Widgets Magazine
28
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭുവനേശ്വറിൽ നടക്കുന്ന ദേശീയ ഇന്റർ സ്റ്റേറ്റ് ചാമ്പ്യൻഷിപ്പിൽ വനിത ലോങ്ജംപിൽ പുതിയ ചരി​ത്രം കുറിച്ച് ആ​ൻ​സി....


ആരോഗ്യപരമായി വളരെയധികം വീക്കാണ് രേണു; കീമോ ഒക്കെ കഴിയുമ്പോള്‍ ഫുഡിനോട് വെറുപ്പാണ്; ഭയങ്കരമായിട്ടുള്ള വേദനയും, ഛര്‍ദ്ദിയും, വയറിളക്കവുമുണ്ട്; രേണുവിന്റെ ഇപ്പോഴത്തെ അവസ്ഥ


മൂന്ന് സ്കൂൾ വിദ്യാർഥികളെ ഒടുവിൽ കണ്ടെത്തി.. വനത്തിൽ ദിവസങ്ങളോളം ക്യാമ്പ് ചെയ്ത് കഴിയാൻ പദ്ധതിയിട്ട് ഒളിച്ചോടി.. ടാർപായ, അരി, ബ്രെഡ്, പാത്രങ്ങൾ, കത്തി തുടങ്ങി ആവശ്യ സാധനങ്ങൾ എല്ലാം കരുതിയാണ് ഇവർ യാത്ര തിരിച്ചത്..


സർക്കാർ അഭിഭാഷകക്കെതിരെ സർക്കാർ ഹൈക്കോടതിയിലേക്ക്..ചരിത്രത്തിൽ ഇങ്ങനെയൊരു സംഭവം ആദ്യമാണ്..ഇതിനാവശ്യമായ മുന്നൊരുക്കങ്ങളും ചർച്ചകളും കൊച്ചിയിൽ തുടങ്ങിക്കഴിഞ്ഞു..


സർക്കാർ അഭിഭാഷകക്കെതിരെ സർക്കാർ ഹൈക്കോടതിയിലേക്ക്..ചരിത്രത്തിൽ ഇങ്ങനെയൊരു സംഭവം ആദ്യമാണ്..ഇതിനാവശ്യമായ മുന്നൊരുക്കങ്ങളും ചർച്ചകളും കൊച്ചിയിൽ തുടങ്ങിക്കഴിഞ്ഞു..

ഇസ്രയേലുമായി സന്ധി ചെയ്യുന്നത് അപകടം ക്ഷണിച്ചുവരുത്തമെന്ന് ഇറാന്‍; സമാധാനം മുൻനിർത്തി രണ്ടും കല്പിച്ച് സൗദി, സൗദി അറേബ്യയിൽ യുറേനിയത്തിന്റെനിക്ഷേപമെന്ന് സൂചന, അണുവായുധം നിർമിക്കാനെന്ന് റിപ്പോർട്ട്! ഇറാന് തക്ക മറുപടി നല്കാൻ ഒരുങ്ങി സൗദി

18 SEPTEMBER 2020 03:35 PM IST
മലയാളി വാര്‍ത്ത

സമാധാനത്തിന്റെ പാതയിൽ ഐക്യദാർഢ്യം പ്രകടിപ്പിച്ച് അറബ് രാഷ്ട്രങ്ങൾ മുന്നോട്ട് പോകുമ്പോൾ വിലങ്ങുതടിയായി ഇറാൻ. ഇസ്രയേലും ഗള്‍ഫ് രാജ്യങ്ങളും സന്ധിയായതിന് തൊട്ടുപിന്നാലെ പശ്ചിമേഷ്യയില്‍ സംഘര്‍ഷം ഉരുവായിരുന്നു. ഇസ്രയേലുമായി സന്ധി ചെയ്യുന്നത് അപകടം ക്ഷണിച്ചുവരുത്തമെന്ന് ഇറാന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. തൊട്ടുപിന്നാലെ സംഘർഷം രൂപം കൊള്ളൂകയായിരുന്നു. സമാധാനം മാത്രം ലക്ഷ്യംവച്ചുള്ള സൗദിയുടെ നീക്കങ്ങളെ പാടെ തകർക്കാൻ തക്കംപാത്തുനിൽക്കുന്ന ഇറാന് തക്ക മറുപടി നല്കാൻ ഒരുങ്ങുകയാണ് സൗദി. അത്തരത്തിൽ ഒരു വാർത്തയാണ് പുറത്തേക്ക് വരുന്നത്.

സൗദി അറേബ്യയിൽ യുറേനിയത്തിന്റെനിക്ഷേപം ഉണ്ടായേക്കാം എന്ന സൂചനകൾ നൽകുന്ന റിപോർട്ടുകൾ പുറത്ത്. അതായത് സൗദിയിലെ യുറേനിയം നിക്ഷേപങ്ങൾ കണ്ടെത്താനുള്ള നടപടികൾ അതിവേഗം പുരോഗമിച്ചുവരുന്നു. ആണവ സഹകരണ കരാറിന്റെ ഭാഗമായി സൗദി അറേബ്യയെ ഇക്കാര്യത്തിൽ സഹായിക്കാൻ മുന്നോട്ട് വന്നിരിക്കുന്നത് ചൈനീസ് ജിയോളജിസ്റ്റുകളാണ്. ഇവരുടെ രഹസ്യ റിപ്പോർട്ടിലെ ചില വിവരങ്ങൾ ചോർന്നപ്പോൽ സൗദി അറേബ്യ ആണവായുധ നിർമ്മാണവുമായി മുന്നോട്ട് പോവുകയാണെന്ന സംശയത്തിന് ആക്കം കൂട്ടുകയുണ്ടായി.

ഇത്തരത്തിൽ കടുത്ത വേനൽചൂടുപോലും അവഗണിച്ച് ചൈനയിൽ നിന്നുള്ള ജിയോളനിസ്റ്റുകൾ യുറേനിയം ശേഖരങ്ങൾ കണ്ടുപിടിക്കാൻ മരുഭൂമിയിൽ കഠിനമായി പ്രയത്നിക്കുന്നു. സൗദിയുടെ മദ്ധ്യഭാഗത്തും വടക്ക് പടിഞ്ഞാറൻ മേഖലയിലും ഉള്ള മൂന്ന് പ്രധാന നിക്ഷേപങ്ങളിൽ നിന്നും 90,000 ടൺ യുറേനിയം വരെ ഉദ്പാദിപ്പിക്കാനാവുമെന്ന് അവർ കണ്ടെത്തിയതായാണ് റിപ്പോർട്ട്. എന്നാൽ നിക്ഷേപങ്ങളേ കുറിച്ചും, അത് ഖനനം ചെയ്യുന്നതിന്റെ സാമ്പത്തിക ലാഭത്തേ കുറിച്ചും അറിയുവാൻ കൂടുതൽ പഠനങ്ങൾ നടന്നുവരുകയാണ്.

അതേസമയം ആണവായുധം നിർമ്മിക്കാൻ ഉദ്ദേശിക്കുന്നു എന്നും അതിനുള്ള യുറേനിയം അഭ്യന്തര തലത്തിൽ കണ്ടെത്തുമെന്നും സൗദി അറേബ്യ നേരത്തേ തന്നെ പ്രഖ്യാപിച്ചിരുന്നു. ആണവ ഇന്ധനത്തിന്റെ കാര്യത്തിൽ സ്വയം പര്യാപ്തത നേടുന്നതിനെ കുറിച്ച് ഒരു മുതിർന്ന ഉദ്യോഗസ്ഥൻ ആത്മവിശ്വാസം പ്രകടിപ്പിക്കുകയും ചെയ്തിരുന്നതായാണ് വിവരം. ലോകത്തിലെ ഏറ്റവും വലിയ എണ്ണ കയറ്റുമതിക്കാരായ സൗദി അതിന്റെ ഊർജ്ജസ്രോതസ്സ് വർദ്ധിപ്പിക്കുവാൻ യുറേനിയം ഉപയോഗിക്കുമെന്ന് വ്യക്തമാക്കിയിരുന്നു. എന്നാൽ ഇത്തരത്തിൽ സമ്പന്നമായ സ്രോതസ്സുകൾ ഉള്ളപ്പോൾ യുറേനിയം സൈനിക ആവശ്യങ്ങൾക്കായും ഉപയോഗിച്ചേക്കാവുന്നതാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ക്രിക്കറ്റ് കോച്ചിന്റെ മൂന്നാമത്തെ കേസിൽ  പ്രതിക്ക് നാൽപത്തിയേഴ് വർഷം കഠിന തടവും എഴുപത്തിഒമ്പതിനായിരം രൂപ പിഴയും, നാലാമത്തെ കേസിലും കുറ്റക്കാരൻ…  (28 minutes ago)

ഭുവനേശ്വറിൽ നടക്കുന്ന ദേശീയ ഇന്റർ സ്റ്റേറ്റ് ചാമ്പ്യൻഷിപ്പിൽ വനിത ലോങ്ജംപിൽ പുതിയ ചരി​ത്രം കുറിച്ച് ആ​ൻ​സി....  (39 minutes ago)

കേരളത്തിൽ പത്തുപേർക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു... മലപ്പുറം , കോഴിക്കോട്, വയനാട് ജില്ലകളിൽ രോ​ഗബാധിതരരുടെ എണ്ണത്തിൽ വർദ്ധനവ്  (1 hour ago)

ആറ്റുകാലില്‍ യുവതി ജീവനൊടുക്കിയ സംഭവത്തില്‍ ഭര്‍ത്താവ് പൊലീസ് കസ്റ്റഡിയില്‍  (4 hours ago)

മോഡി സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രിയങ്ക ഗാന്ധി  (4 hours ago)

മെഡിക്കല്‍ ഓഫിസര്‍മാരുടെ ഒഴിവുകള്‍ നികത്തി ആരോഗ്യവകുപ്പ്  (4 hours ago)

കൊയിലാണ്ടിയില്‍ കാറപകടത്തില്‍ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു  (4 hours ago)

ഒഴുക്കില്‍പ്പെട്ട വിനോദസഞ്ചാരികളെ രക്ഷിക്കാനിറങ്ങിയ യുവാവിനെ കാണാതായി  (4 hours ago)

പ്രതിശ്രുത വരന്റെ കൊലപാതകം: വിവാഹം വേണ്ടെന്ന് വയ്ക്കുന്നതിനേക്കാള്‍ എളുപ്പം കൊല്ലുന്നതെന്ന് പ്രതി  (5 hours ago)

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം  (5 hours ago)

കുടുംബവഴക്ക് അവസാനിച്ചത് കൊലപാതകത്തില്‍ : ഭാര്യയെ വെട്ടികൊന്ന ഭര്‍ത്താവ് സ്വയം കഴുത്തറുത്ത് മരിച്ചു  (5 hours ago)

നിര്‍ത്തിയിട്ട കാറിന്റെ എയര്‍ബാഗ് പൊട്ടിത്തെറിച്ച് യുവാവിന് ദാരുണാന്ത്യം  (5 hours ago)

കണ്ണീര്‍കാഴ്ചയായി...റെയില്‍വേ പാളം മുറിച്ചുകടക്കുന്നതിനിടെ ട്രെയിന്‍ തട്ടി എട്ടുവയസ്സുകാരന് ദാരുണാന്ത്യം  (5 hours ago)

കോട്ടയത്ത് ഷോപ്പിലേക്ക് വാഹനം ഇടിച്ചുകയറി  (6 hours ago)

കാറിനുള്ളില്‍വച്ച് കാമുകിയെ കുത്തിപ്പരിക്കേല്‍പ്പിച്ചു; ബോംബ് പൊട്ടിച്ച് യുവാവ് ജീവനൊടുക്കി  (7 hours ago)

Malayali Vartha Recommends