Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കോറോണയിൽ ഉയർന്നും താഴ്ന്നും ഗൾഫ് രാഷ്ട്രങ്ങൾ; സൗദി അറേബ്യയില്‍ ചൊവ്വാഴ്ച അമ്പതുപേര്‍കൂടി മരിച്ചു, യു.എ.ഇ.യിലെ നിരവധി ആശുപത്രികളില്‍ ഇപ്പോള്‍ കോവിഡ് രോഗികൾ ഇല്ല

01 JULY 2020 01:43 PM IST
മലയാളി വാര്‍ത്ത

കൊറോണ വ്യാപനത്തെ തുടർന്ന് ഗൾഫ് രാഷ്ട്രങ്ങൾ ഉയർന്നും താഴ്ന്നും തന്നെയാണ് സഞ്ചരിക്കുന്നത്. ഇന്നലെ പുറത്തുവന്ന കണക്കുകൾ അനുസരിച്ച് സൗദി വ്യാപനത്തിലും മരണ നിരക്കിലും മുന്നിൽ തന്നെയാണ് മുന്നിൽ നിൽക്കുന്നത്. കോവിഡ്-19 നെ തുടര്‍ന്ന് സൗദി അറേബ്യയില്‍ ചൊവ്വാഴ്ച അമ്പതുപേര്‍കൂടി മരിച്ചതായാണ് റിപ്പോർട്ട്. ഇതോടെ രാജ്യത്തെ മൊത്തം മരണം 1649 ആയി ഉയരുകയുണ്ടായി. എന്നാൽ പുതുതായി 4387 പേരിലാണ് കഴിഞ്ഞ 24 മണിക്കൂറിനകം രോഗം കണ്ടെത്തിയത്. ഇപ്പോള്‍ സൗദിയിലെ ആകെ രോഗികള്‍ 1,90,823. തുടർന്ന് രോഗമുക്തി നേടിയവര്‍ 1,30,766 പേരുമാണ്. അതോടൊപ്പം തന്നെ രാജ്യത്ത് ഇപ്പോഴും 2278 പേരാണ് അത്യാസന്നനിലയില്‍ ചികിത്സയില്‍ കഴിയുന്നത്. 58,408 പേർ വിവിധ ആശുപത്രികളിലായി ചികിത്സയിൽ കഴിയുകയാണ്.

അതേസമയം കുവൈത്തില്‍ നാലുപേരാണ് ചൊവ്വാഴ്ച മരിച്ചത്. പുതുതായി 671 പേരില്‍ രോഗം സ്ഥിരീകരിച്ചു. കുവൈത്തില്‍ ഇതോടെ മരണം 354 ആയി ഉയർന്നു. ഇപ്പോള്‍ ആകെ രോഗികള്‍ 46,195ഉം രോഗവിമുക്തര്‍ 37,030 ഉം ആണ്. എന്നാൽ ഇതോടെ രോഗവ്യാപന സാധ്യതയും ഇല്ലാതാകുന്നു. യു.എ.ഇ.യിലെ നിരവധി ആശുപത്രികളില്‍ ഇപ്പോള്‍ കോവിഡ് രോഗികളില്ലെന്നുതന്നെ പറയാവുന്നതാണ്. ഇതിനോടകം തന്നെ ഒട്ടേറെ ആശുപത്രികള്‍ കോവിഡ് വിമുക്തമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ അടുത്ത ദിവസങ്ങളിലായി പുതുതായി 63,000 പേരിലാണ് കോവിഡ് പരിശോധന നടത്തിയത്. ഇതിൽ യു.എ.ഇ.യില്‍ ചൊവ്വാഴ്ച 421 പേരിലാണ് പുതുതായി കോവിഡ്-19 സ്ഥിരീകരിച്ചത്. ഒപ്പക്ക് ഒരാള്‍ മരിക്കുകയും ചെയ്തു. ഇതോടൊപ്പം 490 പേര്‍ രോഗമുക്തി നേടി.

നിലവിൽ ഖത്തറില്‍ 982 കേസുകളാണ് പുതുതായി റിപ്പോര്‍ട്ട് ചെയ്തത്. ചൊവ്വാഴ്ച മരണമൊന്നുമില്ല എന്നാണ് റിപോർട്ടുകൾ വ്യക്തമാകുന്നത്. എന്നാൽ ഖത്തറിലെ മൊത്തം രോഗവിമുക്തരുടെ എണ്ണം ഇപ്പോള്‍ 81,554 ആയി ഉയര്‍ന്നിട്ടുണ്ട്. കോവിഡ് ബാധിതരെ കണ്ടെത്താനുള്ള പരിശോധനകള്‍ യു.എ.ഇ.യില്‍ വ്യാപകമായി നടക്കുന്നതിന്റെ ഫലം കണ്ടുതുടങ്ങിയിരിക്കുകയാണ്. ഇതേതുടർന്ന് അടുത്ത ദിവസങ്ങളിലായി രോഗബാധിതരുടെ എണ്ണം ക്രമാതീതമായി കുറഞ്ഞുതുടങ്ങി. ആയതിനാൽ തന്നെ മരണവും ഗണ്യമായി കുറഞ്ഞിട്ടുണ്ട്. വിവിധ കേന്ദ്രങ്ങളിലായി നടക്കുന്ന പരിശോധനകള്‍ കാരണം രോഗലക്ഷണമുള്ളവരെ പെട്ടെന്ന് കണ്ടെത്താനും അവരെ ഐസൊലേറ്റ് ചെയ്യാനും കഴിയുകയുണ്ടായി.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രവാസി യുവാവിനെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (45 minutes ago)

