പഞ്ചറായ ടയര്‍ മാറ്റി ഇടാൻ ശ്രമിക്കവേ ദേഹത്തേയ്ക്ക് കാർ വീണു; അറുപതുകാരനായ ഡ്രൈവർക്ക് ഷാർജയിൽ ദാരുണാന്ത്യം
ഷാർജയിൽ പഞ്ചറായ ടയര്‍ മാറ്റി ഇടാൻ ശ്രമിക്കവേ ദേഹത്ത് കാർ വീണ് ഡ്രൈവറായ അറുപതുകാരന് ദാരുണ മരണം. അല്‍ ദൈദില്‍ ആയിരുന്നു സംഭവം.
വാഹനം ഓടിച്ച് വരവെ നിയന്ത്രണം നഷ്ടപ്പെടുന്നതായി തോന്നിയതിനെത്തുടര്‍ന്ന് ഇദ്ദേഹം നിര്‍ത്തി പരിശോധിച്ചപ്പോഴാണ് ടയര്‍ പഞ്ചര്‍ ആയെന്നു തിരിച്ചറിഞ്ഞത്. ശേഷം ടയര്‍ മാറ്റാനുള്ള ശ്രമത്തിനിടെ ദേഹത്ത് കാര്‍ വീണ് തല്‍ക്ഷണം മരിക്കുകയായിരുന്നു.
വിവരം അറിഞ്ഞ ഉടന്‍ ആംബുലൻസ് സ്ഥലത്ത് എത്തിയെങ്കിലും ഇയാളെ രക്ഷിക്കാനായില്ല. തുടര്‍ നടപടികള്‍ക്കായി മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റിയെന്ന് പോലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha