ഒമാനില്‍ വാഹനാപകടം; അഞ്ച് വിദേശികള്‍ക്ക് ദാരുണാന്ത്യം;ഒരാള്‍ ഗുരുതര പരിക്കുകളോടെ കഷ്ടിച്ച് രക്ഷപെട്ടു
വാഹനാപകടത്തില്‍ അഞ്ച് വിദേശികള്‍ക്ക് ദാരുണാന്ത്യം. ദാഹിറ ഗവര്‍ണറേറ്റില്‍ അല്‍ ഹംറ അല്‍ ദോറ മേഖലയിലുണ്ടായ അപകടത്തില്‍ യമന്‍ സ്വദേശികളാണ് മരിച്ചത്. ഒരാള്‍ക്ക് ഗുരുതര പരിക്കുകളോടെ രക്ഷപെട്ടു. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അമിത വേഗത ഒഴിവാക്കാന്‍ യാത്രക്കാര്‍ തയാറാകണമെന്നും കൂടുതല്‍ ദൂരം യാത്രക്ക് പുറപ്പെടുന്നതിന് മുന്‍പ് വാഹനങ്ങളുടെ എന്‍ജിന്റെയും ടയറുകളുടെയും പ്രവര്‍ത്തന ക്ഷമത ഉറപ്പുവരുത്തണമെന്നും അപകടത്തിന്റെ പശ്ചാത്തലത്തില്‍ പോലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha