യെമനിലെ അല്‍മഹ്റ ഗവര്‍ണറേറ്റില്‍ സൈനിക ഹെലികോപ്റ്റര്‍ തകർന്നു വീണ് രണ്ടു സൈനികർ കൊല്ലപ്പെട്ടു

യെമനിലെ അല്‍മഹ്റ ഗവര്‍ണറേറ്റില്‍ സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണു രണ്ടു പേർ മരിച്ചതായി റിപ്പോർട്ടുകൾ. ഇന്നലെ രാവിലെയോടെ സൗദി സഖ്യസേനയുടെ ഹെലികോപ്റ്റര്‍ തകർന്നു വീഴുകയായിരുന്നു. ഹെലികോപ്റ്ററിലുണ്ടായിരുന്ന പൈലറ്റും സഹപൈലറ്റുമാണ് മരിച്ചത്.
അതേസമയം സാങ്കേതിക തകരാറാണ് അപകട കാരണമെന്നും ഭീകരവാദത്തിനും കള്ളക്കടത്തിനുമെതിരെയുള്ള യുദ്ധത്തിനിടെയാണ് ഇരുവരും ജീവന്‍ വെടിഞ്ഞതെന്നും സഖ്യസേനാ വക്താവ് കേണല്‍ തുര്‍കി അല്‍ മാലിക്കി പറഞ്ഞു.
https://www.facebook.com/Malayalivartha


























