റിയാദിലെ ഗോഡൗണുകളിൽ അഗ്നിബാധ; കനത്ത പുക അന്തരീക്ഷത്തിലേക്കുയർന്നു, ഹയ്യ് മസാനിഇൽ രണ്ട് ഗോഡൗണുകളിലാണ് തീപിടിത്തമുണ്ടായത്
ഞായറാഴ്ച പുലർച്ചെ റിയാദിലെ ഗോഡൗണുകളിൽ അഗ്നിബാധയുണ്ടായതായി റിപ്പോർട്ട്. ഹയ്യ് മസാനിഇൽ രണ്ട് ഗോഡൗണുകളിലാണ് തീപിടിത്തമുണ്ടായതായുള്ള വാർത്തകൾ പുറത്തേക്ക് വന്നത്. അടുത്തടുത്ത് സ്ഥിതി ചെയ്യുന്ന രണ്ട് ഗോഡൗണുകളിൽ വലിയ തീപിടിത്തമാണുണ്ടായതെന്ന് സിവിൽ ഡിഫൻസ് റിയാദ് മേഖല വക്താവ് വ്യക്തമാക്കി. തീപിടിത്തമുണ്ടായ ഗോഡൗണുകളിൽ ഒന്ന് പ്ലാസ്റ്റിക് വസ്തുക്കളും മറ്റൊന്ന് ടയറുകളും സൂക്ഷിക്കുന്നതാണ്.
അതേസമയം അഗ്നിബാധയെ തുടർന്ന് കനത്ത പുക അന്തരീക്ഷത്തിലേക്കുയരുകയുണ്ടായി. സിവിൽ ഡിഫൻസിന് കീഴിലെ അഗ്നിശമന സേനയുടെ വിവിധ യൂനിറ്റുകളെത്തി വളരെ സാഹസപ്പെട്ടാണ് തീ നിയന്ത്രണവിധേയമാക്കിയതും പരിസരത്തെ മറ്റ് ഗോഡൗണുകളിലേക്ക് തീ പടരാതെ സൂക്ഷിച്ചതും. എന്നാൽ ആളപായമോ ആർക്കും പരിക്കോ ഉണ്ടായില്ലെന്നും തീപിടിത്തത്തിെൻറ കാരണം അന്വേഷിച്ചു വരികയാണെന്നും സിവിൽ ഡിഫൻസ് വക്താവ് വ്യക്തമാക്കി.
https://www.facebook.com/Malayalivartha