Widgets Magazine
22
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'തായ് മാമൻ തങ്ക മോതിരം' പദ്ധതി.. കരാർ ജോയ്അലുക്കാസിനും കല്യാൺ ജ്വല്ലേഴ്സിനും.. ടെൻഡറിൽ 11 കമ്പനികളാണ് പങ്കെടുത്തത്...


ടൂറിസം വകുപ്പിലെ കുടുംബശ്രീ ജീവനക്കാർക്ക് ശമ്പളം കിട്ടിയില്ല..ഇടപെട്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപി..സ്വന്തം കൈയിൽ നിന്ന് 32 ലക്ഷം രൂപ ഡെപ്പോസിറ്റ് ചെയ്യാൻ നൽകി..നന്ദി പറഞ്ഞ് ജീവനക്കാർ..


തിരുവോണം മഴയത് ഒലിച്ചു പോകുമോ..? സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്..ഓഗസ്റ്റ് 23 മുതൽ 25 വരെ ശക്തമായ മഴയ്‌ക്ക് സാധ്യത..വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് ..


കുന്നിൻമുകളിൽ ആത്മഹത്യാഭീഷണി മുഴക്കിയ 18കാരനെ രക്ഷിക്കാൻ ശ്രമം.. അച്ഛനും അമ്മയും ഉൾപ്പെടെ ഒരു കുടുംബത്തിലെ മൂന്ന് പേർ ദാരുണമായി മരിച്ചു..ഞെട്ടിക്കുന്ന വീഡിയോ..


വീണാ വിജയന് ശതകോടികളുടെ ബിസിനസ് ഇടപാടുകളുണ്ടെന്ന് നിര്‍ണയ സൂചനയിലേക്ക് ഇഡി.. ദുബായിയില്‍ താമസിക്കുന്ന വന്‍കിടക്കാരെക്കുറിച്ച് ഇഡിക്ക് വിവരം ലഭിച്ചിട്ടുണ്ട്..

സൗദിയിൽ സ്ത്രീകളുടെ പേരിൽ നിരവധി വാണിജ്യ രേഖകളുടെ ബിനാമി ഇടപാടുകൾ; സൗദി വാണിജ്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി രംഗത്ത്, സ്ത്രീകളുടെ പേരില്‍ വ്യാപാരസ്ഥാപനങ്ങള്‍ റജിസ്റ്റര്‍ ചെയ്തത് 49 ശതമാനം

27 AUGUST 2020 05:19 PM IST
മലയാളി വാര്‍ത്ത

സൗദിയിൽ സ്ത്രീകളുടെ പേരിൽ നിരവധി വാണിജ്യ രേഖകളുടെ ബിനാമി ഇടപാടുകൾ നടക്കുന്നുണ്ട്. അതുകൊണ്ട് തന്നെ സൗദി വനിതകളുടെ പേരില്‍ റജിസ്റ്റര്‍ ചെയ്യപ്പെട്ട വാണിജ്യ രേഖകളിലൂടെ ബിനാമി ഇടപാടുകള്‍ നടത്തുന്നതിനെതിരെ സൗദി വാണിജ്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി രംഗത്ത് വന്നിരിക്കുകയാണ്. 2019 വര്‍ഷത്തില്‍ സ്ത്രീകളുടെ പേരില്‍ വ്യാപാരസ്ഥാപനങ്ങള്‍ റജിസ്റ്റര്‍ ചെയ്തത് 49 ശതമാനമാണ് വര്‍ധിച്ചതെന്നും ഇത് ദുരുപയോഗം ചെയ്താണ് ചിലര്‍ ബിനാമി ഇടപാടുകള്‍ നടത്തുന്നതെന്നും മന്ത്രാലയം വ്യക്തമാക്കി.

