Widgets Magazine
22
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'തായ് മാമൻ തങ്ക മോതിരം' പദ്ധതി.. കരാർ ജോയ്അലുക്കാസിനും കല്യാൺ ജ്വല്ലേഴ്സിനും.. ടെൻഡറിൽ 11 കമ്പനികളാണ് പങ്കെടുത്തത്...


ടൂറിസം വകുപ്പിലെ കുടുംബശ്രീ ജീവനക്കാർക്ക് ശമ്പളം കിട്ടിയില്ല..ഇടപെട്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപി..സ്വന്തം കൈയിൽ നിന്ന് 32 ലക്ഷം രൂപ ഡെപ്പോസിറ്റ് ചെയ്യാൻ നൽകി..നന്ദി പറഞ്ഞ് ജീവനക്കാർ..


തിരുവോണം മഴയത് ഒലിച്ചു പോകുമോ..? സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്..ഓഗസ്റ്റ് 23 മുതൽ 25 വരെ ശക്തമായ മഴയ്‌ക്ക് സാധ്യത..വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് ..


കുന്നിൻമുകളിൽ ആത്മഹത്യാഭീഷണി മുഴക്കിയ 18കാരനെ രക്ഷിക്കാൻ ശ്രമം.. അച്ഛനും അമ്മയും ഉൾപ്പെടെ ഒരു കുടുംബത്തിലെ മൂന്ന് പേർ ദാരുണമായി മരിച്ചു..ഞെട്ടിക്കുന്ന വീഡിയോ..


വീണാ വിജയന് ശതകോടികളുടെ ബിസിനസ് ഇടപാടുകളുണ്ടെന്ന് നിര്‍ണയ സൂചനയിലേക്ക് ഇഡി.. ദുബായിയില്‍ താമസിക്കുന്ന വന്‍കിടക്കാരെക്കുറിച്ച് ഇഡിക്ക് വിവരം ലഭിച്ചിട്ടുണ്ട്..

'ദിനംപ്രതി ക്രൂരമായ പീഡനം. വീട്ടിലിരുന്ന് കൂട്ടുകാരെ വിളിച്ചു വരുത്തി അവരോടൊപ്പം കൂട്ടമായി ശരീരം പങ്കുവയ്ക്കുന്നതിനും നിർബന്ധിച്ചു. ഇതിനിടെ അദ്ദേഹത്തിന്റെ ഉപദ്രവം ശക്തമായി. പാതിരാത്രിയിലും വീട്ടിൽ നിന്ന് ഇറങ്ങി ഓടേണ്ട സാഹചര്യങ്ങളുണ്ടായി....' അനുഭവിക്കേണ്ടി വന്നത് സമാനതകൾ ഇല്ലാത്ത പീഡനം, സത്യം വെളിപ്പെടുത്തി നിമിഷപ്രിയ

28 AUGUST 2020 11:30 AM IST
മലയാളി വാര്‍ത്ത

കേരളം ഞെട്ടലോടെ കേട്ട വാർത്തയായിരുന്നു യെമെൻകാരനായ ഭര്ത്താവിനെ വെട്ടിനുറുക്കി കഷ്ങ്ങള്ക്കി കൊലപ്പെടുത്തിയ നിമിഷയെക്കുറിച്ച്. എന്നാൽ നിമിഷയ്ക്ക് പറയാനുള്ളത് ഞെട്ടിക്കുന്ന മറ്റൊരു വെളിപ്പെടുത്തൽ. യെമൻ സനയിലെ ജയിലിൽ വധശിക്ഷയ്ക്കു വിധിക്കപ്പെട്ടു മരണം കാത്തു കഴിയുന്ന പാലക്കാട് കൊല്ലങ്കോടു സ്വദേശിനി നിമിഷപ്രിയയുടെ വാട്സാപ് ഡിപിയിൽ ഒരു ഉദയ സൂര്യന്റെ ചിത്രമാണ് നൽകിയിട്ടുള്ളത്. തന്റെ ജീവിതത്തിൽ ഇനിയും ഒരു പ്രഭാതം ഉദിച്ചുയരുമെന്ന പ്രതീക്ഷ നിറഞ്ഞ ചിത്രമായിരുന്നു അത്. എപ്പോൾ വേണമെങ്കിലും പട്ടാളക്കാർ വന്ന് മരണത്തിലേയ്ക്ക് വിളിച്ചു കൊണ്ടു പോകാം, മനസിൽ നിറയെ ഭീതിയുണ്ടെങ്കിലും എവിടെ നിന്നെങ്കിലും തനിക്കായി ഒരു ശുഭവാർത്ത എത്തുമെന്ന പ്രതീക്ഷയിലാണ് അവൾ ഓരോ ദിനവും തള്ളിനീക്കുന്നത്. അപ്പീൽ കോടതി വധശിക്ഷ ശരിവച്ച 18 മുതൽ കണ്ണുനീരിൽ കുതിർന്ന ദിനരാത്രങ്ങളായിരുന്നു. പ്രവാസലോകം നൽകിയ കയ്‌പേറിയ ദിനങ്ങളുടെ കയങ്ങളിൽ കഴിയുകയാണ് അവർ.

