യു.എ.ഇ-ഇസ്രായേൽ ഉടമ്പടിയിലൂടെ സമാധാനത്തിനായി പ്രവർത്തനം നടത്തിയ ധീരനായ നേതാവ്; ശൈഖ് മുഹമ്മദ് ബിൻ സായിദിനെ സമാധാന നൊബേൽ സമ്മാനത്തിന് നാമനിർദേശം ചെയ്തേക്കുമെന്ന് റിപ്പോർട്ട്

അറബ് രാഷ്ട്രങ്ങൾ ഒന്നടങ്കം ഞെട്ടലിലായ കരാറാണ് യുഎഇ-ഇസ്രായേൽ കരാർ. സമാധാനം ലക്ഷ്യമിട്ടുകൊണ്ട് ലോകം ഒന്നടങ്കം മുന്നോട്ട് വരണം എന്ന് ആഹ്വനം ചെയ്യുന്ന കരാർ ആണത് എന്നതിൽ സംശയമില്ല. ഇപ്പോഴിതാ കിരീടാവകാശിയും യു.എ.ഇ സായുധ സേന ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്‌യാനെ യൂറോപ്യൻ സംഘടനകൾ സമാധാനത്തിനുള്ള നോബേൽ സമ്മാനത്തിന് നാമനിർദേശം ചെയ്തേക്കുമെന്ന് ഫ്രാൻസിലെ ഇമാമുകളുടെ ഫോറം, യൂറോപ്പിലെ പീപ്ൾസ് ഫോർ പീസ് യൂനിയൻ എന്നിവയുടെ പ്രസിഡൻറായ ഹസ്സൻ അൽ ഷുൽഗൗമി വെളിപ്പെടുത്തുകയുണ്ടായി.
അതായത് യു.എ.ഇ-ഇസ്രായേൽ ഉടമ്പടിയിലൂടെ സമാധാനത്തിനായി പ്രവർത്തനം നടത്തിയ ധീരനായ നേതാവാണ് ശൈഖ് മുഹമ്മദ് ബിൻ സായിദെന്ന് അദ്ദേഹം പ്രശംസിക്കുന്നതോടൊപ്പമാണ് ഇത്തരത്തിൽ വ്യക്തമാക്കിയത്. വെസ്റ്റ് ബാങ്കിലെ ഭൂമി ഇസ്രായേൽ പിടിച്ചെടുക്കുന്നത് തടയാനും തീവ്രവാദത്തെയും ഭീകരതയെയും ഉപരോധിക്കാനും അടഞ്ഞുകിടന്ന സന്ധി സംഭാഷണത്തിനുള്ള വാതിൽ തുറക്കാനും പലസ്തീൻ പ്രശ്ന പരിഹാരത്തിന് പ്രത്യാശ പുനഃസ്ഥാപിക്കാനും ഉടമ്പടി വഴിയൊരുക്കുമെന്നും അദ്ദേഹം ഏവരോടും പറഞ്ഞു.
അതോടൊപ്പം തന്നെ അൽ അക്‌സ പള്ളിയിൽ ഇമറാത്തികളെ പ്രാർഥിക്കുന്നതിൽനിന്ന് വിലക്കി ജറൂസലം മുഫ്തി പുറപ്പെടുവിച്ച ഫത്വയോടുള്ള പ്രതികരണത്തിൽ അൽ അഖ്സ എല്ലാ മുസ്ലിംകൾക്കും വേണ്ടിയുള്ളതാണെന്നും അല്ലാഹുവിെൻറ വിശാലമായ സ്ഥലത്ത് മറ്റൊരാൾ പ്രാർഥിക്കുന്നത് തടയാൻ ആർക്കും അവകാശമില്ലെന്നും അൽഷൽഗൗമി വ്യക്തമാക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha
























