Widgets Magazine 

11
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

വിമാന സർവീസുകൾ സജീവമായെങ്കിലും സംഭവിക്കുന്നത്; പ്രവാസികളെ പറ്റിച്ച് വിമാനക്കമ്പനികൾ, ആശങ്കകളും ആകുലതകളും ഏറെ, സർവീസുകൾ സജീവമായെങ്കിലും മടക്കം സാധ്യമാകാതെ പ്രവാസികൾ

20 AUGUST 2020 03:50 PM IST
മലയാളി വാര്‍ത്ത

More Stories...

ഹൂതി വിമതർ റിയാദ് വിമാനത്താവളത്തിന് നേരെ നടത്തിയ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടെന്ന് സൗദി അറേബ്യ... ആക്രമണത്തിൽ 309 പേർക്ക് പരുക്ക്, വിമാനത്താവളത്തിൻ്റെ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തി

ലവിൻ അബുദാബി അവാർഡ്സ്: ഡോ. ഷംഷീർ വയലിലിനും എം.എ. യൂസഫലിക്കും ജനകീയ പുരസ്കാരം

ബഹ്റൈനിലെ പുതിയ ഇന്ത്യൻ അംബാസഡറായി ഡോ. പ്രദീപ് സിങ് രാജ്‌പുരോഹിത് ചുമതലയേൽക്കും... ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയാക്കി

അമ്മ എവിടെ..നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്...!പ്രവാസി നഴ്സുമാരുടെ മരണം..!അന്ന് സംഭവിച്ചത്

കണ്ണീർക്കാഴ്ചയായി... സൗദിയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പെടെ അഞ്ചു പേർക്ക് ദാരുണാന്ത്യം

ഓരോ ഗൾഫ് രാഷ്ട്രങ്ങളും കൃത്യമായ നിബന്ധനകളോടെ ആകാശവാതിലുകൾ തുറന്നുകൊണ്ട് സ്വീകരിച്ചുതുടങ്ങിയെങ്കിലും ആശങ്കകളും ആകുലതകളും ഏറെയാണ്. അത്തരത്തിൽ ഒരു വാർത്തയാണ് പുറത്തേക്ക് വരുന്നത്. അങ്ങനെ ഇന്ത്യയിൽ നിന്ന് ഖത്തറിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകൾ സജീവമായെങ്കിലും ദോഹയിലേക്കുള്ള മടക്കം സാധ്യമാകാതെ ആശങ്കയിൽ കഴിയുന്ന പ്രവാസികൾ ഏറെ ആശങ്കാകുലരാണ്. ഇന്ത്യ-ഖത്തർ എയർ ബബിൾ കരാർ ചൊവ്വാഴ്ച പ്രാബല്യത്തിൽ വന്ന സാഹചര്യത്തിലാണ് സർവീസുകൾ പുനരാരംഭിച്ചിരുന്നത്. ഇതേതുടർന്ന് ഖത്തർ എയർവേയ്‌സ്, എയർ ഇന്ത്യ എക്‌സ്പ്രസ്, ഇൻഡിഗോ വിമാനങ്ങൾക്കാണ് സർവീസ് നടത്താൻ അനുമതി നൽകിയിട്ടുള്ളത്. അതോടൊപ്പം തന്നെ കരാർ പ്രകാരം ഇൻഡിഗോ ചൊവ്വാഴ്ച തന്നെ സർവീസ് തുടങ്ങിയെങ്കിലും ബുധനാഴ്ച വൈകിട്ട് മുതൽ മാത്രമാണ് ഖത്തർ എയർവേയ്‌സിന് സർവീസ് തുടങ്ങാനായത് എന്നാണ് ലഭ്യമാകുന്ന വിവരം.

അതേസമയം എയർ ഇന്ത്യ എക്‌സ്പ്രസിന്റെ സർവീസുകൾ ഇന്ന് ആരംഭിക്കുന്നതാണ്. ഖത്തർ എയർവേയ്‌സ് ചൊവ്വാഴ്ചത്തെയും ബുധനാഴ്ച ഉച്ചവരെയുമുള്ള കൊച്ചി, കോഴിക്കോട് വിമാനങ്ങൾ റദ്ദാക്കിയ ശേഷമാണ് ഇന്നലെ വൈകിട്ട് മുതൽ സർവീസ് തുടങ്ങിയത് തന്നെ.അതേസമയം ആഭ്യന്തര മന്ത്രാലയത്തിന്റെ എക്‌സെപ്ഷണൽ റീ എൻട്രി പെർമിറ്റ് ലഭിക്കുന്ന ഖത്തർ പ്രവാസികൾക്ക് മാത്രമാണ് തിരികെ വരാൻ കഴിയുക, എന്നതിനാൽ മടക്കയാത്ര സാധിക്കാത്ത പ്രവാസികളും ഏറെപേരുണ്ട് എന്നത് വ്യക്തമാണ്.

എന്നാൽ ഹോട്ടൽ ക്വാറന്റീൻ നിർദേശിച്ചിട്ടുള്ളവർക്ക് വിമാനയാത്രയ്ക്ക് ഹോട്ടൽ ബുക്കിങ് രേഖയും നിർബന്ധമാണ്. ഹോട്ടലുകളിലെ മുറി ലഭ്യത കുറവ് മൂലം യാത്രാ തീയതികളിൽ തന്നെ ബുക്കിങ് നടത്താൻ കഴിയാത്തതിനാൽ യാത്ര തടസപ്പെടുന്നവരും കുറവല്ല എന്നതാണ്.

