Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ആശ്വാസ നടപടികളുമായി കുവൈറ്റ് സര്‍ക്കാര്‍; സന്ദര്‍ശന വിസകളുടെ കാലാവധി ഒരുവര്ഷമാക്കി നീട്ടി, ആയിരക്കണക്കിന് വിദേശികള്‍ക്ക് ഗുണകരമാകും പുതിയ തീരുമാനം

01 JUNE 2020 02:06 PM IST
മലയാളി വാര്‍ത്ത

അനവധി പ്രവാസികൾക്ക് ആശ്വാസ നടപടികളുമായി കുവൈറ്റ് സര്‍ക്കാര്‍ രംഗത്ത്. സന്ദര്‍ശന വിസകളുടെ കാലാവധി കഴിയുന്ന സാഹചര്യത്തിൽ ഒരു വർഷമാക്കി നേടിയിരിക്കുകയാണ് സർക്കാർ. കോവിഡ് പ്രതിസന്ധി കാരണം പല രാജ്യങ്ങളിലെയും വ്യോമ ഗതാഗതം ആരംഭിക്കാത്തതിനാല്‍ തന്നെ നൂറ് കണക്കിന് ആളുകളാണ് തങ്ങളുടെ മാതൃ രാജ്യത്തേക്ക് പോകാന്‍ കഴിയാതെ കുടുങ്ങിയിരിക്കുന്നത്.

ഈ പുതിയ തീരുമാന പ്രകാരം സന്ദര്‍ശന വിസകളില്‍ എത്തി എത്തി കാലാവധി അവസാനിച്ചവര്‍ക്ക്‌ ഓഗസ്റ്റ് 31 വരെ സ്വമേധയാ കാലാവധി ദീര്‍ഘിപ്പിച്ച്‌ നല്‍കിയതായി പ്രാദേശിക പത്രം ഇതിനോടകം തന്നെ റിപ്പോര്‍ട്ട് ചെയ്തു. വാണിജ്യ, ടൂറിസം, കുടുംബം സന്ദര്‍ശന വിസയില്‍ പ്രവേശിച്ച എല്ലാവര്‍ക്കും ആര്‍ട്ടിക്കിള്‍ 14 (താല്‍ക്കാലിക വിസ) പ്രകാരം ഓഗസ്റ്റ് 31 വരെ നീട്ടി നല്കുന്നതായിരിക്കും. അതോടൊപ്പം തന്നെ നേരത്തെ സന്ദര്‍ശക വിസയില്‍ എത്തിയവര്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ പ്രവേശിച്ച്‌ പ്രതിമാസം 1 കെഡി നിരക്കില്‍ പിഴ നല്‍കി പുതുക്കാമെന്ന് വാര്‍ത്തകള്‍ പുറത്തേക്ക് വരുകയുണ്ടായി. കോവിഡ് പ്രതിസന്ധിയും അതുമൂലമുള്ള നിയന്ത്രണങ്ങളും നീണ്ട് പോകുന്ന ഘട്ടത്തില്‍ മലയാളികള്‍ അടക്കമുള്ള നൂറുക്കണക്കിന് ഇന്ത്യക്കാര്‍ക്ക് പുതിയ തീരുമാനം ആശ്വാസമായി തീരുകയാണ്.

രാജ്യത്ത് നിലനിൽക്കുന്ന കര്‍ഫ്യൂ മൂലം താമസ വിസ പുതുക്കാന്‍ സാധിക്കാത്ത വിദേശികള്‍ക്കും പിഴയില്‍ നിന്നും ഇളവുകള്‍ ലഭിക്കുകയും ചെയ്യും. അതോടപ്പംതന്നെ പുതിയ വിസയില്‍ എത്തി വിരലടയാളം പോലുള്ള തടസ്സങ്ങള്‍ നേരിടുന്ന വിവിധ വിഭാഗം വിസക്കാരുടെയും കാലാവധി ഓഗസ്ത്‌ 31 വരെ ദീര്‍ഘിപ്പിക്കുകയും ചെയ്യുകയുണ്ടായി. അതോടപ്പം രാജ്യത്തിന് പുറത്തേക്ക് അവധിക്ക് പോയ വിദേശികള്‍ക്ക് 12 മാസത്തിനുള്ളില്‍ രാജ്യത്ത് പ്രവേശിച്ചാല്‍ മതിയെന്നും ആഭ്യന്തരം മന്ത്രാലയം നിര്‍ദ്ദേശിക്കുകയും ചെയ്തു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.... നാല് ജില്ലകളിൽ യെല്ലോ അലർട്ട്  (1 minute ago)

