വിമാന യാത്രികർക്ക് ഒരു സന്തോഷവാർത്ത; സൗജന്യ ടിക്കറ്റും പോയിന്റുകളും ലഭിക്കാൻ അവസരമൊരുക്കി എമിറേറ്റ്സ്
എമിറേറ്റ്സ് സ്ഥിരയാത്രികർക്ക് സൗജന്യ ടിക്കറ്റും പോയിന്റുകളും ലഭിക്കാൻ അധികൃതർ അവസരമൊരുക്കുന്നു. ഫ്ലൈ ദുബായിലെ യാത്രക്കാര്‍ക്കും ഈ അവസരം ലഭ്യമാകുമെന്ന് ഇവർ അറിയിച്ചു.
പുതിയ നടപടി പ്രകാരം എമിറേറ്റ്സിലെ സ്ഥിരയാത്രക്കാര്‍ക്ക് ഓരോ തവണയും ട്രാവല്‍ പോയിന്റ് ലഭിക്കും, ബഡ്ജറ്റ് ക്യാരിയറില്‍ ബുക്ക് ചെയ്താലും പോയിന്റ് ലഭിക്കുന്നതാണ്. ഫ്ലൈ ദുബായിലെ യാത്രക്കാര്‍ എമിറേറ്റ്സില്‍ യാത്ര ചെയ്താലും ഈ പോയിന്റ് ലഭിക്കും.
തങ്ങളുടെ യാത്രക്കാരെ സന്തോഷിപ്പിക്കാനും മികച്ച സേവനം അവര്‍ക്ക് നല്കാനുമായാണ് ഈ പുതിയ സംവിധാനം. ഓപ്പണ്‍ എന്ന പേരില്‍ മുന്‍പുണ്ടായിരുന്ന സംവിധാനം ഇപ്പൊല് സ്കൈവാര്‍ഡ്സ് എന്ന പേരിലേക്ക് മാറ്റിയിട്ടുണ്ട്. ഇതില്‍ യാത്രക്കാര്‍ക്ക് മൈല്‍സ് ലഭിക്കും. ഇത് ഉപയോഗിച്ച് വിമാനയാത്ര നടത്താന്‍ കഴിയും.
https://www.facebook.com/Malayalivartha