സൗദിയിൽ സുരക്ഷാ ഉദ്യോഗസ്ഥർക്ക് നേരെ ആക്രമണം; സ്വദേശിയായ ഭീകരവാദിയെ ഉദ്യോഗസ്ഥർ കീഴ്പ്പെടുത്തി അറസ്റ്റ് ചെയ്തു
സൗദി അറേബ്യ: സൗദിയിൽ സ്വദേശിയായ ഭീകരവാദിയെ സൗദി സുരക്ഷാസേന അറസ്റ്റ് ചെയ്തതായി റിപ്പോർട്ടുകൾ. സൗദിയിലെ ബക്രീയ എന്ന സ്ഥലത്ത് വച്ചു ഇയാൾ സുരക്ഷാ ഉദ്യോഗസ്ഥരുമായി ഏറ്റ് മുട്ടിയതിനെത്തുടർന്ന് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.
ഫവാസ് അബ്ദുല്‍ റഹ്മാന് ഈദ് അല്‍ ഹല്ബി എന്ന സൗദി പൗരനായ ഭീകരവാദിയെയാണ് സുരക്ഷാസേന കിഴ്പെടുത്തി അറസ്റ്റ് ചെയ്തത്. സുരക്ഷാ സേനയ്ക്കു നേരെ ഇയാള്‍ വെടിയുതിര്‍ത്തിരുന്നതായി ആഭ്യന്തരമന്ത്രാലയം പുറപ്പെടുവിച്ച വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.
ബുധനാഴ്ച രാത്രി 1.30 നായിരുന്നു ഭീകരന് സുരക്ഷാ സേനയുമായി ഏറ്റുമുട്ടുകയും അറസ്റ്റിലാവുകയും ചെയ്തത്. സുരക്ഷാസേനക്കുനേരെ വെടിയുതിര്‍ത്ത് രക്ഷപ്പെടാന്‍ പാഴ്ശ്രമം നടത്തുകയായിരുന്ന ഇയാളെ സേന കിഴ്പ്പെടുത്തുകയായിരുന്നുവെന്ന് സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
https://www.facebook.com/Malayalivartha