Widgets Magazine
20
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കരുവാറ്റ കൊലപാതകം: ആരുമായും സമ്പർക്കമില്ലാതെ നിഗൂഢ ജീവിതം; ശിവൻകുട്ടിയുടെ കുടുംബ പശ്ചാത്തലത്തിൽ കടുത്ത ദുരൂഹത...


'കള്ളി' എന്ന് വിളിച്ചതിന് മുത്തശ്ശനോട് ക്രൂര പ്രതികാരം; 13-കാരിയുടെ ക്വട്ടേഷന് പിന്നിൽ നിയമത്തെക്കുറിച്ചുള്ള വ്യക്തമായ ബോധ്യം...


ഡയറിയിലെ ആദ്യ 9 പേജുകൾ ചതിച്ചു! സാധാരണ വരുമാനത്തിന് പുറമെ 20 കോടിയുടെ സമാന്തര ഇടപാടുകൾ; എക്സാലോജിക് കേസിൽ ഇ.ഡി അന്വേഷണം കടുപ്പിക്കുന്നു...


അപ്പൂപ്പാ എന്ന് വിളിച്ച് അവൾ പൊട്ടിക്കരഞ്ഞു, ആ അഭിനയത്തിൽ ഞെട്ടിപ്പോയി! കരുവാറ്റയിൽ വാതിൽ പൊളിച്ച് ആദ്യം അകത്തുകയറിയ ദൃക്‌സാക്ഷിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...


കർക്കിടകം രാശി (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം):

മഴയുടെ ഭീകര ചിത്രം പുറത്ത് വിട്ട് നാസ; കേരളത്തിലേക്ക് യാത്ര വേണ്ടെന്ന് അമേരിക്കന്‍ പൗരന്മാരെ അമേരിക്ക അറിയിച്ചിരുന്നതായി റിപ്പോര്‍ട്ട്; എന്താണ് കേരളത്തില്‍ സംഭവിക്കുന്നതെന്ന് നാസ നിരീക്ഷിക്കുന്നു; ദക്ഷിണേന്ത്യയിലെ മഴയെ കുറിച്ച് നാസ പ്രത്യേകം റിപ്പോര്‍ട്ടും തയാറാക്കുന്നു

16 AUGUST 2018 09:00 AM IST
മലയാളി വാര്‍ത്ത

കേരളം മഴയില്‍ നട്ടം തിരിയവെ ഇതെല്ലാം മുന്‍കൂട്ടി കണ്ടുവെന്ന അവകാശ വാദവുമായി അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ. കേരളത്തിലേക്കുള്ള യാത്ര വേണ്ടെന്ന് പൗരന്മാരെ അമേരിക്ക മുന്‍കൂട്ടി അറിയിക്കുകയും ചെയ്തുവത്രെ. കേരളത്തിലെ പ്രകൃതിഭംഗി കാണാന്‍ എത്തുന്നവരെയാണ് അമേരിക്ക വിലക്കിയത്. 

നാസയിലെ പഠനങ്ങളിലൂടെയാണ് കേരളത്തിലെ കാലാവസ്ഥയെ കുറിച്ച് അമേരിക്ക തിരിച്ചറിഞ്ഞത്. ഇപ്പോഴും നാസ കേരളത്തെ നിരീക്ഷിക്കുന്നുണ്ട്. എന്താണ് ഇവിടെ സംഭവിക്കുന്നതെന്ന് വിദേശ രാജ്യങ്ങളെ അറിയിക്കുന്നുമുണ്ട്. അതീവ ഗുരുതരമെന്നാണ് സ്ഥിതി വിശേഷത്തെ നാസ വിലയിരുത്തുന്നത്.

