വിമാനസർവീസുകൾ റദ്ദാക്കി സൗദി; ഇന്ത്യയിൽ നിന്ന് സൗദി അറേബ്യയിലേക്കും തിരിച്ചുമുള്ള വിമാന യാത്ര സൗദി അറേബ്യ നിർത്തി, ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ സർവീസുകൾ ഉണ്ടാകില്ല
പ്രവാസികൾക്ക് കനത്ത തിരിച്ചടി നൽകി സൗദിയുടെ തീരുമാനം. ഇന്ത്യയിൽ നിന്ന് സൗദി അറേബ്യയിലേക്കും തിരിച്ചുമുള്ള വിമാന യാത്ര സൗദി അറേബ്യ നിർത്തി വെച്ചതായി റിപ്പോർട്ട്. സൗദി വ്യോമയാന അതോറിറ്റി വിമാനക്കമ്പനികൾക്ക് ഇതുസംബന്ധിച്ച നിർദ്ദേശം കൈമാറുകയുണ്ടായി. ആയതിനാൽ തന്നെ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ സൗദിയിൽ നിന്ന് ഇന്ത്യയിലേക്കും തിരിച്ചും സർവീസുകൾ ഉണ്ടാവില്ല. ഇന്ത്യയിൽ കൊവിഡ് രോഗികളുടെ എണ്ണം ഉയരുന്ന സാഹചര്യത്തിലാണ് സൗദി ജനറൽ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷൻ ഉത്തരവ് പുറപ്പെടുവിച്ചത്. എന്നാൽ ഈ തീരുമാനം മലയാളികളടക്കമുള്ള ലക്ഷകണക്കിന് പ്രവാസികളെ സാരമായി ബാധിക്കുന്നതായിരിക്കും.
അതേസമയം ഇന്ത്യയ്ക്കു പുറമെ ബ്രസീല്‍, അര്‍ജന്റീന രാജ്യങ്ങള്‍ക്കും വിലക്കേർപ്പെടുത്തിയിട്ടുണ്ട്. അതോടൊപ്പം തന്നെ മറ്റു രാജ്യങ്ങളിൽ നിന്ന് സൗദിയിലേക്ക് വരുന്നവർ കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ഇന്ത്യ സന്ദർശിക്കാൻ പാടില്ല. സൗദി അറേബിയയുടെ ഉത്തരവ് വന്ദേ ഭാരത് വിമാന സർവീസുകളെയും സാരമായി ബാധിക്കുന്നതാണ്. രാജ്യത്തെ് ജോലിചെയ്യുന്ന മുപ്പത്തി രണ്ട് ലക്ഷത്തോളം ഇന്ത്യക്കാരാണ് ഇതോടെ പ്രതിസന്ധിയിലായിരിക്കുന്നത്. തൊഴില്‍ നഷ്ടമായവര്‍, വിസിറ്റ് വിസാ കാലാവധി കഴിയാറായവര്‍, അവധിക്ക് നാട്ടിലേക്കു പോയവര്‍ തുടങ്ങിയവരുടെ മടക്കവും അനിശ്ചിതത്വത്തിലായിരിക്കുകയാണ്. അതേസമയം സർക്കാരിന്റെ ഔദ്യോഗിക പ്രതിനിധികൾക്ക് യാത്ര വിലക്കില്ല എന്ന ലഭ്യമാകുന്ന വിവരം.
https://www.facebook.com/Malayalivartha