ബലിപെരുന്നാൾ; യുഎഇ ബാങ്കുകള്‍ക്ക് അവധി പ്രഖ്യാപിച്ചു

യുഎഇ യിൽ ഓഗസ്റ്റ് 21 ലെ ബലിപെരുന്നാൾ പ്രമാണിച്ചു എല്ലാ ബാങ്കുകള്‍ക്കുമായുള്ള അവധി പ്രഖ്യാപിച്ചു. ഓഗസ്റ്റ് 20 തിങ്കളാഴ്ച മുതല്‍ 23 വ്യാഴാഴ്ച വരെയായിരിക്കും അവധി. വെള്ളിയാഴ്ച്ചയിലെ സാധാരണ അവധിയ്ക്ക് ശേഷം ഓഗസ്റ്റ് 25 മുതല്‍ ബാങ്കുകള്‍ പ്രവര്‍ത്തിക്കും.
യുഎഇ സെന്‍ട്രല്‍ ബാങ്കാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. അതേസമയം അവധി ദിവസങ്ങളില്‍ പണത്തിന് ക്ഷാമം ഉണ്ടാകാതിരിക്കാന്‍ അവധി ദിനങ്ങളിലും എടിഎമ്മുകളില്‍ നോട്ടുകള്‍ നിറയ്ക്കാനുള്ള സംവിധാനം ഒരുക്കണമെന്നും സെന്‍ട്രല്‍ ബാങ്ക് നിര്‍ദ്ദേശിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha


























