Widgets Magazine
22
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

തീവ്രാവാദ പ്രവർത്തനങ്ങൾക്ക് തടയിടും ! ; കുറ്റകൃത്യങ്ങളും ധനസഹായവും തടയാനുള്ള നിയമാവലിക്ക് മന്ത്രിസഭയുടെ അംഗീകാരം

09 JANUARY 2019 03:22 PM IST
മലയാളി വാര്‍ത്ത

തീവ്രവാദ കുറ്റകൃത്യങ്ങളും ധനസഹായവും തടയാനുള്ള നടപടികൾക്കൊരുങ്ങി സൗദി ഭരണകൂടം. കുറ്റകൃത്യങ്ങളും ധനസഹായവും തടയാനുള്ള നിയമാവലിക്ക് സൗദി മന്ത്രിസഭ അംഗീകാരം നൽകി. സൽമാൻ രാജാവിന്റെ അധ്യക്ഷതയില്‍ തലസ്ഥാനത്തെ അല്‍യമാമ കൊട്ടാരത്തില്‍ ചൊവ്വാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് തീവ്രവാദത്തെ ചെറുക്കുന്ന സുപ്രധാന നടപടിക്ക് അംഗീകാരം നല്‍കിയത്.

സൗദി പബ്ലിക് പ്രോസിക്യൂട്ടര്‍ സുഊദ് അല്‍മുഅ്ജിബ് സമര്‍പ്പിച്ച കരടിന് മന്ത്രിസഭ അംഗീകാരം നല്‍കുകയായിരുന്നുവെന്ന് വാര്‍ത്താ വിനിമയ മന്ത്രി തുര്‍ക്കി അബ്​ദുല്ല അശ്ശബാന വ്യക്തമാക്കി. അതേസമയം കിരീടാവകാശി അധ്യക്ഷനായുള്ള സാമ്പത്തിക, വികസന സമിതി നിയമാവലിക്ക് നാല് മാസം മുമ്പ് അംഗീകാരം നല്‍കിയിരുന്നു.

സൗദി എൻറർടെയിൻമെന്റ്​ അതോറിറ്റിയുടെ വ്യവസ്ഥകള്‍ക്കും മന്ത്രിസഭ അംഗീകാരം നൽകി. സാമ്പത്തിക, വികസന സമിതിയാണ് വ്യവസ്ഥകള്‍ മന്ത്രി സഭയുടെ അംഗീകാരത്തിനായി സമര്‍പ്പിച്ചത്. രാജ്യത്തെ സാമ്പത്തിക വിനിമയം, കൈമാറ്റം, നിരീക്ഷണം, നിമാവലികളും ലൈസന്‍സുകളും അനുവദിക്കല്‍ തുടങ്ങി സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട വിഷയത്തില്‍ തീരുമാനങ്ങളെടുക്കാനുള്ള അധികാരം സൗദി അറേബ്യന്‍ മോണിറ്ററി അതോറിറ്റിക്കായിരിക്കുമെന്ന് മന്ത്രിസഭ പ്രഖ്യാപിച്ചു. പാലസ്തീന്‍ അഭയാര്‍ഥികള്‍ക്ക് സൗദി അനുവദിച്ച 50 ദശലക്ഷം ഡോളര്‍ സഹായത്തെ അഭിനന്ദിച്ച ഐക്യരാഷ്​ട്ര സഭ പ്രസ്താവനയെ മന്ത്രിസഭ സ്വാഗതം ചെയ്തു. യമനിലും മേഖലയിലെ ഇതര രാജ്യങ്ങളിലും സമാധാനം നിലനിര്‍ത്താനുള്ള സൗദിയുടെ ശ്രമം തുടരുമെന്നും മന്ത്രിസഭ പ്രഖ്യാപിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

SBI ഉദ്യോഗസ്ഥൻ ICICI ബാങ്കിൽ കയറി, എന്നെ വഞ്ചിച്ചവളേ വിളിച്ചിറക്കി ഭാര്യയെ കൊന്നു സഹോദരിയെയും,ആ വാട്സാപ്പ് സ്റ്റാറ്റസ്  (1 hour ago)