നാട്ടിലൊരു ഭർത്താവും കുഞ്ഞുമുള്ളപ്പോൾ യെമനിൽ നാട്ടുകാരനായ യുവാവിനെ വിവാഹം ചെയ്ത്, വഴക്കുണ്ടായപ്പോൾ അദ്ദേഹത്തെ കൊലപ്പെടുത്തി 150 കഷണങ്ങളാക്കി വാട്ടർ ടാങ്കിലാക്കി ഒളിപ്പിച്ച് മുങ്ങിയവൾ എന്നാണ് നിമിഷയെപ്പറ്റി നാട്ടിലാകെ എല്ലാവരും പറഞ്ഞതും വാർത്തകളിൽ നിറഞ്ഞതും. ഒരു സാഹചര്യത്തിൽ മറ്റൊരു രാജ്യത്ത് ഒരു പുരുഷന്റെ ഭാര്യയാക്കപ്പെട്ടത്, കൊലപാതകിയായത്, ഇപ്പോൾ വധശിക്ഷയ്ക്ക് ദിവസങ്ങൾ എണ്ണിക്കഴിയുന്ന നിമിഷയ്ക്ക് ഏറെ വേദന നിറഞ്ഞ ഒരു കഥ പറയാനുണ്ട്. താൻ നേരിട്ട ചില ജീവിത യാഥാർഥ്യങ്ങൾ.

‘‘കോട്ടയം കുറുവിലങ്ങാട് നഴ്സിങ് പഠിച്ച ശേഷം 2008ലാണ് നഴ്സായി ഒരു ഭാവി ലക്ഷ്യംവച്ച് യെമനിലെത്തുന്നത്. സനയിൽ ഒരു ക്ലിനിക്കിലായിരുന്നു ജോലി. മൂന്നു വർഷം ജോലി ചെയ്ത ശേഷം 2011 ൽ നാട്ടിൽ തിരികെയെത്തി വിവാഹം കഴിക്കുകയും ചെയ്തു. 2012ൽ ഭർത്താവിനൊപ്പമാണ് വീണ്ടും സനയിലെത്തുന്നത്. അവിടെ അദ്ദേഹം വെൽഡറായി ജോലി ചെയ്തെങ്കിലും സാമ്പത്തികമായി കാര്യമായ നേട്ടമില്ലാതായതോടെ ഒരു ക്ലിനിക് തുടങ്ങാൻ തീരുമാനിക്കുകയായിരുന്നു ഇവർ. അങ്ങനെയാണ് ജോലി ചെയ്തിരുന്ന ക്ലിനിക്കിൽ ചികിത്സയ്ക്കായി എത്തുമായിരുന്ന തലാൽ അബ്ദു മഹ്ദി എന്ന യെമൻ പൗരനുമായി പരിചയത്തിലാകുന്നതും അദ്ദേഹത്തോട് ക്ലിനിക്ക് തുടങ്ങുന്ന കാര്യം സംസാരിക്കുന്നതും. അദ്ദേഹത്തിന്റെ കുടുംബവും ഇതേ ക്ലിനിക്കിലായിരുന്നു ചികിത്സ തേടിയിരുന്നത്. നല്ല പെരുമാറ്റവും മറ്റും ആയിരുന്നതിനാലും ഇത്തരത്തിൽ സ്പോൺസർമാർ വഴി ക്ലിനിക്കുകൾ തുടങ്ങുന്നത് അസാധാരണം അല്ലാത്തതിനാലും പദ്ധതിയുമായി മുന്നോട്ടു പോകാൻ തീരുമാനിക്കുകയായിരുന്നു.

നാട്ടിലേക്കു തിരിച്ചപ്പോൾ ക്ലിനിക്ക് തുടങ്ങാൻ സഹായിക്കാമെന്നു പറഞ്ഞ തലാലും കേരളം കാണാൻ വരുന്നെന്നു പറഞ്ഞു. ഒരുമാസം അവധിയുണ്ടായിരുന്നു. അങ്ങനെ അദ്ദേഹവും മറ്റൊരു കൂട്ടുകാരിയുമായാണ് കേരളത്തിലേക്ക് എത്തുന്നത്. ഇങ്ങനെ തന്നോടൊപ്പം വീട്ടിൽ വരികയും പല സ്ഥലങ്ങൾ കാണാൻ പോകുകയും ചെയ്തു. ഇതിനിടെ വീട്ടിൽ വന്നപ്പോൾ വിവാഹ ആൽബം കാണിക്കുകയും ചയ്തു. അതിൽനിന്ന് ഫോണിൽ ചില ചിത്രങ്ങൾ പകർത്തിയപ്പോൾ പ്രത്യേകിച്ച് അപാകതയൊന്നും തോന്നിയിരുന്നില്ല. തിരികെ അദ്ദേഹത്തോടൊപ്പം മടങ്ങിയപ്പോൾ ഭർത്താവ് കൂടെ വന്നിരുന്നില്ല. പകരം കടം വാങ്ങിയും മറ്റും പണം സ്വരൂപിക്കുകയായിരുന്നു അദ്ദേഹം. സനയിൽ തിരികെ എത്തിയപ്പോൾ പഴയ ക്ലിനിക്കിൽ ജോലിക്കു പ്രവേശിക്കാതെ പുതിയ ക്ലിനിക് തുടങ്ങുകയാണ് ചെയ്തത്.

ഇതേതുടർന്ന് ആദ്യം ജോലി ചെയ്തിരുന്ന ക്ലിനികിലെ ഉടമ വഴക്കിനു വന്നു. അവർക്ക് വരുമാനം കുറഞ്ഞു എന്നായിരുന്നു അദ്ദേഹം വ്യക്തമാക്കിയത്. ഇതോടെ ഒരു പ്രശ്നം പരിഹരിക്കാനായി ക്ലിനിക്കിന്റെ ഓഹരിയിൽ ഒരു ഭാഗം അദ്ദേഹത്തിനു നൽകാൻ തീരുമാനിക്കുകയും ചെയ്തു. കരാർ എഴുതിയപ്പോൾ അറബിയിൽ ആയിരുന്നതിനാൽ എന്താണ് എന്ന് വ്യക്തമല്ലായിരുന്നു. 33 ശതമാനം ഓഹരി പഴയ ക്ലിനിക് ഉടമയ്ക്ക് കൊടുത്തപ്പോൾ ബാക്കി 67 ശതമാനം തലാലിന്റെ പേരിൽ എഴുതിഎടുക്കുകയാണ് ചെയ്തത്. ഇത് പിന്നീട് അറബി പഠിച്ച ശേഷമാണ് തിരിച്ചറിയുന്നത് പോലും. ഇതിനെക്കുറിച്ച് ചോദിച്ചപ്പോൾ പിന്നെ ഒരു പ്രശ്നം ഉണ്ടാകാതിരിക്കാനാണ് എന്നായിരുന്നു മറുപടി നൽകിയത്. ഈ സമയത്താണ് തലാലിന്റെ യഥാർഥ സ്വഭാവം താൻ തിരിച്ചറിയുന്നത് എന്ന് അവർ പറയുകയുണ്ടായി. ലഹരിക്ക് അടിമയായ അദ്ദേഹത്തിന് നിരവധി സ്ത്രീകളുമായി ബന്ധമുണ്ടായിരുന്നെന്ന് തിരിച്ചറിയുകയും ചെയ്തു. ഒപ്പം മോഷണത്തിനും മറ്റും പലപ്രാവശ്യം ജയിലിൽ കിടക്കേണ്ടി വന്നിട്ടുണ്ടെന്നും അറിഞ്ഞു.

