യുഎഇയിൽ വിവിധ മേഖലകളിൽ ശക്തമായ മൂടൽമഞ്ഞ് തുടരുന്നു; ദൂരക്കാഴ്ച കുറഞ്ഞത് വാഹന ഗതാഗതത്തെ സാരമായി ബാധിച്ചു. പലയിടങ്ങളിലും അപകടമുണ്ടായി ആളപായമില്ല
യുഎഇയുടെ വിവിധ മേഖലകളിൽ കനത്തമൂടൽമഞ്ഞ്. ഇതിലൂടെ ദൂരക്കാഴ്ച കുറഞ്ഞത് വാഹന ഗതാഗതത്തെ സാരമായി ബാധിച്ചു. അർധരാത്രിയോടെ തുടങ്ങുന്ന മൂടൽമഞ്ഞ് പുലർച്ചെ ശക്തമാകുന്നതാണ്. രാവിലെ 9 വരെ മൂടിക്കെട്ടിയ നിലയിലാണ് അന്തരീക്ഷം. ഇതേതുടർന്ന് പ്രധാന റോഡുകളിലടക്കം ഇന്നലെയും ഗതാഗത തടസ്സം രൂപപ്പെട്ടിരുന്നു. മാത്രമല്ല പലയിടങ്ങളിലും അപകടമുണ്ടായതായി റിപ്പോർട്ട് ചെയ്യപ്പെട്ടു. എന്നാൽ ആളപായമില്ല.
മൂടൽമഞ്ഞ് ഇന്നും നാളെയും തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ മുന്നറിയിപ്പ്. പുലർച്ചെ തണുത്ത കാലാവസ്ഥയാണെങ്കിലും പകൽ നല്ല ചൂടനുഭവപ്പെടുന്നതായാണ് വിവരം. ഒപ്പം അന്തരീക്ഷ ഈർപ്പം കുറഞ്ഞു. തീരദേശമേഖലയിൽ കാറ്റ് ശക്തംമാണ്. പുലർച്ചെ മൂടൽമഞ്ഞ് കണക്കിലെടുത്ത് വാഹനമോടിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് അബുദാബി, ദുബായ് പൊലീസ് മുന്നറിയിപ്പ് നൽകുകയുണ്ടായി.
https://www.facebook.com/Malayalivartha