മഴയിൽ മുങ്ങി കേരളം ; ദുഃഖത്തിൽ പങ്കുചേർന്ന് കുവൈത്ത് അമീർ
കുവൈത്ത്: കനത്ത മഴയും തുടര്‍ന്നുണ്ടായ പ്രളയവും കെടുതി വിതച്ച കേരളത്തില്‍ വിവിധയിടങ്ങളില്‍ അനേകായിരം ജനങ്ങളാണ് കുടുങ്ങിക്കിടക്കുന്നത്. പ്രകൃതി ദുരന്തത്തിൽ ദുഃഖം അറിയിച്ച് കുവൈത്ത് അമീർ ഷെയ്ഖ് സബാഹ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ് രാഷ്ട്രപതി റാം കോവിന്ദിന് സന്ദേശമയച്ചിരിക്കുകയാണ്.
ജീവൻ നഷ്ടപ്പെട്ടവർക്കായി അദ്ദേഹം അനുശോചിച്ചു. പരുക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് ആശംസിച്ചു. കിരീടാവകാശി ഷെയ്ഖ് നവാഫ് അൽ അഹമ്മദ് അൽ ജാബർ സബാഹ്, പ്രധാനമന്ത്രി ഷെയ്ഖ് ജാബർ അൽ മുബാറക് അൽ ഹമദ് അൽ സബാഹ് എന്നിവരും രാഷ്ട്രപതിക്ക് സന്ദേശം അയച്ചു.
https://www.facebook.com/Malayalivartha