തൊഴില്‍ വിസകളുടെ സ്റ്റാമ്പിങ്ങ് പുനരാരംഭിക്കുന്നു; കൊറോണ വ്യാപനത്തിലും പ്രവാസികൾക്ക് ആശ്വാസ വാർത്തയുമായി സൗദി, പൂര്‍ണതോതിലുള്ള വിമാന സര്‍വ്വീസുകള്‍ ജനുവരി മുതല്‍
സൗദിയിലേക്ക് മടങ്ങാൻ കാത്തിരിക്കുന്ന പ്രവാസികൾക്ക് സന്തോഷവാർത്ത. വിദേശ രാജ്യങ്ങളില്‍ നിന്നും സൗദിയിലേക്കുള്ള തൊഴില്‍ വിസകളുടെ സ്റ്റാമ്പിങ്ങ് പുനരാരംഭിക്കുന്നതായി റിപ്പോർട്ട്. സൗദിയില്‍ കോവിഡ് പശ്ചാത്തലത്തില്‍ നിര്‍ത്തിവെച്ച അന്താരാഷ്ട്ര വിമാന സര്‍വ്വിസുകള്‍ ഭാഗികമായി പുനരാരംഭിക്കുകയും പൂര്‍ണതോതിലുള്ള സര്‍വ്വീസുകള്‍ ജനുവരി മുതല്‍ ആരംഭിക്കാന്‍ തീരുമാനിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് വിദേശ സൗദി എംബസികളിലും കോണ്‍സുലേറ്റുകളിലും തൊഴില്വിസകളുടെ സ്റ്റാമ്പിങ്ങ് പുനരാരംഭിക്കുന്നത് തന്നെ.
ഇതേത്തുടർന്ന് സൗദിയിലെ ബന്ധപ്പെട്ട വകുപ്പുകള്‍ നല്കിയ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ വരുന്ന തിങ്കളാഴ്ച മുതലാണ് തൊഴില്‍വിസകള്‍ സ്റ്റാമ്പു ചെയ്യുവാനുള്ള അപേക്ഷകള്‍ സ്വീകരിച്ചു തുടങ്ങുകയെന്ന് സൗദി എംബസി അറിയിക്കുകയുണ്ടായി. ഇതു പ്രകാരം റിക്രൂട്ട്മെന്റ് ഓഫീസുകള്‍ മുഖേന മാത്രമായിരിക്കും വിസ സ്റ്റാമ്പിങ്ങ് അപേക്ഷകള്‍ സ്വീകരിക്കുന്നത്.
എന്നാൽ സൗദിയിലേക്ക് യാത്ര തിരിക്കുന്നതിനു മുമ്പായി കോവിഡ് പരിശോധന നടത്തി രോഗമുക്തരാണെന്നു തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ക്ക് അംഗീകൃത സെന്ററുകളുടെ പട്ടിക സൗദി എംബസി തങ്ങളുടെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ പുറത്ത് വിടുകയുണ്ടായി.
https://www.facebook.com/Malayalivartha