വന്ദേ ഭാരത് മിഷെൻറ അടുത്ത ഘട്ടത്തിൽ യു.എ.ഇയിൽനിന്ന് കേരളത്തിലേക്ക് 39 വിമാനം മാത്രം; പ്രവാസികൾ കൂടിയ നിരക്ക് നൽകി ചാർേട്ടഡ് വിമാനങ്ങളെ ആശ്രയിക്കേണ്ട അവസ്ഥ, സർക്കാർ മൗനത്തിൽ

കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പ്രവാസികളെ നാട്ടിലെത്തിക്കാൻ കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ വന്ദേ ഭാരത് മിഷൻറെ നാലാം ഘട്ടത്തിൽ യു.എ.ഇയിൽനിന്ന് കേരളത്തിലേക്ക് 39 വിമാനം മാത്രമാണ് ഉള്ളത്. ഇതോടെ കൂടി പ്രതിസന്ധിയിലായ പ്രവാസികൾ ഉയർന്ന നിരക്ക് നൽകി ചാർേട്ടഡ് വിമാനങ്ങളെ ആശ്രയിക്കേണ്ട അവസ്ഥയിലാണ്. എന്നാൽ പ്രവാസികളെ നാട്ടിലെത്തിക്കേണ്ട കടമ സംഘടനകളെയും സ്ഥാപനങ്ങളെയും ഏൽപിച്ച് സൗകര്യപൂർവം മാറിനിൽക്കുന്ന നിലപാടാണ് സർക്കാർ കൈക്കൊണ്ടിരിക്കുന്നത്.
നാട്ടിലേക്ക് മടങ്ങാൻ എംബസിയിൽ രജിസ്റ്റർ ചെയ്ത ആയിരക്കണക്കിനാളുകൾ കാത്തുനിൽക്കുേമ്പാഴാണ് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിെൻറ ഈ വെട്ട്. മന്ത്രാലയത്തിെൻറ ഔദ്യോഗിക വെബ്സൈറ്റിലാണ് ജൂലൈ ഒന്നു മുതൽ 14 വരെയുള്ള പട്ടിക പ്രസിദ്ധീകരിച്ചിരിക്കുന്നത്. നിലവിൽ യു.എ.ഇയിൽനിന്ന് കേരളത്തിലേക്ക് 750 ദിർഹമിനാണ് എയർ ഇന്ത്യ എക്സ്പ്രസ് വഴി പ്രവാസികളെ നാട്ടിലെത്തിക്കുന്നത്. ഇത്തരത്തിൽ എംബസിയിൽനിന്നുള്ള വിളി വരുന്നതിനനുസരിച്ചാണ് ഇവർക്ക് അവസരം ലഭിക്കുന്നത്.
അതായത് സാധാരണ നിരക്കിനെക്കാൾ കൂടുതലാണ് എയർ ഇന്ത്യയുടെ നിരക്കെങ്കിലും ഉള്ളതിൽ ഭേദം എന്നനിലയിൽ എംബസി വിമാനങ്ങൾക്കായി കാത്തിരിപ്പിലായിരുന്നു പ്രവാസികൾ ഏവരും. എന്നാൽ, സ്ഥാപനങ്ങളുടെയും സംഘടനകളുടെയും ചാർേട്ടഡ് സർവിസ് നടത്തുന്ന സ്വകാര്യ വിമാന കമ്പനികൾ 950 മുതൽ മുകളിലേക്കാണ് ഇൗടാക്കുന്നത്പോലും. എന്നാൽ നിലവിൽ ചാർേട്ടഡ് വിമാനങ്ങളെക്കാൾ കുറവാണ് വന്ദേ ഭാരത് സർവിസ്. ഇതോടെ അമിതനിരക്ക് നൽകി ചാർേട്ടഡ് വിമാനത്തിൽ യാത്ര ചെയ്യേണ്ട അവസ്ഥയിലാണ് പ്രവാസികൾ ഏവരും.
അതേസമയം ജോലി നഷ്ടപ്പെട്ടും ശമ്പളം വെട്ടിക്കുറക്കപ്പെട്ടും കഴിയുന്ന പ്രവാസികൾ കടം വാങ്ങി ചാർേട്ടഡ് വിമാനത്തിൽ നാടണയേണ്ട അവസ്ഥയിലാണ്. ചാർേട്ടഡ് സർവിസ് നടത്തുന്ന ചില സംഘടനകൾ ചെയ്യുന്ന സഹായമാണ് ഇവർക്കുള്ള ഏക ആശ്വാസം എന്നത്. എംബസി വഴിയാണെങ്കിലും ചാർേട്ടഡ് വഴിയാണെങ്കിലും പ്രവാസികളെ നാട്ടിലെത്തിക്കണമെന്നിരിക്കെ, നിരക്ക് കുറഞ്ഞ എംബസി വിമാനങ്ങൾ കൂടുതൽ അനുവദിച്ചുകൂടേ എന്നാണ് പ്രവാസികൾ ഉന്നയിക്കുന്ന ചോദ്യം. അല്ലെങ്കിൽ തന്നെ വിമാനവിലക്ക് ഒഴിവാക്കി യാത്രവിമാനങ്ങൾ സർവിസ് നടത്തണമെന്നാണ് അവരുടെ ആവശ്യം എന്നത്.
https://www.facebook.com/Malayalivartha






















