യു.എ.ഇയില്‍ വാട്സാപ്പ് കോളുകള്ക്കുണ്ടായിരുന്ന നിയന്ത്രണം ഒഴിവാക്കി; സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന സന്ദേശങ്ങളുടെ സത്യാവസ്ഥ ഇതാണ്

യു.എ.ഇയില്‍ വാട്സാപ്പ് കോളുകള്‍ക്ക് ഉണ്ടായിരുന്ന വിലക്ക് മാറിയെന്ന തരത്തിൽ പ്രചരിക്കുന്ന സന്ദേശങ്ങൾ വ്യാജമാണെന്ന് അധികൃതർ അറിയിച്ചു. അതേസമയം നിയന്ത്രണം ഒഴിവാക്കിയെന്ന തരത്തിലുള്ള പ്രചാരണം അഭ്യൂഹം മാത്രമാണെന്നാണ് ടെലികമ്യൂണിക്കേഷന്‍സ് റെഗുലേറ്ററി അതോറിറ്റി (ട്രാ) വ്യക്തമാക്കിയത്.
വൈഫൈ ഉപയോഗിച്ചു കൊണ്ട് വാട്സാപ്പ് കോളുകള്‍ വിളിക്കാന്‍ കഴിയുന്നുവെന്നാണ് സോഷ്യൽമീഡിയകളിലൂടെ വ്യാപകമായി പ്രചരിക്കുന്നത്.
ഏത് ആപ്ലിക്കേഷനും സേവനവും രാജ്യത്തിന്റെ നിയമഘടനക്ക് അനുസൃതമായിരിക്കണമെന്ന് ട്രാ വ്യക്തമാക്കി. ടെലികോം സേവനദാതാക്കളുടെ സവിശേഷാധികാരമാണ് വോയ്സ് ഒാവര്‍ ഇന്റര്‍നെറ്റ് പ്രോട്ടോ കോള്‍ (വോയ്പ്) സേവനങ്ങള്‍.
അതേസമയം വാട്സാപ്പ് കോളുകള്‍ പോലുള്ള സേവനങ്ങള്‍ നല്‍കാന്‍ ആഗ്രഹിക്കുന്ന കമ്പനികൾ രാജ്യത്ത് ലൈസന്‍സുള്ള ടെലികോം സേവനദാതാക്കളുമായി ധാരണയിലെത്തണമെന്നും ട്രാ അധികൃതര്‍ പറയുന്നു.
https://www.facebook.com/Malayalivartha


























