യുഎഇയില്‍ ബീച്ചിലെ നിരോധിത മേഖലയില്‍ നീന്താന്‍ ഇറങ്ങിയ യുവാവ് മുങ്ങിത്താണു; തീരരക്ഷാ സേന കണ്ടതുകൊണ്ട് വിദേശി യുവാവ് രക്ഷപെട്ടു
ഞായറാഴ്ച അജ്മാനിലെ കോര്ണിച്ചേ ബീച്ചില്‍ രാത്രി ഒന്‍പത് മണിക്ക് കടലില്‍ കുളിക്കാനിറങ്ങിയ ഏഷ്യന്‍ യുവാവ് മുങ്ങിത്താണു. തീരരക്ഷാ സേന കണ്ടതുകൊണ്ട് 24 ക്കാരനായ ഏഷ്യന്‍ യുവാവ് രക്ഷപ്പെട്ടു. പ്രാഥമിക ശ്രുശ്രൂഷ നല്കിയ ശേഷം യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ബീച്ചിലെ നിരോധിത മേഖലയില്‍ നീന്താന്‍ ഇറങ്ങിയതാണ് അപകട കാരണമെന്നും അതിനാല്‍ രാത്രിയി ബീച്ചില്‍ നീന്തരുതെന്നും, നിരോധിത മേഖലയില്‍ പ്രവേശിക്കരുതെന്നും അധികൃതര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha