Widgets Magazine 

11
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...


അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...


ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...


കളിക്കളത്തിൽ തിരിച്ചെത്തിയ അർജന്റീന സൂപ്പർ താരം ലയണൽ മെസ്സിയുടെ തകർപ്പൻ പ്രകടനത്തിൽ ഡി.സി. യുണൈറ്റഡിനെതിരെ ഇന്റർ മയാമിക്ക് ജയം


3 പേരെ കൊന്നിട്ടും അഹങ്കാരം! ‘എന്റെ വാപ്പ നോക്കിക്കോളും’ എന്ന് സുഹൈൽ! പണമുണ്ടെങ്കിൽ എന്തും ആകുമോ?!...

താഴത്തങ്ങാടിയിലെ കൊടും ക്രൂരൻ ബിലാൽ ജയിലിൽ നിന്നു പുറത്തേയ്ക്ക്? പ്രതിയ്ക്കു മാനസിക രോഗമാണെന്ന പ്രതിഭാഗം വാദം കോടതിയും അംഗീകരിച്ചെന്ന സൂചനകൾ പുറത്തേക്ക്

03 JULY 2020 07:56 PM IST
മലയാളി വാര്‍ത്ത

More Stories...

ഹൂതി വിമതർ റിയാദ് വിമാനത്താവളത്തിന് നേരെ നടത്തിയ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടെന്ന് സൗദി അറേബ്യ... ആക്രമണത്തിൽ 309 പേർക്ക് പരുക്ക്, വിമാനത്താവളത്തിൻ്റെ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തി

ലവിൻ അബുദാബി അവാർഡ്സ്: ഡോ. ഷംഷീർ വയലിലിനും എം.എ. യൂസഫലിക്കും ജനകീയ പുരസ്കാരം

ബഹ്റൈനിലെ പുതിയ ഇന്ത്യൻ അംബാസഡറായി ഡോ. പ്രദീപ് സിങ് രാജ്‌പുരോഹിത് ചുമതലയേൽക്കും... ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയാക്കി

അമ്മ എവിടെ..നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്...!പ്രവാസി നഴ്സുമാരുടെ മരണം..!അന്ന് സംഭവിച്ചത്

കണ്ണീർക്കാഴ്ചയായി... സൗദിയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പെടെ അഞ്ചു പേർക്ക് ദാരുണാന്ത്യം

താഴത്തങ്ങാടിയിലെ കൊടും ക്രൂരൻ ബിലാൽ ജയിലിൽ നിന്നു പുറത്തേയ്‌ക്കെന്നു സൂചന. പ്രതിയ്ക്കു മാനസിക രോഗമാണെന്ന പ്രതിഭാഗം വാദം കോടതിയും അംഗീകരിച്ചെന്ന സൂചനകളാണ് പുറത്തു വരുന്നത്. പ്രതിഭാഗത്തിന്റെ വാദങ്ങൾ ഓരോന്നായി അംഗീകരിച്ച കോടതിയുടെ നീക്കങ്ങൾ പരിശോധിക്കുമ്പോൾ ദമ്പതിമാരെ അതിക്രൂരമായി ആക്രമിച്ച് ഭാര്യയെ കൊലപ്പെടുത്തിയ കൊടും ക്രൂരനായ കുറ്റവാളി ജയിലിനു പുറത്തേയ്ക്കു തന്നെ എത്തുമെന്ന സൂചനകളാണ് ലഭിക്കുന്നത്.

കേസിലെ പ്രതിയായ താഴത്തങ്ങാടി വേളൂർ പാറപ്പാടം മാലിയിൽ പറമ്പിൽ മുഹമ്മദ് ബിലാലി(23)ന്റെ മാനസിക നില പരിശോധിക്കണമെന്നാവശ്യപ്പെട്ട് നേരത്തെ പ്രോസിക്യൂഷൻ കോടതിയെ സമീപിച്ചിരുന്നു. ഈ ആവശ്യത്തിൽ പ്രതിഭാഗത്തിന്റെ വാദങ്ങൾക്കൊപ്പം നിൽക്കുന്ന സമീപമാണ് ഇന്ന് കോട്ടയം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി മൂന്ന് സ്വീകരിച്ചത്. ഇത് അക്ഷരാർത്ഥത്തിൽ ഞെട്ടിക്കുന്നത്. യാതൊരു മാനുഷിക പരിഗണനയും ഇല്ലാതെ കൊടും ക്രൂരമായ കൊലപാതകം നടത്തിയ പ്രതിയ്ക്ക് മാനസിക രോഗമാണ് എന്ന വാദമാണ് ഇപ്പോൾ കോടതി പാതി അംഗീകരിച്ചിരിക്കുന്നത്.

