കുടുംബങ്ങൾക്ക് 10,000 ദിർഹം നഷ്ടപരിഹാരം; ദുബൈയിലെ കുടുംബങ്ങൾക്ക് ഇത് ഒരു ആശ്വാസ വാർത്ത, ജോലിക്കാർ ഒളിച്ചോടിയാൽ 10 ദിവസത്തിനകം അറിയിക്കണം
ദുബായ് അധികൃതരുടെ പുതിയ ഒരു ഉത്തരവ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുകയാണ് .ദുബൈയിലെ കുടുംബങ്ങൾക്ക് ഇത് ഒരു ആശ്വാസ വാർത്തയാണ്. ആ വാർത്ത ഇങ്ങനെയാണ് ,വീട്ടുജോലിക്കാർ ഒളിച്ചോടിയത് അധികൃതരെ അറിയിക്കുന്ന കുടുംബങ്ങൾക്ക് 10,000 ദിർഹം നഷ്ടപരിഹാരം. കാലതാമസം കൂടാതെ വിവരം അറിയിക്കണം. ജോലിക്കാർ ഒളിച്ചോടിയാൽ 10 ദിവസത്തിനകമാണു വിവരം നൽകേണ്ടത്. വ്യക്തിഗത സ്പോൺസർഷിപിലുള്ള ഇവർ മറ്റിടങ്ങളിൽ പണിയെടുക്കുന്നത് അറിയിച്ചാലും നഷ്ടപരിഹാരം ലഭിക്കും. . വീട്ടുജോലിക്കാർ ഒളിച്ചോടിയാൽ എമിഗ്രേഷനിൽ അറിയിക്കണമെന്നാണ് നിയമമെങ്കിലും പലരും ചെയ്യാറില്ല.
വീട്ടുടമയ്ക്കുണ്ടാകുന്ന നഷ്ടത്തിന്റെ ഒരു വിഹിതം നൽകുന്നതിനൊപ്പം നിയമ അവബോധം വളർത്തിയെടുക്കാനും ലക്ഷ്യമിടുന്നതായി എമിഗ്രേഷൻ പ്രോസിക്യൂഷൻ മേധാവി ഫൈസൽ അഹ്ലി പറഞ്ഞു. ഒരാളുടെ സ്പോൺസർഷിപ്പിലുള്ള ജോലിക്കാർ മറ്റൊരാളുടെ കീഴിൽ പണിയെടുക്കുന്നതായി കണ്ടെത്തിയാൽ തൊഴിൽ നൽകിയ വ്യക്തിക്ക് 50,000 ദിർഹം പിഴ ചുമത്തും. ഈ തുകയിൽ നിന്നായിരിക്കും പരാതിക്കാരനു 10,000 ദിർഹം നൽകുക..
ജോലിക്കാർ പോയ കാര്യം റിപ്പോർട്ട് ചെയ്യാത്ത സ്പോൺസർക്കും 50,000 ദിർഹം പിഴയുണ്ടാകും. റിക്രൂട്ടിങ് കമ്പനികളും ഇക്കാര്യം ശ്രദ്ധിക്കണം. വീട്ടുജോലിക്കാർ തൊഴിൽ മാറുമ്പോൾ വീസാ നടപടിക്രമങ്ങൾ പൂർത്തിയാക്കണമെന്നാണു നിയമം. വിദേശികളായ മാനേജർമാരെ സ്ഥാപന നടത്തിപ്പ് ഏൽപിക്കുന്ന സ്വദേശികളും തൊഴിൽ നിയമങ്ങൾ അറിഞ്ഞിരിക്കണം. ഒരു കമ്പനിയിലെ 2 ജീവനക്കാരെ മറ്റിടങ്ങളിൽ മാനേജർ പണിക്കയച്ചതിനാൽ സ്വദേശി സ്പോൺസർക്ക് ഒരു ലക്ഷം ദിർഹം പിഴ നൽകേണ്ടിവന്നു.
https://www.facebook.com/Malayalivartha