തുടർച്ചയായി മൂന്നാം ദിവസവും ആയിരം കടന്ന് രോഗികൾ; കടുത്ത നടപടികളിലേക്ക് യുഎഇ, 1,181 പേർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്!

യുഎഇ ഇളവുകൾ നൽകുമ്പോഴും കൊറോണ വ്യാപന തോത് ഉയരുകയാണ്. യുഎഇയിൽ തുടര്‍ച്ചയായ മൂന്നാം ദിവസവും ആയിരത്തിലേറെ കോവിഡ് രോഗികൾ റിപ്പോർട്ട് ചെയ്യുകയുണ്ടായി. 1,181 പേർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇന്നലെ 1,158 പേർക്കും ബുധനാഴ്ച 1,100 പേർക്കും കോവിഡ് സ്ഥിരീകരിക്കുകയുണ്ടായി. രോഗ ബാധിതരായ 3 പേർ കഴിഞ്ഞ 24 മണിക്കൂറിനിടെ മരിക്കുകയും 1,168 പേർ രോഗമുക്തരാവുകയും ചെയ്തതായി ആരോഗ്യ–രോഗപ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.
അതേസമയം രാജ്യത്തെ ആകെ രോഗികളുടെ എണ്ണം 96,529 ആയി ഉയർന്നിരിക്കുകയാണ്. രോഗം ഭേദമായി ആശുപത്രി വിട്ടവർ –86,071. ആകെ മരണം–424. ചികിത്സയിലുള്ളവർ–10,034. പുതുതായി 1,07,187 പേർക്ക് കൂടി പരിശോധന നടത്തിയപ്പോഴാണ് 1,181 പേർക്ക് പോസിറ്റീവായിരിക്കുന്നത്. ഇതുവരെ 97 ലക്ഷത്തിലേറെ പേർക്ക് രോഗ പരിശോധന നടത്തിതായും അധികൃതർ വ്യക്തമാക്കുകയുണ്ടായി.
എന്നാൽ സുരക്ഷാ മുൻകരുതലുകൾ എല്ലാവരും പാലിക്കണമെന്ന് അധികൃതര വ്യക്തമാക്കി. നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ദുബായ് കൺസ്യൂമർ ആപ്പ് വഴിയോ 600545555 എന്ന നമ്പരിലോ, Consumerrights.ae വെബ്സൈറ്റ് വഴിയോ വിവരം അധികൃതരെ അറിയിക്കേണ്ടതാണ്.
https://www.facebook.com/Malayalivartha


