മഴയില്‍ മുങ്ങിത്താഴുന്ന കേരളത്തിന്റെ ബഹിരാകാശ കാഴ്ചകള്‍ പുറത്തു വിട്ടിരിക്കുകയാണ് നാസ. ഭീതിപ്പെടുത്തുന്നതാണ് നാസ പുറത്തു വിട്ടിരിക്കുന്ന ചിത്രങ്ങള്‍. നാസയുടെ കാലാവസ്ഥ, പരിസ്ഥിതി നിരീക്ഷണ ഉപഗ്രങ്ങളുടെ ചിത്രങ്ങള്‍ ഓരോ രണ്ടു മൂന്നു മണിക്കൂറിലും പുറത്തുവിടുന്നുണ്ട്. കഴിഞ്ഞ ഒരാഴ്ചയായി കേരളത്തിലെ കാലാവസ്ഥ എങ്ങനെയായിരുന്നു, വരും ദിവസങ്ങളിലെ കാലാവസ്ഥ മാറ്റങ്ങള്‍ എങ്ങനെ തുടങ്ങി വിവരങ്ങളെല്ലാം നാസ ചിത്രങ്ങള്‍ വിലയിരുത്തി റിപ്പോര്‍ട്ട് പുറത്തുവിടുന്നുണ്ട്.

ദക്ഷിണേന്ത്യയിലെ മഴയെ കുറിച്ച് നാസ പ്രത്യേകം റിപ്പോര്‍ട്ട് തന്നെ തയാറാക്കുന്നുണ്ട്. ജിപിഎം കോര്‍ ഒബ്‌സര്‍വേറ്ററി ആ എന്നീ ഉപഗ്രഹങ്ങളില്‍ നിന്നുള്ള ചിത്രങ്ങളും ഡേറ്റകളുമാണ് കാലാവസ്ഥാ ഭൂപടങ്ങള്‍ നിര്‍മിക്കാന്‍ നാസ ഉപയോഗിക്കുന്നത്. വിവിധ രാജ്യങ്ങളില്‍ കാലാവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങളെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ കാലാവസ്ഥാ നിരീക്ഷണ സാറ്റ്‌ലൈറ്റുകളുടെ സഹായത്തോടെയാണ് നാസ തയാറാക്കുന്നത്. നാസയുടെ ഐഎംഇആര്‍ജിയാണ് ഇതില്‍ പ്രധാനപ്പെട്ടത്. കേരളത്തില്‍ പ്രളയത്തിനു കാരണമായ ശക്തമായ മഴയുടെ കൂടുതല്‍ വിവരങ്ങളും ഭൂപടങ്ങളും നാസ ഉപഗ്രഹങ്ങള്‍ പുറത്തുവിടുന്നുണ്ട്.

ഓരോ രണ്ടു, മൂന്നു മണിക്കൂര്‍ ഇടവിട്ടാണ് ചിത്രങ്ങളും വിവരങ്ങളും നാസ സാറ്റ്‌ലൈറ്റുകള്‍ പുറത്തുവിടുന്നത്. പ്രത്യേകം തയാറാക്കിയ ആനിമേഷന്‍ ഭൂപടം നാസയുടെ ഔദ്യോഗിക വെബ്‌സൈറ്റിലുണ്ട്. ഈ ആനിമേഷനില്‍ കഴിഞ്ഞ ഏഴു ദിവത്തിനിടെ കേരളത്തിനു മുകളില്‍ സംഭവിക്കുന്ന മാറ്റങ്ങളും രേഖപ്പെടുത്തിയിരിക്കുന്നു. ഉപഗ്രഹങ്ങളുടെ സഹായത്തോടെ മണിക്കൂറുകള്‍ ഇടവിട്ട് പകര്‍ത്തിയ ചിത്രങ്ങള്‍ യോജിപ്പിച്ചാണ് ആനിമേഷന്‍ മാപ്പ് നിര്‍മിച്ചിരിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാലക്കാട് കോങ്ങാട്ടിൽ സ്വകാര്യ ബസിൽ നിന്ന് തെറിച്ചുവീണ് കോളേജ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം; മുണ്ടൂർ യുവക്ഷേത്ര ക്യാമ്പസ് കണ്ണീരണിഞ്ഞു...  (27 minutes ago)

കരുവാറ്റ കൊലപാതകം: ആരുമായും സമ്പർക്കമില്ലാതെ നിഗൂഢ ജീവിതം; ശിവൻകുട്ടിയുടെ കുടുംബ പശ്ചാത്തലത്തിൽ കടുത്ത ദുരൂഹത...  (1 hour ago)