അതേസമയം ക്ലിനിക്കിന്റെ വരുമാനം മുഴുവൻ തലാൽ എടുക്കാൻ തുടങ്ങിയപ്പോഴാണ് ചോദ്യം ചെയ്യുന്നത്. പിന്നെ ക്ലിനിക്ക് നടത്തിപ്പ് പ്രശ്നത്തിലാകുകയും ചെയ്തു. വഴക്കുണ്ടാകുമ്പോൾ ഓഫിസിലെത്തി ബുക്കിൽ വെള്ളമൊഴിക്കുക, തുപ്പുക തുടങ്ങി പലകാര്യങ്ങളും അദ്ദേഹം ചെയ്തു. പണം മുഴുവൻ അദ്ദേഹം എടുക്കുന്ന കാര്യം ക്ലിനിക്ക് മാനേജരോട് സംസാരിച്ചപ്പോൾ നിങ്ങൾ തമ്മിൽ എന്തിനാണ് തർക്കം എന്നായിരുന്നു പറഞ്ഞിരുന്നത്. രണ്ടു പേരും ഭാര്യയും ഭർത്താവുമല്ലേ, പണം ആരെടുത്താലും ഒരു വീട്ടിലേയ്ക്കല്ലേ ചെല്ലുന്നത് എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. എന്നാൽ നാട്ടിൽ എത്തിയപ്പോൾ തങ്ങൾ വിവാഹിതരായി എന്നായിരുന്നു എല്ലാകാരോടും പറഞ്ഞിരുന്നത്. അത് അങ്ങനെയല്ലെന്നു പറഞ്ഞപ്പോൾ അദ്ദേഹം ചില ചിത്രങ്ങൾ കാണിച്ചെന്നായിരുന്നു പറഞ്ഞു. പണം നഷ്ടപ്പെടാൻ തുടങ്ങിയതോടെ ക്ലിനിക്കിന്റെ ലാഭം സ്വർണമാക്കി ഒരു ലോക്കറിൽ സൂക്ഷിക്കുകയും ചെയ്തു. പിന്നീട് ഇതും അദ്ദേഹം തട്ടിയെടുക്കുകയുണ്ടായി.

ഇതോടെ സനയിൽ ലോക്കൽ പൊലീസിനെ സമീപിച്ച് പരാതി അറിയിച്ചത്. വിവാഹത്തട്ടിപ്പ് പരാതിപ്പെട്ടതോടെ അവിടുത്തെ നിയമപ്രകാരം 16 ദിവസം രണ്ടു പേരും കസ്റ്റഡിയിലായി. ജയിലിൽ കിടന്ന് മറ്റാരുടെയോ സഹായത്തിൽ അദ്ദേഹം വ്യാജ വിവാഹ സർട്ടിഫിക്കറ്റ് ഉണ്ടാക്കിയതോടെ കാര്യങ്ങൾ മാറി മറിയുകയായിരുന്നു. കോടതിയിൽ വിവാഹ ഫോട്ടോ എന്ന പേരിൽ ഭർത്താവിനൊപ്പം നിൽക്കുന്ന ഫോട്ടോ എഡിറ്റ് ചെയ്ത് വച്ചതും കേരളയാത്രയ്ക്കിടെ എടുത്ത ചിത്രങ്ങളും ഹാജരാക്കിയിരുന്നു . വിവാഹ സർട്ടിഫിക്കറ്റ് കാണിച്ചതോടെ കോടതിയും തെറ്റിദ്ധരിക്കപ്പെപുകയുണ്ടായി. ഞങ്ങൾ ഭാര്യാഭർത്താക്കൻമാരാണ് എന്നായിരുന്നു കോടതി വിധി എന്നത്. ഇതിനിടെ ഭർത്താവിനെ വിളിച്ച് കാര്യങ്ങൾ പറയാൻ ശ്രമിച്ചുകൊണ്ടിരുന്നു. 20 സിംകാർഡെങ്കിലും അതിനു വേണ്ടി എടുത്തു. അദ്ദേഹമതെല്ലാം ഒടിച്ച് നശിപ്പിക്കുകയായിരുന്നു.

ഇതേതുടർന്ന് ജയിലിൽ നിന്ന് പുറത്തു വന്ന് അദ്ദേഹത്തിന്റെ വീടുകാരോട് കാര്യങ്ങൾ പറഞ്ഞെങ്കിലും അവരും വിശ്വസിച്ചിരുന്നില്ല. അദ്ദേഹത്തിന്റെ ഭാര്യയായാണ് പിന്നെ പുറത്തു വരുന്നത് തന്നെ. അദ്ദേഹത്തിന്റെ ചേട്ടന്റെ വീട്ടിൽ പോയി തർക്കിച്ചപ്പോൾ അവർ നിർബന്ധിച്ച് വിവാഹച്ചടങ്ങ് പോലെ നടത്തുകയാണ് ഉണ്ടയത്. ഇങ്ങനെ കൂടെ താമസിക്കേണ്ടി വന്നു. ഇതിനിടെ പാസ്പോർട് അദ്ദേഹം സ്വന്തമാക്കുകയും ചെയ്തു. മാനസികമായും ശാരീരികമായും പീഡനങ്ങളായിരുന്നു പിന്നെ അരങ്ങേറിയത്. പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിനായിരുന്നു അദ്ദേഹത്തിന്റെ ശ്രമം. വീട്ടിലിരുന്ന് കൂട്ടുകാരെ വിളിച്ചു വരുത്തി അവരോടൊപ്പം കൂട്ടമായി ശരീരം പങ്കുവയ്ക്കുന്നതിനും നിർബന്ധിക്കുകയാണ് ചെയ്തത്.

