കിരീടാവകാശി പോസ്റ്റില്‍ എഴുതിയിട്ടുണ്ട്. ലക്ഷക്കണക്കിന് ആളുകളാണ് അദ്ദേഹത്തെ ഇന്‍സ്റ്റഗ്രാമില്‍ പിന്തുടരുന്നത്.
https://www.facebook.com/Malayalivartha