തെലങ്കാനയില്‍ വിദ്യാര്‍ത്ഥികള്‍ക്കായി നല്‍കിയ വാക്ക് പാലിച്ച് വിജയ്‌യും രശ്മികയും  (1 hour ago)

ജീവിതത്തില്‍ ഒരിക്കലും മറയ്ക്കാന്‍ കഴിയാത്ത അനുഭവം തുറന്ന് പറഞ്ഞ് മധുബാല  (1 hour ago)

ബഞ്ചി ജംപിനിടെ 130 അടി താഴ്ചയിലേക്ക് വീണ് 21കാരിക്ക് ദാരുണാന്ത്യം  (1 hour ago)

അഞ്ചുവര്‍ഷത്തെ നിയമപോരാട്ടം: വിവാഹമോചന രേഖകള്‍ കീറിയെറിഞ്ഞ് ഭര്‍ത്താവിനെ കെട്ടിപ്പിടിച്ച് കരഞ്ഞ് ഭാര്യ  (2 hours ago)

സ്വര്‍ണക്കൊള്ളക്കേസില്‍ എസ്‌ഐടി സംഘം ശബരിമലയില്‍  (2 hours ago)

വൈസ് ചാന്‍സര്‍മാര്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത് ഏത് ചട്ടപ്രകാരമാണ് തെറ്റാകുന്നത്: മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി വി മുരളീധരന്‍ എംഎല്‍എ  (2 hours ago)

മോഹന്‍ഭഗവതിന്റെ പരിപാടിയില്‍ സര്‍വ്വകലാശാലാ വിസിമാര്‍ പങ്കെടുത്ത സംഭവം; ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല  (3 hours ago)

ആര്‍എസ്എസിനൊപ്പം രാജ്യത്ത് പ്രവർത്തനം തുടങ്ങിയ കമ്മ്യൂണിസ്റ്റ് പാർട്ടി ഇന്ന് ഏത് നിലയിലാണെന്നത് ഓർക്കുന്നത് നല്ലത്; ആര്‍എസ്എസ് നിരോധിത സംഘടനയല്ലെന്ന് വി.മുരളീധരന്‍ എംഎല്‍എ  (3 hours ago)

ശബരിമല ക്ഷേത്രത്തിലെ ദ്വാരപാലക ശില്പം സ്വർണ്ണമല്ല, ചെമ്പാണെന്ന വാദം ആദ്യമായി പൊതുസമൂഹത്തിന് മുന്നിൽ അവതരിപ്പിച്ച വ്യക്തിയെ തന്നെ ശബരിമല ഉൾപ്പെടുന്ന ദേവസ്വങ്ങളുടെ ഔദ്യോഗിക അഭിഭാഷകനായി നിയമിക്കാൻ സർക്കാ  (3 hours ago)

രാഹുൽഗാന്ധിക്കെതിരായ സിപിഎം അധിക്ഷേപം; പ്രതിപക്ഷമായി ചുരുങ്ങിയിരിക്കുന്ന സിപിഎമ്മിൻ്റെ രാഷ്ട്രീയ അപകർഷതാബോധമാണ് ഇതിലൂടെ വെളിവാകുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി  (3 hours ago)

സംഘപരിവാർ പരിപാടിയിൽ വിസിമാർ ; മതേതര ജനാധിപത്യ മൂല്യങ്ങളിൽ അധിഷ്ഠിതമായി പ്രവർത്തിക്കേണ്ട അക്കാദമിക സ്ഥാപനങ്ങളുടെ തലപ്പത്തിരിക്കുന്നവർ ഇത്തരം വേദികൾ പങ്കിടുമ്പോൾ അത് നൽകുന്ന സന്ദേശം വിപരീതമാണ്; വിമർശനവ  (3 hours ago)

ഗൾഫിൽ നിന്നും നാട്ടിലെത്തി നേരെ പോയത് കാമുകിയുടെ വീട്ടിലേക്ക്; പിന്നാലെ ഷോളിൽ കുരുക്കിട്ട് 26കാരന്റെ ആത്മഹത്യ; മൃതദേഹത്തിൽ അടിവസ്ത്രം മാത്രം ; പെൺകുട്ടി മാത്രമുള്ള ആ മുറിയിൽ സംഭവിച്ചത് ?  (3 hours ago)

15 വയസ് ഉള്ളപ്പോഴാണ് ആദ്യമായി ബ്രെസ്റ്റിൽ ഒരു മുഴ ശ്രദ്ധയിൽ പെട്ടത്;ഞാനത് അത്ര കാര്യമാക്കിയില്ല; ആ മുഴയാണ് ഇപ്പോൾ കാൻസർ ആയിരിക്കുന്നത്; സുധിച്ചേട്ടൻറെ മരണശേഷം ഒരിക്കൽ ഡോക്ടറെ കണ്ടപ്പോൾ സംഭവിച്ചത്; തനി  (4 hours ago)

പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, കാസർഗോഡ് ജില്ലകളിൽ മഴ മുന്നറിയിപ്പ്; കേരള - കർണാടക- ലക്ഷദീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസ്സമില്ല  (4 hours ago)

Malayali Vartha Recommends