അബുദാബി റോഡുകളിൽ ഇനി വേഗപരിധി മറികടന്നാൽ കടുത്ത ശിക്ഷ

അബുദാബി: അബുദാബിയിൽ ഇനി മുതൽ നിശ്ചയിച്ച വേഗതയിൽ നിന്നും പരിധി വിട്ടാൽ കടുത്ത ശിക്ഷ നൽകുമെന്ന് അധികൃതർ അറിയിച്ചു. മുൻപ് റോഡരികില്‍ രേഖപ്പെടുത്തിയ വേഗപരിധി വിട്ട് മണിക്കൂറില്‍ 20 കിലോമീറ്റര്‍ വരെ അധിക വേഗതയിൽ പിഴ കൂടാതെ വാഹനമോടിക്കാമായിരുന്നു. എന്നാൽ ഇനി മുതൽ രേഖപ്പെടുത്തിയ വേഗപരിധി കടക്കുന്നവര്‍ നിയമനടപടി നേരിടേണ്ടി വരുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
നിലവിൽ അബുദാബി റോഡുകളില്‍ മാത്രമാണ് ഈ മാറ്റം നടപ്പാക്കുന്നത്. അതേസമയം, വേഗപരിധിയിലെ ഇളവ് ഒഴിവാക്കുന്ന പശ്ചാത്തലത്തില്‍ അമിതവേഗത്തിനുള്ള പിഴ ശിക്ഷ പകുതിയായി കുറക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. നേരത്തേ 60 കിലോമീറ്റര്‍ വേഗത പരിധിയുണ്ടായിരുന്നിടത്ത് 80 കിലോമീറ്ററായി വേഗപരിധി മാറ്റി രേഖപ്പെടുത്തുമെങ്കിലും ഇതിലൂടെ മണിക്കൂറില്‍ 81 കിലോമീറ്റര്‍ വേഗതയില്‍ വാഹനമോടിച്ചാല്‍ പോലും അമിതവേഗത്തിന് പിടിയിലാകും.
https://www.facebook.com/Malayalivartha


























