ചെങ്കടലില്‍ സൗദി എണ്ണ ടാങ്കറിന് നേര്‍ക്ക് യമനിലെ ഹൂതി തീവ്രവാദികളുടെ ആക്രമണം
ചെങ്കടലില്‍ സൗദി എണ്ണ ടാങ്കറിന് നേര്‍ക്ക് യമനിലെ ഹൂതി തീവ്രവാദികളുടെ ആക്രമണം. ബുധനാഴ്ച രാവിലെയുണ്ടായ ആക്രമണത്തെ അറബ് സഖ്യ സേന പരാജയപ്പെടുത്തിയെന്നും ടാങ്കറിന് നേരിയ കേടുപാട് സംഭവിച്ചതായും സൗദി ദേശീയ ചാനല്‍ അല്‍ ഇഖ്ബാരിയ റിപ്പോര്‍ട്ട് ചെയ്തു. എണ്ണ ടാങ്കറിന് നേര്‍ക്ക് ആക്രമണം നടത്തിയതുവഴി വന്‍ പരിസ്ഥിതി ദുരന്തം സംഭവിക്കുമായിരുന്നുവെന്ന് അറബ് സഖ്യസേന വ്യക്തമാക്കി.
ചെങ്കടല്‍ വഴിയുള്ള ചരക്കുകടത്തിന് വലിയ ഭീഷണിയാണ് കുറേക്കാലമായി ഹൂതികള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. ഏപ്രിലില്‍ സമാന രീതിയില്‍ സൗദി എണ്ണ ടാങ്കറിന് നേരെയും ജൂണില്‍ മത്സ്യബന്ധന യാനങ്ങള്‍ക്ക് നേരയെും ആക്രമണമുണ്ടായിരുന്നു. ജൂണ്‍ ആക്രമണത്തില്‍ റോക്കറ്റ് പ്രൊപ്പല്‍ഡ് ഗ്രനേഡുകളും മിസൈലുകളും ഘടിപ്പിച്ച ഹൂതി ബോട്ടുകള്‍ സഖ്യസേന പിടിച്ചെടുത്തിരുന്നു.
https://www.facebook.com/Malayalivartha