യുഎഇയിൽ ആദ്യം എത്തും എന്ന് പ്രഖ്യാപിച്ച് ചെന്നൈ സൂപ്പർ കിങ്സ്; നിരാശ തീർക്കാൻ ട്വിറ്ററിലൂടെ താരങ്ങളെ പരമ്പരാഗത ഇമാറാത്തി ശിരോവസ്ത്രം അണിയിച്ചിരിക്കുകയാണ് ചെന്നൈ സൂപ്പർ കിങ്സ് മാനേജ്മെൻറ്
കൊറോണ വ്യാപനത്തെ തുടച്ചുനീക്കുന്നതിൽ മുന്നിൽ തന്നെ നിൽക്കുന്ന യുഎഇയിൽ ഐ.പി.എൽ സെപ്റ്റംബറിൽ തുടങ്ങുകയാണ്. ഇതേതുടർന്ന് ഇതിൽ പങ്കെടുക്കാൻ യു.എ.ഇയിലേക്ക് ആദ്യം തന്നെ എത്തുമെന്ന് പ്രഖ്യാപിച്ച ടീമാണ് ചെന്നൈ സൂപ്പർ കിങ്സ്. എന്നാൽ ആഗസ്റ്റ് 20നുശേഷം പുറപ്പെട്ടാൽ മതിയെന്ന ഇന്ത്യൻ ക്രിക്കറ്റ് ബോർഡിെൻറ നിർദേശപ്രകാരം ചെന്നൈ താരങ്ങളുടെ വരവ് നീളുകയാണ് ചെയ്തിരിക്കുന്നത്. ഈ നിരാശ തീർക്കാൻ ട്വിറ്ററിലൂടെ താരങ്ങളെ പരമ്പരാഗത ഇമാറാത്തി ശിരോവസ്ത്രം അണിയിച്ചിരിക്കുകയാണ് ചെന്നൈ സൂപ്പർ കിങ്സ് മാനേജ്മെൻറ്. ഇതേതുടർന്ന് ക്ലബിെൻറ ഔദ്യോഗിക ട്വിറ്റർ പേജിൽ നായകൻ ധോണി അടക്കമുള്ള താരങ്ങൾക്ക് ശിരോവസ്ത്രം ധരിപ്പിച്ചുകൊണ്ടുള്ള ചിത്രം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ചെന്നൈ സൂപ്പർ കിങ്സിന്റെ പഴയ മത്സരത്തിെൻറ ചിത്രം എഡിറ്റ് ചെയ്താണ് തൊപ്പിക്കു പകരം ഇമാറാത്തി ശിരോവസ്ത്രം നൽകിയിരിക്കുന്നത്. 'നിങ്ങളുടെ ദുബൈ യാത്ര നീണ്ടുപോയെങ്കിലും നിങ്ങൾ ഹബീബി മോഡിലായിക്കഴിഞ്ഞു' എന്നാണ് ട്വിറ്ററിൽ മാനേജ്മന്റ് കുറിച്ചിരിക്കുന്നത്. ധോണിക്ക് പുറമെ ഡ്വൈൻ ബ്രാവോ, ദീപക് ചഹർ, അംബാട്ടി റായുഡു, രവീന്ദ്ര ജദേജ തുടങ്ങിയവരും ചിത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
അതേസമയം ആഗസ്റ്റ് രണ്ടാം വാരത്തിൽ ദുബൈയിൽ എത്താനായിരുന്നു ചെന്നൈ ടീമിെൻറ പദ്ധതി എന്നത്. ഒരു മാസത്തെ പരിശീലനത്തിനുശേഷം കാലാവസ്ഥയുമായി ഇണങ്ങിച്ചേർന്ന് കളത്തിലിറങ്ങാനായിരുന്നു വരവ് നേരത്തേയാക്കിയത് തന്നെ. എന്നാൽ, യാത്രാ നിയന്ത്രണങ്ങൾ ഉള്ളതിനാൽ ആഗസ്റ്റ് 20ന് ശേഷം ടീമുകൾ യു.എ.ഇയിൽ എത്തിയാൽ മതിയെന്നാണ് ബി.സി.സി.ഐയുടെ നിലവിലത്തെ തീരുമാനം എന്നത്.
https://www.facebook.com/Malayalivartha