കനത്ത മഴയെ തുടര്‍ന്ന് പ്രളയക്കെടുതി അനുഭവിക്കുന്ന കേരളത്തില്‍ സഹായത്തിന് കൂടുതല്‍ സേനയെ അയയ്ക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗിനോടും ആവശ്യപ്പെട്ടു

കനത്ത മഴയെ തുടര്‍ന്ന് പ്രളയക്കെടുതി അനുഭവിക്കുന്ന കേരളത്തില്‍ സഹായത്തിന് കൂടുതല്‍ സേനയെ അയയ്ക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗിനോടും ആവശ്യപ്പെട്ടു. രാവിലെ മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ അടിയന്തര യോഗം ചേര്‍ന്ന ശേഷമായിരുന്നു ഇത്. രക്ഷാപ്രവര്‍ത്തനത്തിനായി ഹെലികോപ്ടറുകള്‍ വിട്ടുനല്‍കണമെന്നും മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു. അടിയന്തര സഹായം എത്തിക്കാമെന്ന് ഇരുവരും ഉറപ്പ് നല്‍കിയതായി മുഖ്യമന്ത്രി പിന്നീട് അറിയിച്ചു.
വ്യോമസേനയുടെ ഒരു സംഘം കോഴിക്കോട് എത്തിയിട്ടുണ്ട്. ഉടന്‍ തന്നെ അവര്‍ തൃശൂര്‍ ചാലക്കുടിയിലേക്ക് പുറപ്പെടുംന്യൂന
https://www.facebook.com/Malayalivartha



























