റിയാദിൽ ടേക്ക് ഓഫിനിടെ വിമാനം റണ്‍വേയില്‍ നിന്ന് തെന്നി മാറി
![](https://www.malayalivartha.com/assets/coverphotos/w657/103850_1533292504.jpg)
റിയാദിൽ ടേക്ക് ഓഫിനിടെ വിമാനം റണ്‍വേയില്‍ നിന്ന് തെന്നി മാറിയതായി റിപ്പോർട്ടുകൾ. 150 യാത്രക്കാരുമായി റിയാദിൽ നിന്നും മുംബൈയിലേക്ക് തിരിച്ച വിമാനമാണ് റൺവേയിൽ നിന്നും തെന്നിമാറിയത്.
വിമാനത്തിലുണ്ടായിരുന്ന എല്ലാവരും സുരക്ഷിതരാണ് അധികൃതർ അറിയിച്ചു. സംഭവത്തെ തുടര്‍ന്ന് ഫ്ളൈറ്റ് ക്യാന്‍സല്‍ ചെയ്തു. അതേസമയം റണ്‍വേയില്‍ നിന്ന് തെന്നി മാറിയതിന്റെ കാരണം ഇതുവരെയും കണ്ടെത്താനായിട്ടില്ല . ഫ്ളൈറ്റ് ക്യാന്‍സല്‍ ചെയ്ത വിവരം മുംബൈ എയര്‍പോര്‍ട്ടിലെ അറിയിച്ചിട്ടുണ്ട്. യാത്രക്കാരെ മറ്റൊരു വിമാനത്തില്‍ മുംബൈയില്‍ എത്തിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha