Widgets Magazine
22
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'തായ് മാമൻ തങ്ക മോതിരം' പദ്ധതി.. കരാർ ജോയ്അലുക്കാസിനും കല്യാൺ ജ്വല്ലേഴ്സിനും.. ടെൻഡറിൽ 11 കമ്പനികളാണ് പങ്കെടുത്തത്...


ടൂറിസം വകുപ്പിലെ കുടുംബശ്രീ ജീവനക്കാർക്ക് ശമ്പളം കിട്ടിയില്ല..ഇടപെട്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപി..സ്വന്തം കൈയിൽ നിന്ന് 32 ലക്ഷം രൂപ ഡെപ്പോസിറ്റ് ചെയ്യാൻ നൽകി..നന്ദി പറഞ്ഞ് ജീവനക്കാർ..


തിരുവോണം മഴയത് ഒലിച്ചു പോകുമോ..? സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്..ഓഗസ്റ്റ് 23 മുതൽ 25 വരെ ശക്തമായ മഴയ്‌ക്ക് സാധ്യത..വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് ..


കുന്നിൻമുകളിൽ ആത്മഹത്യാഭീഷണി മുഴക്കിയ 18കാരനെ രക്ഷിക്കാൻ ശ്രമം.. അച്ഛനും അമ്മയും ഉൾപ്പെടെ ഒരു കുടുംബത്തിലെ മൂന്ന് പേർ ദാരുണമായി മരിച്ചു..ഞെട്ടിക്കുന്ന വീഡിയോ..


വീണാ വിജയന് ശതകോടികളുടെ ബിസിനസ് ഇടപാടുകളുണ്ടെന്ന് നിര്‍ണയ സൂചനയിലേക്ക് ഇഡി.. ദുബായിയില്‍ താമസിക്കുന്ന വന്‍കിടക്കാരെക്കുറിച്ച് ഇഡിക്ക് വിവരം ലഭിച്ചിട്ടുണ്ട്..

വലഞ്ഞ് ആയിരക്കണക്കിന് ഇന്ത്യക്കാർ; റുവൈസിലും മുസഫയിലും എംബസി സേവനം നിർത്തിവച്ചു, കോൺസൽ സേവനങ്ങൾക്കായി അവധിയെടുത്തും സമീപത്തെ പാർക്കിൽ അന്തിയുറങ്ങിയും പ്രവാസികൾ

16 SEPTEMBER 2020 01:04 PM IST
മലയാളി വാര്‍ത്ത

കൊറോണ വ്യാപനം മൂലം വലയുന്ന പ്രവാസികൾക്ക് തികച്ചും വ്യത്യസ്തമായ അനുഭവങ്ങളാണ് നേരിടേണ്ടി വരുന്നത്. താല്ക്കാലികമായി നിർത്തിവച്ച വിമാന സർവീസുകൾ പുനരാരംഭിച്ചതോടുകൂടെ ചെറിയ ആശ്വാസം ലഭിച്ചിരുന്നെങ്കിലും മറ്റുപലതും പ്രവാസികളെ വളയ്ക്കുകയാണ്. ഇപ്പോഴിതാ കോവിഡ് മൂലം റുവൈസിലും മുസഫയിലും നിർത്തിവച്ച എംബസി സേവനം പുനരാരംഭിക്കുന്നതിൽ ഉണ്ടാകുന്ന കാലതാമസം ഈ മേഖലയിലുള്ള ആയിരക്കണക്കിന് ഇന്ത്യക്കാലെ വലയ്ക്കുന്നു.

ഇതേതുടർന്ന് വിവിധ കോൺസൽ സേവനങ്ങൾക്കായി അവധി എടുത്ത് മണിക്കൂറുകളോളം സഞ്ചരിച്ച് നഗരത്തിൽ പോകേണ്ടിവരുന്നെന്നാണ് ലഭിക്കുന്ന പരാതി. റുവൈസിൽ നിന്ന് 265ലേറെ കിലോമീറ്റർ അകലെയാണ് അബുദാബി സലാം സ്ട്രീറ്റിലെ ബിഎൽഎസ് സെന്റർ എന്നത്. സ്വന്തം വാഹനമുള്ളവർക്ക് ഇവിടെത്തി പാസ്പോർട്ട് സേവനം നടത്തി തിരിച്ചുവരാൻ യാത്രയ്ക്കു മാത്രം 5 മണിക്കൂറെടുക്കുന്നതാണ്. പാസ്പോർട്ട് കേന്ദ്രത്തിലെ സേവന സമയം കൂടി കണക്കിലെടുത്താൽ ഒരു ദിവസം തന്നെ തീരുന്നതാണ്.

എന്നാൽ സാങ്കേതിക പ്രശ്നം മൂലം നടപടി ക്രമം പൂർത്തിയാക്കാൻ സാധിച്ചില്ലെങ്കിൽ വീണ്ടും മറ്റൊരു ദിവസം അവധിയെടുത്ത് ഇത്രദൂരം സഞ്ചരിക്കണം. രാവിലെ 8ന് എത്തുമ്പോഴേക്കും ടോക്കൺ തീർന്ന് മടങ്ങിയവരും ഏറെ കാണുവാൻ സാധിക്കും. ഇത്തരത്തിൽ വാഹനമില്ലാത്ത ചിലർ സമീപത്തെ പാർക്കിൽ അന്തിയുറങ്ങി പുലർച്ചെ കാത്തുനിന്ന് ടോക്കൺ ‍എടുത്തിട്ടുണ്ട്. വെള്ളിയാഴ്ചകളിൽ നേരത്തെ റുവൈസിൽ ലഭിച്ചിരുന്ന സേവനം പുനരാരംഭിച്ചാൽ മേഖലയിലെ നൂറുകണക്കിനു ഇന്ത്യക്കാർക്ക് ആശ്വാസമാകുമെന്ന് അഡ്നോക് ജീവനക്കാരൻ പത്തനംതിട്ട സ്വദേശി പ്രദീപ് വ്യക്തമാക്കുകയുണ്ടായി. ഇതിലൂടെ അവധി എടുക്കുന്നതും നഗരത്തിലേക്കുള്ള യാത്രാ ചെലവും ഒഴിവാക്കാവുന്നതാണ്. യുഎഇ–സൗദി അതിർത്തി പ്രദേശമായ ഗുവൈഫാത്തിലും മറ്റും ജോലി ചെയ്യുന്നവരും പാസ്പോർട്ട് സേവനങ്ങൾക്കായി റുവൈസിലെ കേന്ദ്രത്തെയാണ് ആശ്രയിച്ചു വരുന്നത്.

അതേസമയം പാസ്പോർട്ട് പുതുക്കാനും നവജാത ശിശുക്കൾക്ക് പുതിയ പാസ്പോർട്ട് എടുക്കാനുമായി ഒട്ടേറെ പേരാണ് കാത്തിരിക്കുന്നതെന്നും പ്രദീപ് പറയുകയുണ്ടായി. മുസഫയിൽ വ്യവസായ മേഖലയിൽ ജോലി ചെയ്യുന്ന കണ്ണൂർ സ്വദേശി സജീവന്റെ പാസ്പോർട്ടിന്റെ കാലാവധി തീർന്നിട്ട് 3 മാസമായിരിക്കുകയാണ്. ഇതേതുടർന്ന് അബുദാബി മലയാളി സമാജത്തിൽ നിർത്തിവച്ച പാസ്പോർട്ട് സേവനം പുനരാരംഭിക്കുന്നതും കാത്തിരിക്കുകയാണ് ഇദ്ദേഹം. ഷാബിയ–12ലെ ക്ലാസിക് മിനിമാർട്ടിൽ ജോലി ചെയ്യുന്ന വയനാട് സ്വദേശി അബ്ദുറഹ്മാൻ 5 മാസത്തെ കാത്തിരിപ്പിനൊടുവിൽ അവധിയെടുത്ത് നഗരത്തിൽ പോയാണ് പാസ്പോർട്ട് പുതുക്കിയത് തന്നെ. ഇത്തരത്തിൽ നിരവധിപേരാണ് വലയുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് സ്‌റ്റേഷന് മുന്നില്‍ പ്രതികളുടെ ഓണാഘോഷവും റീല്‍സ് ചിത്രീകരണത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടു  (40 minutes ago)

