പരീക്ഷയ്ക്കിടയിൽ വിദ്യാർഥിയുടെ കോപ്പിയടി പിടിക്കപ്പെട്ടു; കുവൈത്തിൽ അധ്യാപകന് നേരെ വിദ്യാർത്ഥിയുടെ ക്രൂര മർദ്ദനം; വൈറലായി വീഡിയോ
കുവൈത്ത്: കുവൈത്തിലെ അൽ അഹമ്മദിയിൽ പരീക്ഷയ്ക്കിടയിൽ കോപ്പിയടി പിടിച്ചതിനെത്തുടർന്ന് വിദ്യാര്‍ത്ഥി അധ്യാപകനെ മർദ്ദിച്ചു. സംഭവത്തുടർന്ന് വിദ്യാര്‍ത്ഥിയെ സ്കൂളില്‍ നിന്ന് പുറത്താക്കി. നിലവിൽ ഈ വിദ്യാര്‍ത്ഥിക്ക് കുവൈത്തിലെ മറ്റു വിദ്യാലയങ്ങളിലും പ്രവേശനം നല്‍കേണ്ടെന്നാണ് അധികൃതരുടെ തീരുമാനം.
സംഭവത്തിന്റെ സി സി ടി വി ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ വൈറലായതോടെ വിദ്യാര്‍ത്ഥിക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. പരീക്ഷയുടെ നടത്തിപ്പ് ചുമതലയുണ്ടായിരുന്ന അധ്യാപകന് വിദ്യാര്‍ത്ഥി കോപ്പിയടിക്കുന്നത് കണ്ടതിനെ തുടര്‍ന്ന് സമീപത്തേക്ക് ചെല്ലുകയായിരുന്നു. ഇതു കണ്ട വിദ്യാര്‍ത്ഥി അധ്യാപകന്റെ മുഖത്ത് മര്‍ദ്ദിച്ചു. മര്‍ദ്ദനത്തെ തുടര്‍ന്ന് അധ്യാപകന് നിലത്തു വീണു.
അതേസമയം പരീക്ഷാ നടത്തിപ്പിന്റെ ചുമതലയുണ്ടായിരുന്ന മറ്റു രണ്ടു അധ്യാപകര്‍ ചേര്‍ന്ന് വിദ്യാര്‍ത്ഥിയെ പിടിച്ചുമാറ്റി. വിദ്യാര്‍ത്ഥിയുടെ മര്‍ദ്ദനത്തെ തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ അധ്യാപകനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
https://www.facebook.com/Malayalivartha