അമ്മയുടെ കൈവിട്ട് റോഡിന് കുറുകെ ഓടി; യുഎഇയില്‍ ഒൻപതുകാരിയെ വേഗത്തിലെത്തിയ കാർ ഇടിച്ചു തെറിപ്പിച്ചു

യുഎഇ: യുഎഇയില്‍ അമ്മയ്‌ക്കൊപ്പം നടക്കുകയായിരുന്ന ഒൻപതു വയസ്സുകാരിയെ വേഗത്തിലെത്തിയ കാർ ഇടിച്ചു തെറിപ്പിച്ചു. റോഡരികിലൂടെ അമ്മയുടെ കൈപിടിച്ച് നടക്കുകയായിരുന്ന ഏഷ്യൻ പെൺകുട്ടി അമ്മയുടെ കൈവിട്ട് റോഡിന് കുറുകെ ഓടുന്നതിനിടയിലായിരുന്നു അപകടം.
വേഗതയില്‍ വന്ന കാര്‍ പെണ്‍കുട്ടിയെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. വണ്ടി ഓടിച്ചിരുന്ന അറബ് യുവാവ് വണ്ടി നിര്‍ത്താന്‍ ശ്രമിച്ചെങ്കിലും കാര്‍ അമിത വേഗതയില്‍ ആയിരുന്നതിനാല്‍ നിര്‍ത്താന്‍ കഴിയാതെ കുട്ടിയെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടി ആശുപത്രിയില്‍ ചികിത്സയിലാണ്.
https://www.facebook.com/Malayalivartha


























