തിരിച്ചുവരാൻ സാധിക്കാത്ത പ്രവാസികളുടെ രജിസ്ട്രേഷൻ ആരംഭിച്ചു; കുവൈത്തിൽനിന്ന് അവധിക്കുപോയി തിരിച്ചുവരാൻ സാധിക്കാത്ത പ്രവാസികൾക്കായി സന്തോഷ വാർത്ത, പ്രത്യേക വെബ്സൈറ്റ് വൈകാതെ പ്രവർത്തനം തുടങ്ങുമെന്ന് സർക്കാർ
കുവൈറ്റിൽ നിന്ന് നാട്ടിലെത്തി കുടുങ്ങിയ പ്രവാസികൾക്ക് ഒരു സന്തോഷ വാർത്ത. കുവൈത്തിൽനിന്ന് അവധിക്കുപോയി തിരിച്ചുവരാൻ സാധിക്കാത്ത പ്രവാസികളുടെ രജിസ്ട്രേഷന് വേണ്ടി പ്രത്യേക വെബ്സൈറ്റ് ഒരുങ്ങുന്നതായി റിപ്പോർട്ട്. വിമാന സർവിസ് ഇല്ലാത്ത 34 രാജ്യങ്ങളിൽനിന്ന് മുൻഗണനാക്രമത്തിൽ വിദേശി ജീവനക്കാരെ തിരിച്ചെത്തിക്കാനാണ് രജിസ്ട്രേഷൻ ആരംഭിക്കുന്നത്. കോവിഡ് നിയന്ത്രണങ്ങൾ മൂലം കുവൈത്തിലേക്ക് തിരികെ എത്താൻ സാധിക്കാത്ത സർക്കാർ ജീവനക്കാരെ സുരക്ഷിതമായി തിരികെ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇവരുടെ പേരുവിവരങ്ങൾ ശേഖരിക്കാനുള്ള നടപടി കുവൈറ്റ് സർക്കാർ തുടങ്ങിയിരിക്കുന്നത്.
അതേസമയം ഇതിെൻറ ഭാഗമായി രജിസ്ട്രേഷന് വേണ്ടിയുള്ള പ്രത്യേക വെബ്സൈറ്റ് വൈകാതെ പ്രവർത്തനം തുടങ്ങുമെന്ന് സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ചു പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുകയുണ്ടായി. ഇതിലൂടെ കുവൈത്തിലേക്ക് വിമാന സർവിസിന് വിലക്കുള്ള രാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്നവർക്ക് വെബ്സൈറ്റ് വഴി രജിസ്ട്രേഷൻ നടത്താൻ സാധിക്കുന്നതാണ്. എന്നാൽ മുൻഗണനാക്രമം അനുസരിച്ച് ഇവരെ തിരികെയെത്തിക്കാനുള്ള നടപടികളാണ് അധികൃതർ പരിഗണിക്കുന്നത്. ഇതിലൂടെ പ്രധാനമായും ആരോഗ്യ മന്ത്രാലയം, വിദ്യാഭ്യാസ മന്ത്രാലയം എന്നിവയിലെ ജീവനക്കാരുടെ മടക്കമാണ് അധികൃതർ ലക്ഷ്യമിടുന്നത്.
https://www.facebook.com/Malayalivartha