ഒരാള്‍ തന്നെ, തന്റെ കുടുംബത്തില്‍പ്പെട്ട സ്ത്രീകളുടെ പേരില്‍ ഒന്നിലധികം സ്ഥാപനങ്ങള്‍ക്കുള്ള ലൈസന്‍സുകള്‍ തരപ്പെടുത്തുന്നു. ആ ലൈസന്‍സുകള്‍ ദുരുപയോഗം ചെയ്ത് വിദേശികള്‍ക്ക് ബിനാമിയായി ബിസിനസ് നടത്തുവാന്‍ സൗകര്യം ചെയ്തുകൊടുക്കുകയും ചെയ്യുന്നു.സര്‍ക്കാര്‍ ജീവനക്കാരായ ചിലര്‍ അവരുടെ ഭാര്യമാരുടെയോ, സഹോദരിമാരുടെയോ, അവര്‍ക്ക് വിശ്വാസമുള്ള മറ്റേതെങ്കിലും സ്ത്രീകളുടെ പേരിലോ സ്ഥാപനം പ്രവര്‍ത്തിക്കുന്നതിനുള്ള രജിസ്ട്രേഷന്‍ നടത്തുകയും പിന്നീട് ഇത് കൈകാര്യം ചെയ്യുവാനുള്ള നിയമപരമായ ഓതറൈസേഷന്‍ അവരില്‍ നിന്നും എഴുതിവാങ്ങിക്കുകയും ചെയ്യുന്നു. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വ്യാപാര റജിസ്ട്രേഷന്‍ ഇഷ്യു ചെയ്യുന്നത് നിയമവിരുദ്ധമാണ്. ഈ നിയമത്തെ സ്ത്രീകളുടെ പേരില്‍ ദുരുപയോഗം ചെയ്യുകയാണിവിടെ ചെയ്യുന്നതെന്നും വാണിജ്യ മന്ത്രാലയം പറഞ്ഞു.

സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ഗവണ്‍മെന്റ് ടെന്‍ഡറുകള്‍ നേടുവാന്‍ അനുവാദമില്ലെന്നിരിക്കെ, ചില സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ സ്ത്രീകളുടെ പേരിലുള്ള വ്യാപാര സ്ഥാപനങ്ങളുടെ ലൈസന്‍സ് ഉപയോഗിച്ചു ഈ ടെന്‍ഡറുകള്‍ നേടിയെടുക്കുവാന്‍ ശ്രമിക്കുന്നുവെന്ന് മന്ത്രാലയം പറഞ്ഞു.
രാജ്യത്ത് നടക്കുന്ന അധിക ബിനാമി ഇടപാടുകളും സ്ത്രീകളുടെ പേരിലുള്ള വ്യാപാര സ്ഥാപനങ്ങളിലാണെന്ന് നേരത്തെ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. ഇത്തരം കുറ്റകൃത്യങ്ങളില്‍ ചെന്ന് വീഴാതിരിക്കുവാന്‍ വ്യാപാര നിയമാവലികള്‍, ചട്ടങ്ങള്‍, വ്യവസ്ഥകള്‍ എന്നിവ കൃത്യമായി മനസ്സിലാക്കണമെന്ന് വാണിജ്യ മന്ത്രാലയം സ്ഥാപന ഉടമകളായ സ്ത്രീകളോട് അഭ്യര്‍ത്ഥിച്ചു. അതെ സമയം മറ്റൊരു വർത്തകൂടി പുറത്തു വരുന്നുണ്ട് . കരമാര്‍ഗം സൗദിയില്‍ പ്രവേശിക്കാന്‍ സൗദി സ്വദേശികള്‍ക്കും അവരെ അനുഗമിക്കുന്ന വിദേശികളായ ഗാര്‍ഹിക ജോലിക്കാര്‍ക്കും അനുമതി നൽകി . സൗദികളുടെ വിദേശികളായ ഭാര്യമാര്‍ക്കും മക്കള്‍ക്കും ഭര്‍ത്താക്കന്‍മാര്‍ക്കും പ്രവേശനാനുമതി നല്‍കും. 48 മണിക്കൂര്‍ മുമ്പ് കോവിഡ് നെഗറ്റീവ് ഫലം തെളിയിക്കുന്ന പിസിആര്‍ ടെസ്റ്റ് പ്രവേശന കവാടത്തില്‍ ഹാജറാക്കണം.കൊവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ സൗദി അറേബ്യ വ്യോമയാന മാര്‍ഗത്തോടൊപ്പം കര മാഗമുള്ള അതിര്‍ത്തികളും അടച്ചിട്ടിരുന്നു. സൗദിയിലേക്ക് ഇതുവരെ വിദേശത്തുനിന്നുള്ള വിമാന സേവനം ആരംഭിച്ചിട്ടില്ല. വന്ദേഭാരത് പോലെയുള്ള ചാര്‍ട്ടേഡ് വിമാനങ്ങള്‍ മാത്രമായിരുന്നു സേവനങ്ങള്‍ നടത്തിയിരുന്നത്.