ചെട്ടിയാർ മരിച്ച ദിവസം തുടരെ തുടരെ ഫോൺ കോൾ..!! 13 കാരിക്ക് പുറത്ത് നിന്ന് സഹായം..?! ചില ചേട്ടന്മാർ ഫോണിൽ..??!  (1 hour ago)

ഞാൻ ഇവിടെ നിന്നാൽ തനിക്കെന്താ..പിന്തിരിപ്പിക്കാൻ വന്നവരെ തെറിവിളിച്ച് ഒട്ടിച്ച് ട്രെയിൻ വന്നതും ചാടി,ചിതറി  (1 hour ago)

ആര്യ ചമ്മി നാറി..റഹീം ഒറ്റി അർഷോയും ആര്യയും സ്റ്റേജിൽ നിന്ന് ഇറങ്ങി പോയി..!ചിന്ത തലപ്പത്ത് 'പാഴുകളെ നയിക്കാൻ ഒരു മരപ്പാഴെന്ന്'  (2 hours ago)

ഭക്ഷണത്തിനൊപ്പം ബിയര്‍ കുടിക്കാന്‍ സമ്മതിച്ചില്ല, ഹോട്ടല്‍ മാനേജറെ ആക്രമിച്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥിനികള്‍  (2 hours ago)

മ്യൂസിയം പോലീസ് സ്റ്റേഷന് മുന്നിൽ IB ബിനുവിന്റെ ഊഞ്ഞാലാട്ടം കാക്കി ഊരിവെച്ച് ഇറങ്ങ് സാറന്മാരെ..! കൂട്ടത്തോടെ ഇറങ്ങി  (2 hours ago)

ഇന്റർപോളിലേയ്ക്ക് RED NOTICE നെതന്യാഹുവിനെ തൂക്കാൻ തുർക്കി PLAN !എർദോഗന്റെ തലയെടുക്കുമെന്ന് IDF  (2 hours ago)

72ാമത് നെഹ്രു ട്രോഫി വള്ളംകളിയില്‍ കിരീടം സ്വന്തമാക്കി അരോമ  (2 hours ago)

സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ വന്‍ മാറ്റം വരുന്നു  (4 hours ago)

കുടുംബശ്രീ ജീവനക്കാര്‍ക്ക് ഓണം ആഘോഷിക്കാന്‍ സ്വന്തം അക്കൗണ്ടില്‍ നിന്ന് പണം നല്‍കി സുരേഷ് ഗോപി  (4 hours ago)

തമിഴ്നാട് സർക്കാരിന്റെ ‘തായ് മാമൻ തങ്ക മോതിരം’  (6 hours ago)

ആര്യ ചമ്മി നാറി..റഹീം ഒറ്റി അർഷോയും ആര്യയും സ്റ്റേജിൽ നിന്ന് ഇറങ്ങി പോയി..!ചിന്ത തലപ്പത്ത് 'പാഴുകളെ നയിക്കാൻ ഒരു മരപ്പാഴെന്ന്'  (7 hours ago)

മമിതാ ബൈജുവും സംഗീത് പ്രതാപും ഒന്നിക്കുന്നു; പുതിയ റൊമാന്റിക് കോമഡി ചിത്രം 'ഹലോ ഡിയർ' പ്രഖ്യാപിച്ചു  (7 hours ago)

SURESH GOPI ഇതുപോലൊരു കേന്ദ്രമന്ത്രി ആദ്യം  (7 hours ago)

RAIN ALERT ഓഗസ്റ്റ് 23 മുതൽ 25 വരെ ശക്തമായ മഴ  (7 hours ago)

Malayali Vartha Recommends