ഇതേതുടർന്ന് ഉപദ്രവങ്ങൾ കൂടി. കൊന്നത് ഞാൻ അറിഞ്ഞിട്ടല്ല. അറിയാതെ സംഭവിച്ചതാണ്. യാഥാർഥ്യങ്ങൾ അറിയണം. നടന്നതൊക്കെ മറ്റാരും മനസിലാക്കിയില്ല എങ്കിലും എന്റെ കുടുംബം എന്നോടൊപ്പം ഉണ്ടകും. ഇനി രക്ഷപ്പെടണം എങ്കിൽ 70 ലക്ഷം കെട്ടിവയ്ക്കണം. നാട്ടിൽ ഓട്ടോ ഓടിച്ച് കിട്ടുന്ന തുക കൊണ്ട് മാത്രം കഴിഞ്ഞുപോകുന്ന കുടുംബത്തിന് അത് സാധിക്കില്ല.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഞാൻ ഇവിടെ നിന്നാൽ തനിക്കെന്താ..പിന്തിരിപ്പിക്കാൻ വന്നവരെ തെറിവിളിച്ച് ഒട്ടിച്ച് ട്രെയിൻ വന്നതും ചാടി,ചിതറി  (10 minutes ago)

ആര്യ ചമ്മി നാറി..റഹീം ഒറ്റി അർഷോയും ആര്യയും സ്റ്റേജിൽ നിന്ന് ഇറങ്ങി പോയി..!ചിന്ത തലപ്പത്ത് 'പാഴുകളെ നയിക്കാൻ ഒരു മരപ്പാഴെന്ന്'  (25 minutes ago)

ഭക്ഷണത്തിനൊപ്പം ബിയര്‍ കുടിക്കാന്‍ സമ്മതിച്ചില്ല, ഹോട്ടല്‍ മാനേജറെ ആക്രമിച്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥിനികള്‍  (39 minutes ago)

മ്യൂസിയം പോലീസ് സ്റ്റേഷന് മുന്നിൽ IB ബിനുവിന്റെ ഊഞ്ഞാലാട്ടം കാക്കി ഊരിവെച്ച് ഇറങ്ങ് സാറന്മാരെ..! കൂട്ടത്തോടെ ഇറങ്ങി  (41 minutes ago)

ഇന്റർപോളിലേയ്ക്ക് RED NOTICE നെതന്യാഹുവിനെ തൂക്കാൻ തുർക്കി PLAN !എർദോഗന്റെ തലയെടുക്കുമെന്ന് IDF  (51 minutes ago)

72ാമത് നെഹ്രു ട്രോഫി വള്ളംകളിയില്‍ കിരീടം സ്വന്തമാക്കി അരോമ  (53 minutes ago)

സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ വന്‍ മാറ്റം വരുന്നു  (3 hours ago)

കുടുംബശ്രീ ജീവനക്കാര്‍ക്ക് ഓണം ആഘോഷിക്കാന്‍ സ്വന്തം അക്കൗണ്ടില്‍ നിന്ന് പണം നല്‍കി സുരേഷ് ഗോപി  (3 hours ago)

തമിഴ്നാട് സർക്കാരിന്റെ ‘തായ് മാമൻ തങ്ക മോതിരം’  (5 hours ago)

ആര്യ ചമ്മി നാറി..റഹീം ഒറ്റി അർഷോയും ആര്യയും സ്റ്റേജിൽ നിന്ന് ഇറങ്ങി പോയി..!ചിന്ത തലപ്പത്ത് 'പാഴുകളെ നയിക്കാൻ ഒരു മരപ്പാഴെന്ന്'  (5 hours ago)

മമിതാ ബൈജുവും സംഗീത് പ്രതാപും ഒന്നിക്കുന്നു; പുതിയ റൊമാന്റിക് കോമഡി ചിത്രം 'ഹലോ ഡിയർ' പ്രഖ്യാപിച്ചു  (5 hours ago)

SURESH GOPI ഇതുപോലൊരു കേന്ദ്രമന്ത്രി ആദ്യം  (5 hours ago)

RAIN ALERT ഓഗസ്റ്റ് 23 മുതൽ 25 വരെ ശക്തമായ മഴ  (5 hours ago)

Maharashtra ഒരു കുടുംബത്തിലെ മൂന്ന് ജീവനുകൾ പൊലിഞ്ഞു  (5 hours ago)

VEENA VIJAYN ഇതുവരെ പുറത്തുവന്നത് മഞ്ഞുമലയുടെ അറ്റം മാത്രം  (5 hours ago)

Malayali Vartha Recommends