ഇന്ത്യയിലെ വിമാനത്താവളങ്ങളിൽ അനുമതി നിഷേധിക്കുന്നു; എയർ ഇന്ത്യ എക്സ്പ്രസ് അധികൃതരുടെ നടപടിയിൽ വലഞ്ഞ് പ്രവാസികൾ, പലരും എയർ അറേബ്യ, ൈഫ്ല ദുബൈ അടക്കമുള്ള വിമാനങ്ങളിൽ വീണ്ടും ടിക്കറ്റെടുത്ത് യാത്ര തുടരുന്നു
യാത്രചെയ്യാൻ വിമാനത്താവളത്തിൽ എത്തുന്ന പ്രവാസികൾക്ക് യാത്ര നിഷേധിക്കുന്നതായി റിപ്പോർട്ട്. ഇത്തരത്തിൽ പുതുക്കിയ പാസ്പോർട്ടുമായി യു.എ.ഇയിലേക്ക് യാത്ര ചെയ്യാൻ എത്തുന്നവർക്കാണ് ഇന്ത്യയിലെ വിമാനത്താവളങ്ങളിൽ അനുമതി നിഷേധിക്കുന്നത്. എയർ ഇന്ത്യ എക്സ്പ്രസ് അധികൃതരാണ് ഇത്തരത്തിൽ കടുത്ത നടപടി തുടരുന്നത്. ബുധനാഴ്ചയും കേരളത്തിലെ വിവിധ വിമാനത്താവളങ്ങളിൽനിന്ന് യാത്ര ചെയ്യാനെത്തിയവരെ മടക്കി അയയ്ക്കുകയായിരുന്നു. എന്നാൽ ഇവരിൽ പലരും എയർ അറേബ്യ, ൈഫ്ല ദുബൈ അടക്കമുള്ള വിമാനങ്ങളിൽ വീണ്ടും ടിക്കറ്റെടുത്ത് യാത്ര ചെയ്യുകയായിരുന്നു.
ആയതിനാൽ തന്നെ എയർ ഇന്ത്യക്കു മാത്രം എന്താണ് പ്രശ്നമെന്നാണ് യാത്രക്കാർ ചോദിക്കുന്നത്. പുതുക്കിയ പാസ്പോർട്ട് യു.എ.ഇയുടെ സിസ്റ്റത്തിൽ കാണുന്നില്ലെന്നും അതിനാൽ, യാത്രാനുമതി നൽകാൻ കഴിയില്ലെന്നുമാണ് എയർ ഇന്ത്യ ജീവനക്കാർ നൽകുന്ന മറുപടി. മറ്റു വിമാനങ്ങളിൽ അനുമതി നൽകുന്നുണ്ടല്ലോ എന്ന് യാത്രക്കാർ ചോദിച്ചപ്പോൾ 'അത് യു.എ.ഇയുടെ എയർലൈനുകളാണെന്നും യു.എ.ഇയിലെ ഒാഫിസുകളിൽ അവർ നേരിെട്ടത്തി അനുമതി ശരിയാക്കുന്നതാണ്'എന്നുമായിരുന്നു എയർഇന്ത്യ ഉദ്യേഗസ്ഥരുടെ മറുപടി എന്നത്.
അതേസമയം മറ്റു രാജ്യങ്ങളിലുള്ളവരുടെ പാസ്പോർട്ടിെൻറ വിഷയത്തിൽ തങ്ങൾക്ക് ഒന്നും ചെയ്യാൻ കഴിയില്ലെന്നും യു.എ.ഇയിൽ എത്തി വിസ പുതുക്കുേമ്പാഴാണ് പുതിയ പാസ്പോർട്ട് സിസ്റ്റത്തിൽ അപ്ലോഡ് ചെയ്യുന്നത് എന്നും യു.എ.ഇയിലെ എമിഗ്രേഷൻ അധികൃതർ വ്യക്തമാക്കുകയാണ്. പഴയ പാസ്പോർട്ടും പുതിയതും ഒന്നിച്ച് പിൻ ചെയ്ത് വിമാനത്താവളത്തിൽ കാണിക്കുകയാണ് ഇതുവരെയുള്ള പതിവ്. ഇതാണ് ഇപ്പോൾ എയർഇന്ത്യ അനുവദിക്കാത്തത് എന്നാണ് മുന്നിൽ വരുന്ന പ്രശ്നം.
https://www.facebook.com/Malayalivartha