സെന്‍സസ് 2027: 
ഡിജിറ്റൽ സെൻസസിൽ ജനങ്ങൾക്ക് വിവരങ്ങൾ രേഖപ്പെടുത്താൻ 16 മുതൽ 30 വരെ അവസരം  (7 minutes ago)

അർഹമായ ജോലി സാധ്യതയും ഭാഗ്യാനുഭവങ്ങളും! കർക്കിടകം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (48 minutes ago)

സങ്കടക്കാഴ്ചയായി... പറവൂരിൽ ഇരുചക്ര വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം  (1 hour ago)

സാങ്കേതിക വിദ്യകളുടെ ഉപഭോക്താക്കൾ എന്ന നിലയിൽ നിന്ന് ദാതാക്കളായി മാറുകയാണ് ഇന്ത്യയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി....  (1 hour ago)

സ്വാമിയേ ശരണമയ്യപ്പാ..... മിഥുനമാസ പൂജകൾക്കായി ശബരിമല നട തുറന്നു...  (1 hour ago)

പശ്ചിമബംഗാളിൽ ആൾക്കൂട്ട മർദ്ദനം... മലയാളി യുവാവ് കൊല്ലപ്പെട്ടു... സംഭവത്തിൽ അഞ്ചു പേർ അറസ്റ്റിൽ  (1 hour ago)

  ഫിഫ ലോകകപ്പ്...കരുത്തരായ ഇക്വഡോറിനെ ഏകപക്ഷീയമായ ഒരു ഗോളിന് തകര്‍ത്ത് ഐവറി കോസ്റ്റ്  (2 hours ago)

ശബരിമല സ്വർണക്കൊള്ളക്കേസ്... കോടതിയിൽ അന്തിമ റിപ്പോർട്ട് നൽകുന്നതിന് മുന്നോടിയായി പ്രത്യേക അന്വേഷണസംഘം ശബരിമലയിൽ  (2 hours ago)

സർക്കാർ, എയ്ഡഡ് കോളേജുകളിലെ വിദ്യാർത്ഥിനികൾക്ക് പ്രതിമാസം ആയിരം രൂപ വീതം നൽകുന്ന പദ്ധതി സർക്കാർ നടപ്പാക്കും  (2 hours ago)

  വനിതാ ടി20 ലോകകപ്പ്... പാകിസ്ഥാനെതിരെ ഇന്ത്യയ്ക്ക് 64 റൺസ് വിജയം  (2 hours ago)

പ്രിയദർശിനി സൗജന്യ യാത്ര" വനിതകൾക്ക് ഇന്നു മുതൽ കെ.എസ്.ആർ.ടി.സി ഓർഡിനറി ബസുകളിൽ സൗജന്യ യാത്ര തുടങ്ങാം.... പ്രിയദർശിനി പദ്ധതിയുടെ ഉദ്ഘാടനം രാവിലെ 8.30 ന്...  (3 hours ago)

ലഹരിമരുന്ന് നല്‍കി 24 വയസ്സുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി  (9 hours ago)

മലപ്പുറത്ത് രണ്ട് ബിജെപി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു  (9 hours ago)

നീറ്റ് പുനഃപരീക്ഷ പുനഃപരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡുകള്‍ പ്രസിദ്ധീകരിച്ചു  (9 hours ago)

Malayali Vartha Recommends