സന്ദർശകർക്കായി വീണ്ടും മൂന്ന് മാസം; അറബ് രാഷ്ട്രത്തിന്റെ തീരുമാനം ആശ്വാസകരം, വിസയുടെ കാലാവധി കഴിഞ്ഞാലും മൂന്ന് മാസം വരെ പുതിയ തൊഴിലിലേക്ക് മാറാന്‍ അനുമതി
കൊറോണ വ്യാപനത്തിന്റെ പ്രതിസന്ധിയിൽ നിൽക്കുന്ന പ്രവാസികൾക്ക് സന്തോഷവാർത്തയുമായി ഖത്തർ അധികൃതർ. ഖത്തറില്‍ നിലവിലുള്ള വിസയുടെ കാലാവധി കഴിഞ്ഞാലും മൂന്ന് മാസം വരെ പുതിയ തൊഴിലിലേക്ക് മാറാന്‍ അനുമതി. ഒഴിവുവരുന്ന തസ്തികകളിലേക്ക് താല്‍ക്കാലികമായി തൊഴിലാളിയെ നിയമിക്കണമെങ്കില്‍ തൊഴിലുടമ മന്ത്രാലയത്തില്‍ പ്രത്യേക കരാര്‍ സമര്‍പ്പിക്കണമെന്നും പുതിയ ഉത്തരവിൽ വ്യക്തമാക്കുകയുണ്ടായി.
അതേസമയം ഐഡിയുടെ കാലാവധി അഥവാ വിസാ കാലാവധി തീര്‍ന്നതിന് ശേഷവും മൂന്ന് മാസം വരെ തൊഴിലാളികള്‍ക്ക് പുതിയ ജോലിയിലേക്ക് മാറാന്‍ കഴിയുമെന്നതാണ് പുതിയ നിയമഭേദഗതിയുടെ പ്രധാന പ്രത്യേകത എന്നത്. ഇന്ന് ഗസറ്റില്‍ വിജ്ഞാപനം വന്നതോടെ ഈ നിയമഭേദഗതി പ്രാബല്യത്തിലായിരിക്കുകയാണ്. നീതിന്യായ മന്ത്രാലയം ട്വിറ്റര്‍ പേജിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത് തന്നെ.
എന്നാൽ ഭേദഗതി ചെയ്ത ചട്ടങ്ങളും നിയമങ്ങളും അനുസരിച്ചായിരിക്കണം പുതിയ തൊഴിലിടത്തിലേക്ക് മാറേണ്ടത്. ഇതുസംബന്ധിച്ച മുഴുവന്‍ നടപടികളും തൊഴില്‍ മന്ത്രാലയത്തെ കൃത്യമായി അറിയിക്കേണ്ടതാണ്. അതേസമയം തൊഴിലാളിയുടെ ഐഡി കാലാവധി കഴിഞ്ഞതിനാല്‍ ഒഴിവു വരുന്ന തസ്തികകളിലേക്ക് തൊഴിലുടമയ്ക്ക് താല്ക്കാലികാടിസ്ഥാനത്തില് തൊഴിലാളികളെ നിയമിക്കാനും അനുമതി നൽകിയിട്ടുണ്ട്. എന്നാല്‍ ഇതിനായി തൊഴിലുടമ തൊഴില്‍ മന്ത്രാലയത്തില്‍ പ്രത്യേക കരാര്‍ സമര്‍പ്പിക്കേണ്ടതാണ്. തൊഴിലുടമയും തൊഴിലാളിയും ചേര്‍ന്ന് ഒപ്പുവെക്കുന്ന അഡീഷണല്‍ കരാറായിരിക്കുമിത്.
https://www.facebook.com/Malayalivartha