എന്നാല്‍ സ്വദേശികള്‍ക്കും സ്വദേശികളുടെ ഗാര്‍ഹിക തൊഴിലാളികളായ വിദേശികള്‍ക്കും സൗദിയിലേക്ക് കരമാര്‍ഗമുള്ള പ്രവേശനാനുമതി നല്‍കിയിരിക്കയാണിപ്പോള്‍. വിദേശത്തുനിന്നും സൗദിയിലേക്ക് പ്രവേശിക്കുവാനുള്ള പ്രധാന അതിര്‍ത്തികളായ ഖഫ്ജി, റിഖായ്, കിംഗ് ഫഹദ് കോസ് വേ, ബത്ഹ എന്നീ കവാടങ്ങളാണ് സൗദി അറേബ്യ തുറന്നുകൊടുക്കുന്നത്. സൗദിയില്‍ വരാനാഗ്രഹിക്കുന്നവരുടെ ബന്ധം തെളിയിക്കുന്ന രേഖകള്‍ മുഖേന അബ്ശിര്‍ സംവിധാനം വഴി സൗദി പൗരന്മാര്‍ അപേക്ഷ നല്‍കണം. ഇതിനായി സൗദി ഭരണനേതൃത്വം അംഗീകാരം നല്‍കിയിട്ടുണ്ട്. താമസിയാതെന്നെ സൗദിയിലേക്കുള്ള വ്യോമായന അതിര്‍ത്തികളും തുറക്കുമെന്ന പ്രതീക്ഷയിലാണ് പ്രവാസികള്‍.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഞാൻ ഇവിടെ നിന്നാൽ തനിക്കെന്താ..പിന്തിരിപ്പിക്കാൻ വന്നവരെ തെറിവിളിച്ച് ഒട്ടിച്ച് ട്രെയിൻ വന്നതും ചാടി,ചിതറി  (9 minutes ago)

ആര്യ ചമ്മി നാറി..റഹീം ഒറ്റി അർഷോയും ആര്യയും സ്റ്റേജിൽ നിന്ന് ഇറങ്ങി പോയി..!ചിന്ത തലപ്പത്ത് 'പാഴുകളെ നയിക്കാൻ ഒരു മരപ്പാഴെന്ന്'  (24 minutes ago)

ഭക്ഷണത്തിനൊപ്പം ബിയര്‍ കുടിക്കാന്‍ സമ്മതിച്ചില്ല, ഹോട്ടല്‍ മാനേജറെ ആക്രമിച്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥിനികള്‍  (38 minutes ago)

മ്യൂസിയം പോലീസ് സ്റ്റേഷന് മുന്നിൽ IB ബിനുവിന്റെ ഊഞ്ഞാലാട്ടം കാക്കി ഊരിവെച്ച് ഇറങ്ങ് സാറന്മാരെ..! കൂട്ടത്തോടെ ഇറങ്ങി  (40 minutes ago)

ഇന്റർപോളിലേയ്ക്ക് RED NOTICE നെതന്യാഹുവിനെ തൂക്കാൻ തുർക്കി PLAN !എർദോഗന്റെ തലയെടുക്കുമെന്ന് IDF  (50 minutes ago)

72ാമത് നെഹ്രു ട്രോഫി വള്ളംകളിയില്‍ കിരീടം സ്വന്തമാക്കി അരോമ  (52 minutes ago)

സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ വന്‍ മാറ്റം വരുന്നു  (3 hours ago)

കുടുംബശ്രീ ജീവനക്കാര്‍ക്ക് ഓണം ആഘോഷിക്കാന്‍ സ്വന്തം അക്കൗണ്ടില്‍ നിന്ന് പണം നല്‍കി സുരേഷ് ഗോപി  (3 hours ago)

തമിഴ്നാട് സർക്കാരിന്റെ ‘തായ് മാമൻ തങ്ക മോതിരം’  (5 hours ago)

ആര്യ ചമ്മി നാറി..റഹീം ഒറ്റി അർഷോയും ആര്യയും സ്റ്റേജിൽ നിന്ന് ഇറങ്ങി പോയി..!ചിന്ത തലപ്പത്ത് 'പാഴുകളെ നയിക്കാൻ ഒരു മരപ്പാഴെന്ന്'  (5 hours ago)

മമിതാ ബൈജുവും സംഗീത് പ്രതാപും ഒന്നിക്കുന്നു; പുതിയ റൊമാന്റിക് കോമഡി ചിത്രം 'ഹലോ ഡിയർ' പ്രഖ്യാപിച്ചു  (5 hours ago)

SURESH GOPI ഇതുപോലൊരു കേന്ദ്രമന്ത്രി ആദ്യം  (5 hours ago)

RAIN ALERT ഓഗസ്റ്റ് 23 മുതൽ 25 വരെ ശക്തമായ മഴ  (5 hours ago)

Maharashtra ഒരു കുടുംബത്തിലെ മൂന്ന് ജീവനുകൾ പൊലിഞ്ഞു  (5 hours ago)

VEENA VIJAYN ഇതുവരെ പുറത്തുവന്നത് മഞ്ഞുമലയുടെ അറ്റം മാത്രം  (5 hours ago)

Malayali Vartha Recommends