യുഎഇ വിദേശകാര്യ, രാജ്യാന്തര സഹകരണ മന്ത്രാലയം ഓൺലൈൻ അറ്റസ്റ്റേഷൻ തുടങ്ങി; ബന്ധപ്പെട്ട രേഖകൾ അപ് ലോഡ് ചെയ്താൽ ഇലക്ട്രോണിക് ആയി അറ്റസ്റ്റ് ചെയ്തു വീട്ടിൽ എത്തിക്കുന്നതായിരിക്കും
പ്രവാസികളുടെ ശ്രദ്ധയ്ക്ക്... യുഎഇ വിദേശകാര്യ, രാജ്യാന്തര സഹകരണ മന്ത്രാലയം ഓൺലൈൻ അറ്റസ്റ്റേഷൻ തുടങ്ങി.. www.mofaic.gov.ae വെബ്സൈറ്റിലുടെയോ UAEMOFAIC മൊബൈൽ ആപ്ലിക്കേഷനിലൂടെയോ അപേക്ഷിക്കാൻ സാധിക്കുന്നതാണ്. ബന്ധപ്പെട്ട രേഖകൾ അപ് ലോഡ് ചെയ്താൽ ഇലക്ട്രോണിക് ആയി അറ്റസ്റ്റ് ചെയ്തു വീട്ടിൽ എത്തിക്കുന്നതായിരിക്കും.. ഫീസും കുറിയർ സർവീസിനുള്ള തുകയും ഓൺലൈൻ വഴി അടച്ചാൽ മതിയാകും എന്നറിയിച്ചിട്ടുണ്ട്. അംഗീകൃത കേന്ദ്രങ്ങളിൽനിന്നുള്ള സർട്ടിഫിക്കറ്റാണെന്ന് അപേക്ഷകർ ഉറപ്പുവരുത്തണമെന്ന് മന്ത്രാലയം അറിയിക്കുകയും ചെയ്തു. പിന്നീട് സൗകര്യം പോലെ അസ്സൽ രേഖയും രസീതും ഉൾപ്പെടെ മന്ത്രാലയത്തിന്റെ ഉപഭോക്തൃസേവന കേന്ദ്രങ്ങളിൽ നേരിട്ടെത്തി അറ്റസ്റ്റ് ചെയ്യുവാനുള്ള സൗകര്യം ഉണ്ടാകും. വ്യക്തിഗത, വ്യാപാര ആവശ്യങ്ങൾക്കുള്ള രേഖകളെല്ലാം അറ്റസ്റ്റ് ചെയ്യപ്പെടും.
അറ്റസ്റ്റേഷൻ കേന്ദ്രങ്ങൾ ഇതൊക്കെയാണ്
അബുദാബിയിൽ മുസഫയിലെ യാസ് തസ്ഹീൽ സെന്ററിലാണ് അറ്റസ്റ്റേഷന് സൗകര്യമുള്ളത്. ദുബായിൽ ബർദുബായിലെ മന്ത്രാലയ ഓഫിസിലോ എമിറേറ്റ്സ് ടവറിലെ സേവന കേന്ദ്രത്തിലോ ഖിസൈസിൽ അൽതവാർ സെന്ററിലോ നേരിട്ടെത്താം. ഷാർജയിലെ അൽദഫീന ഏരിയയിലെ വിദേശകാര്യ മന്ത്രാലയ ഓഫിസിൽ നേരിട്ടെത്തിയും അറ്റസ്റ്റേഷൻ ചെയ്യാം. വിദേശ നയതന്ത്ര കാര്യാലയങ്ങളിൽനിന്നുള്ള അറ്റസ്റ്റേഷനും സീലും ഒപ്പുമെല്ലാം അസ്സലാണെന്ന് യുഎഇ വിദേശകാര്യമന്ത്രാലയം ഉറപ്പുവരുത്തും. അപ്പോൾ പ്രവാസികൾ എത്രയും പെട്ടെന്ന് മറക്കാതെ ചെയ്യുക.
https://www.facebook.com/Malayalivartha