ഖത്തർ എയർവേയ്‌സിന്റെ ഡെസ്റ്റിനേഷൻ മാനേജ്‌മെന്റ് ഡിവിഷനായ ഡിസ്‌കവർ ഖത്തർ മുഖേന മാത്രമേ ഹോട്ടൽ ബുക്കിങ് നടത്താൻ സാധിക്കൂ. കോവിഡ് വ്യാപനം കൂടിയ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് 7 ദിവസം നിർബന്ധിത ഹോട്ടൽ ക്വാറന്റീൻ നിശ്ചയിച്ചിട്ടുണ്ട്. നിശ്ചിത ആരോഗ്യ പ്രശ്‌നങ്ങളുള്ളവർക്കും 55 വയസിന് മുകളിലുള്ളവർക്കും മാത്രമാണ് ഹോം ക്വാറന്റീൻ അനുവദിക്കുന്നത്.

ഇതേതുടർന്ന് മന്ത്രാലയത്തിന്റെ റീ എൻട്രി പെർമിറ്റിൽ ക്വാറന്റീനിൽ കഴിയേണ്ടത് എവിടെയാണെന്നത് വ്യക്തമാക്കിയിട്ടുമുണ്ട്. ഈ മാസം 31 വരെയാണ് എയർ ബബിൾ കരാർ കാലാവധി എന്നതിനാൽ അതിനുള്ളിൽ തിരികെ എത്താൻ കഴിയുമെന്ന പ്രതീക്ഷയിലാണ് പ്രവാസികൾ കഴിയുന്നത് എങ്കിലും അത് എത്രത്തോളം പ്രവർത്തികമാകും എന്നതിൽ സംശയം നിലനിൽക്കുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനത്തിനെത്തിയ മുഖ്യമന്ത്രി ഒരിക്കൽ കൂടി പ്രത്യേക പരിഗണനകൾ ഒഴിവാക്കി ദർശനം പൂർത്തിയാക്കി മടങ്ങി  (20 minutes ago)

ജനശതാബ്ദി എക്സ്പ്രസില്‍ ഇന്നുമുതല്‍ യാത്ര സുഖകരമാകും... പുഷ്ബാക്ക് സീറ്റുകള്‍ ഇന്നുമുതല്‍ ട്രെയിനില്‍ സജ്ജമാകും  (26 minutes ago)

സിജെപി പ്രതിഷേധത്തിലെ പൊലീസ് നടപടികളും ഡൽഹിയിലെ നിയന്ത്രണങ്ങളും ചൂണ്ടിക്കാട്ടിയുള്ള ഹർജികളിൽ ഇന്ന് സുപ്രീംകോടതി പരി​ഗണനയിൽ...  (33 minutes ago)

വൻ ആക്രമണം... ഇറാൻ സംഘർഷത്തിനിടെ സൗദിയിൽ ഹൂതി ആക്രമണം; റിയാദിനെ നടുക്കി വൻ ആക്രമണം  (49 minutes ago)

പതിനാറാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനം നാളെ മുതൽ...  (55 minutes ago)

നവരാത്രി ആഘോഷങ്ങൾക്ക് ഇന്ന് തുടക്കമായി... ഭക്തിയുടെ നിറക്കാഴ്ചയായി ഹൈന്ദവഭവനങ്ങളിൽ ബൊമ്മക്കൊലുകൾ അലങ്കരിച്ചുവെച്ചു തുടങ്ങി  (1 hour ago)

സങ്കടക്കാഴ്ചയായി... നെടുമ്പാശ്ശേരിയിൽ വാഹനാപകടത്തിൽ മൂന്ന് പേർക്ക് ദാരുണാന്ത്യം, കാർ ഓടിച്ചയാൾ പിടിയിൽ  (1 hour ago)

തടസ്സങ്ങൾ മാറി കാര്യവിജയം; ഓരോ നക്ഷത്രക്കാരും അമ്പലത്തിൽ ചെയ്യേണ്ട വിശേഷാൽ വഴിപാടുകൾ.  (1 hour ago)

മലാക്ക കടലിടുക്കിന് മുകളിൽ ചക്രവാതച്ചുഴി ...ബംഗാൾ ഉൾക്കടലിൽ ചൊവ്വാഴ്ചയോടെ ന്യൂനമർദ്ദ സാധ്യത...  (1 hour ago)

ചിലവുകളിലും രേഖാപരമായ കാര്യങ്ങളിലും ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത  (1 hour ago)

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസണിലെ ഉദ്ഘാടന മത്സരത്തിൽ ബെംഗളൂരു എഫ്സിക്ക് ആവേശകരമായ വിജയം..  (2 hours ago)

കൊച്ചിയില്‍ നിന്ന് ജിദ്ദയിലേക്കുള്ള വിമാനസർവ്വീസുകൾ റദ്ദാക്കി...  (2 hours ago)

എട്ട് പതിറ്റാണ്ടിലേറെക്കാലം സം​ഗീത രം​ഗത്ത് സജീവ സാന്നിധ്യം.... പ്രസിദ്ധ മൃദംഗ വിദ്വാൻ പത്മശ്രീ ഗുരുവായൂർ ദൊരൈ അന്തരിച്ചു...  (2 hours ago)

ഹൂതി വിമതർ റിയാദ് വിമാനത്താവളത്തിന് നേരെ നടത്തിയ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടെന്ന് സൗദി അറേബ്യ... ആക്രമണത്തിൽ 309 പേർക്ക് പരുക്ക്, വിമാനത്താവളത്തിൻ്റെ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തി  (2 hours ago)

മെട്രോ നഗരത്തിന്റെ പശ്ചാത്തലത്തിൽ പൂർണ്ണമായും റൊമാന്റിക് കോമഡി ജോണറിൽ; ഹലോ ഡിയർ പുതിയ പോസ്റ്റർ എത്തി!!!  (14 hours ago)

Malayali Vartha Recommends