പ്രതിഭാഗം ഉയർത്തിയ വാദങ്ങൾ അംഗീകരിച്ചാണ് കോടതി ഇപ്പോൾ പ്രതിയുടെ ജയിലിലെ പെരുമാറ്റം പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശം നൽകിയിരിക്കുന്നത്. പ്രതിയുടെ നിലവിലുള്ള അവസ്ഥ സംബന്ധിച്ചു റിപ്പോർട്ട് നൽകാൻ ജില്ലാ ജയിൽ അധികൃതർക്കാണ് കോടതി ഇപ്പോൾ റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്.

വെള്ളിയാഴ്ച കേസ് പരിഗണിച്ച് കോട്ടയം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി മൂന്നാണ് ഇതു സംബന്ധിച്ചുള്ള ഉത്തരവ് പുറത്തിറക്കിയത്. ജൂൺ ഒന്നിനാണ് താഴത്തങ്ങാടി ഷാനി മൻസിലിൽ ഷീബ(60)യെ ആക്രമിച്ച് ക്രൂരമായി കൊലപ്പെടുത്തുകയും, ഭർത്താവ് സാലിയെ(65) ആക്രമിച്ചു പരിക്കേൽപ്പിക്കുകയും ചെയ്തത്. നേരത്തെ പ്രതിയുടെ മാനസിക നില ഡോക്ടർ പരിശോധിക്കണമെന്നു കോടതിയിൽ പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ ചുവട് പിടിച്ചാണ് പ്രതിഭാഗം അഭിഭാഷകൻ അഡ്വ.വിവേക് മാത്യു വർക്കി തന്റെ വാദങ്ങൾ കോടതിയിൽ അവതരിപ്പിച്ചത്.

ബിലാൽ നേരത്തെ തന്നെ മാനസിക രോഗത്തിനു ചികിത്സ നേടിയിട്ടുള്ള ആളാണ് എന്നതായിരുന്നു പ്രതിഭാഗത്തിന്റെ വാദം. ഇതു സംബന്ധിച്ചുള്ള രേഖകളും പ്രതിഭാഗം കോടതിയിൽ സമർപ്പിച്ചു. ഇത്തരത്തിലുള്ള ഒരാളുടെ മാനസിക നില പരിശോധിക്കാൻ ഏതെങ്കിലും ഒരു ഡോക്ടറെ മാത്രം ഉപയോഗിച്ചാൽ പോരെന്നും, മെഡിക്കൽ ബോർഡ് തന്നെ ഇയാളുടെ മാനസിക നില പരിശോധിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു. ഇത് കൂടാതെ പ്രതിയുടെ നിലവിലെ മാനസിക നില എന്താണെന്നും നിലവിൽ ഇയാൾ ജയിലിൽ പെരുമാറുന്നത് എങ്ങിനെയാണ് എന്നു ജയിൽ അധികൃതരുടെ വിശദമായ റിപ്പോർട്ടും പരിശോധിക്കണമെന്നും പ്രതിഭാഗം ആവശ്യപ്പെട്ടു.

ഇത് അനുസരിച്ചാണ് കോടതി പ്രതി നിലവിൽ റിമാൻഡിൽ കഴിയുന്ന കോട്ടയം ജില്ലാ ജയിൽ അധികൃതരോടു പ്രതി ബിലാലിന്റെ നിലവിലുള്ള മാനസിക നിലയും, നിലവിലെ പെരുമാറ്റവും സംബന്ധിച്ചുള്ള റിപ്പോർട്ട് നൽകണമെന്നു കോടതി ആവശ്യപ്പെട്ടത്. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പ്രതിയെ നേരിൽ കാണാൻ അനുവദിക്കണമെന്നു പ്രതിഭാഗം അഭിഭാഷകൻ കോടതിയോട് ആവശ്യപ്പെട്ടു. പ്രതിയുടെ പിതാവിനും ഇയാളെ കാണാനും സംസാരിക്കാനും അവസരം നൽകണമെന്നും പ്രതി ഭാഗം ആവശ്യപ്പെട്ടിട്ടുണ്ട്. ജൂലായ് ആറിനു കേസ് വീണ്ടും പരിഗണിക്കുമ്പോൾ ഇതു സംബന്ധിച്ചുള്ള റിപ്പോർട്ട് സമർപ്പിക്കാൻ ജയിൽ അധികൃതർക്കു നിർദേശം നൽകിയിട്ടുണ്ട്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...  (44 minutes ago)

അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...  (50 minutes ago)

ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...  (59 minutes ago)

മലപ്പുറത്ത് കാട്ടുപന്നിയുടെ ആക്രമണത്തിൽ വീട്ടമ്മ മരിച്ചു...  (2 hours ago)

സ്പാനിഷ് ലാ ലിഗയിൽ ബാഴ്സലോണയുടെ തകർപ്പൻ വിജയക്കുതിപ്പ് തുടരുന്നു...  (3 hours ago)

കണ്ണീർക്കാഴ്ചയായി... കണ്ണൂർ പാനുണ്ടയിൽ കുളത്തിന്റെ പടിക്കെട്ടിൽ തലയിടിച്ച് വീണ് ആറുവയസുകാരി മരിച്ചു  (3 hours ago)

ദേശീയ ജൂനിയർ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പ്... കേരളത്തെ പ്രതിനിധീകരിച്ച് പെരിന്തൽമണ്ണ എസ്.എച്ച് സ്പോർട്സ് അക്കാദമി താരമായ ദിയ ഫാത്തിമക്കും കോഴിക്കോട് സായി സ്പോർട്സ് സെന്റർ വിദ്യാർഥി ജീവൻ ഷിജിക്കും അവസര  (3 hours ago)

വയനാടൻ മലനിരകളിൽ ചൂട് ക്രമാതീതമായി വർധിക്കുന്നു...പരിസ്ഥിതി സന്തുലിതാവസ്ഥയ്ക്കും കാർഷിക മേഖലയ്ക്കും കനത്ത വെല്ലുവിളിയാകുന്നു  (3 hours ago)

രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണം നൽകാനുള്ള ആദ്യ കമ്മ്യൂണിറ്റി കിച്ചന്റെ പ്രവർത്തനം ആലപ്പുഴ മെഡിക്കൽ കോളേജിൽ അടുത്ത വർഷം ജനുവരിയിൽ തുടങ്ങുമെന്ന് ആരോഗ്യ മന്ത്രി  (3 hours ago)

  കഴിഞ്ഞദിവസം കസ്റ്റഡിയിലെടുത്ത സിജെപി നേതാക്കളായ അഭിജീത്ത് ദിപ്‌കെ, സൗരവ് ദാസ്, അശുതോഷ് റങ്ക എന്നിവരെ കോടതി വെറുതെ വിട്ടു...  (4 hours ago)

3 പേരെ കൊന്നിട്ടും അഹങ്കാരം! ‘എന്റെ വാപ്പ നോക്കിക്കോളും’ എന്ന് സുഹൈൽ! പണമുണ്ടെങ്കിൽ എന്തും ആകുമോ?!...  (4 hours ago)

കളിക്കളത്തിൽ തിരിച്ചെത്തിയ അർജന്റീന സൂപ്പർ താരം ലയണൽ മെസ്സിയുടെ തകർപ്പൻ പ്രകടനത്തിൽ ഡി.സി. യുണൈറ്റഡിനെതിരെ ഇന്റർ മയാമിക്ക് ജയം  (4 hours ago)

പത്തു നാൾ ഇനി കണ്ണൂരിന് ഉത്സവരാവ്..കോർപറേഷൻ സംഘടിപ്പിക്കുന്ന കണ്ണൂർ ദസറയാണ് നാളെ മുതൽ 21വരെ കലക്ടറേറ്റ് മൈതാനിയിൽ  (5 hours ago)

മാസപ്പടി വിഷയത്തിൽ പിണറായി വിജയനും മുഹമ്മദ് റിയാസിനും ടി.വീണയ്ക്കുമെതിരെ തിങ്കളാഴ്ച വിജിലൻസ് കേസെടുത്തേക്കും  (5 hours ago)

​ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി മുഖ്യമന്ത്രി  (5 hours ago)

Malayali Vartha Recommends