പ്രിൻസിപ്പലിന്റെ നെഞ്ചിൽ കയറി ഇരുന്ന് 27 കുത്ത്; മുഖം വികൃതമാക്കി കലി തീർത്തു; പത്താം ക്ലാസുകാരൻ പിടിയിൽ  (1 hour ago)

പറന്ന് ഉയർന്ന വിമാനത്തിന്റെ ചിറക്ക് ട്രാക്കിൽ ഇടിച്ച് തീ..! രണ്ട് സെക്കൻഡിൽ എല്ലാം നടന്നു ഞെട്ടി വിറച്ച് പൈലറ്റ്...!  (2 hours ago)

ആറ്റുകാൽ ഉണ്ണിക്ക് പിണറായി വക കുതിരപ്പവൻ..!60 ദിവസം ജയിൽവാസത്തിന്...കാത്തിരുന്നു മൂടോടെ തൂക്കാൻ ED..! അറസ്റ്റ്  (2 hours ago)

23 മുതൽ കൊടും മഴ ഓണം മഴ കൊണ്ട് പോകുമോ തെക്ക് വടക്ക് മഴ ശക്തം ഏതുനിമിഷം മാറിമറിയാം  (2 hours ago)

മുല്ലപ്പെരിയാറിൽ അങ്ങനെ ഇപ്പോൾ പുതിയ ഡാം വേണ്ട ഇവന്മാർ മലയാളികളെ കൊല്ലോ..! പാന്റും ഷർട്ടുമിട്ട് ന്യു ലുക്കിൽ CM  (2 hours ago)

വിദ്യാര്‍ത്ഥികള്‍ക്കെതിരായ പെല്ലറ്റ് ഗണ്‍ ആക്രമണത്തില്‍ കേസെടുത്ത് പൊലീസ്  (3 hours ago)

അര്‍ജുന്‍ ആയങ്കിക്കെതിരെ കാപ്പ ചുമത്തി  (3 hours ago)

മലപ്പുറത്ത് 43 ഗ്രാം എംഡിഎംഎയും നാല് കിലോ കഞ്ചാവും പിടികൂടി  (3 hours ago)

അമ്മുക്കുട്ടി അമ്മൂമ്മ (106) വിടവാങ്ങി  (5 hours ago)

അലാസ്‌കയില്‍ ചാര്‍ട്ടര്‍ വിമാനം തകര്‍ന്നുവീണ് എട്ടുപേര്‍ക്ക് ദാരുണാന്ത്യം  (6 hours ago)

'മോർച്ചറിയിലൊരു മൃതദേഹമുണ്ട്'; പോലീസിനെ തേടി ആ അജ്ഞാത സന്ദേശം; പാഞ്ഞെത്തിയ പോലീസ് മൃതദേഹത്തിൽ കടത്ത നടുക്കുന്ന കാഴ്ച; ഞെട്ടിക്കുന്ന കൊലപാതകം പുറത്ത്; മകനെയും കാമുകിയെയും തൂക്കി...!!  (6 hours ago)

ദീര്‍ഘിപ്പിച്ച വിസിറ്റ് വിസ ഇളവുകള്‍ നിര്‍ത്തലാക്കി കുവൈറ്റ്  (7 hours ago)

നബിദിനത്തോടനുബന്ധിച്ച് ഗള്‍ഫ് രാജ്യങ്ങളില്‍ തുടര്‍ച്ചയായി മൂന്ന് ദിവസത്തെ അവധി  (7 hours ago)

132 വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടിന് ബലക്കുറവില്ല; കേരളം വീണ്ടും ഭീതിയുടെ മുള്‍മുനയിൽ; വി ഡി സതീശന്റെ അടയറവു പറച്ചിലിലൊന്നും വിജയ് വീണില്ല  (7 hours ago)

Malayali Vartha Recommends