'കള്ളി' എന്ന് വിളിച്ചതിന് മുത്തശ്ശനോട് ക്രൂര പ്രതികാരം; 13-കാരിയുടെ ക്വട്ടേഷന് പിന്നിൽ നിയമത്തെക്കുറിച്ചുള്ള വ്യക്തമായ ബോധ്യം...  (1 hour ago)

കസ്റ്റഡി നടപടികൾക്കിടെ നാടകീയ നീക്കം; ഇരട്ടക്കൊലപാതകക്കേസ് പ്രതി അജീഷിനെ സൈക്യാട്രി വാർഡിലേക്ക് മാറ്റി; ജയിലിലെ വിചിത്ര പെരുമാറ്റത്തിൽ പോലീസിനും സംശയം...  (1 hour ago)

ഡയറിയിലെ ആദ്യ 9 പേജുകൾ ചതിച്ചു! സാധാരണ വരുമാനത്തിന് പുറമെ 20 കോടിയുടെ സമാന്തര ഇടപാടുകൾ; എക്സാലോജിക് കേസിൽ ഇ.ഡി അന്വേഷണം കടുപ്പിക്കുന്നു...  (1 hour ago)

ക്വട്ടേഷൻ കൊലപാതകം; മരിച്ചെന്ന് ഉറപ്പിച്ച ശേഷം അപ്പുറത്തെ കടയിൽ പോയി പലഹാരം വാങ്ങി കഴിച്ചു കുട്ടിതേവാങ്കുകളുടെ മാസ്റ്റർ പ്ലാൻ  (1 hour ago)

അപ്പൂപ്പാ എന്ന് വിളിച്ച് അവൾ പൊട്ടിക്കരഞ്ഞു, ആ അഭിനയത്തിൽ ഞെട്ടിപ്പോയി! കരുവാറ്റയിൽ വാതിൽ പൊളിച്ച് ആദ്യം അകത്തുകയറിയ ദൃക്‌സാക്ഷിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...  (2 hours ago)

റിപ്പോർട്ടർ ബ്രോ‍ഡ്കാസ്റ്റിങ് കമ്പനി നടത്തിയ നികുതി വെട്ടിപ്പ് ; ജി എസ് ടിവകുപ്പ് ഇടപെടാത്തതിന് പിന്നിൽ പിണറായി സർക്കാരിലെ കായിക മന്ത്രി? ഫുട്ബോൾ താരം ലയണൽ മെസ്സിയെ കേരളത്തിലെത്തിക്കാൻ സ്പോൺസറെ കണ്ടെത  (3 hours ago)

തിരുവനന്തപുരം മൃഗശാലയിൽ ​ഗുജറാത്തിലെ വൻ താരയിൽ നിന്നും മൂന്ന് സീബ്രകൾ എത്തി  (3 hours ago)

ആലുവയിലെ സിനിമ തിയറ്ററിൽ പൊലീസുകാരനെ കുഴഞ്ഞു വീണ് മരിച്ച നിലയിൽ കണ്ടെത്തി  (3 hours ago)

സംസ്ഥാനത്ത് പൊലീസ് ഉദ്യോഗസ്ഥരുടെ ഓണം ഡ്യൂട്ടി അലവൻസിൽ വർദ്ധനവ്...  (4 hours ago)

ശബരിമല സ്വർണപ്പാളി കേസ്... ജാമ്യാപേക്ഷകളിൽ വിധി 22 ന്  (4 hours ago)

തിരുവനന്തപുരം മൃഗശാലയിൽ പുതിയ മൂന്ന് അതിഥികളെത്തി.. .  (4 hours ago)

ബഹിരാകാശരംഗത്തെ നിർണായക മുന്നേറ്റമായി, ചൈന ആദ്യമായി റോക്കറ്റിന്റെ ആദ്യഘട്ടം വിജയകരമായി കരയിൽ തിരിച്ചിറക്കി  (4 hours ago)

ഓഹരി വിപണിയില്‍ ഇന്ന് മുന്നേറ്റം... വ്യാപാരത്തിന്റെ തുടക്കത്തില്‍ സെന്‍സെക്‌സ് 500ലധികം പോയിന്റ് മുന്നേറി‌  (5 hours ago)

Malayali Vartha Recommends