പ്രവാസികൾക്കായി വമ്പൻ ഇളവുകൾ ഒരുക്കി ദുബായ്; യാത്രയ്ക്ക് മുൻപ് ഇത് ചെയ്യണം, സൗകര്യങ്ങൾ സജ്ജമാക്കി അധികൃതർ, ഭയംകൂടാതെ വിമാനയാത്ര

കൊറോണ വ്യാപന പശ്ചാത്തലത്തിൽ ദുബൈയിലേക്ക് വരാനുള്ള കോവിഡ് യാത്രാ ചട്ടങ്ങളിൽ ഇളവ് പ്രഖ്യാപിച്ചതായി റിപ്പോർട്ട്. യു.എ.ഇ സ്വദേശികൾക്കാണ് ഈ ഇളവ് കൂടുതൽ സഹായകമാവുക. മറ്റു രാജ്യങ്ങളിൽ നിന്ന് ദുബൈയിലേക്ക് പുറപ്പെടുന്നതിന് മുമ്പ് സ്വദേശികൾക്ക് കോവിഡ് പരിശോധന ആവശ്യമില്ല എന്ന നയമാണ് പുറത്തേക്ക് വന്നിരിക്കുന്നത്. ദുബൈ ദുരന്തനിവാരണ ഉന്നതാധികാര സമിതിയാണ് കോവിഡ് യാത്രാ ചട്ടങ്ങളിൽ ഇളവ് പ്രഖ്യാപിച്ചുകൊണ്ട് ഉത്തരവ് ഇറക്കിയിരിക്കുന്നത്. പുതിയ ചട്ടപ്രകാരം യു എ ഇ സ്വദേശികൾ ഏത് രാജ്യത്ത് നിന്നായാലും ദുബൈയിലേക്ക് പുറപ്പെടാൻ പി.സി.ആർ ടെസ്റ്റ് ഫലം ഹാജരാക്കേണ്ടതില്ല എന്നതാണ്. എന്നാൽ, ദുബൈയിൽ എത്തിയ ശേഷം ഇവർ പി.സി.ആർ പരിശോധനക്ക് വിധേയമാകേണ്ടതാണ്.
അതോടൊപ്പം തന്നെ ദുബൈയിലേക്ക് വരുന്ന റെസിഡന്റ് വിസക്കാർ, സന്ദർശക വിസക്കാർ, ടൂറിസ്റ്റ് വിസക്കാർ എന്നിവർക്ക് പുറപ്പെടുന്നതിന് മുമ്പേ പി.സി.ആർ കോവിഡ് ഫലം നിർബന്ധമാക്കിയിരിക്കുകയാണ്. ദുബൈ വിമാനത്താവളം വഴി മറ്റിടങ്ങളിലേക്ക് യാത്രചെയ്യുന്ന ട്രാൻസിറ്റ് യാത്രക്കാർക്ക് അവർ പോകുന്ന രാജ്യത്തിന്റെ നിയമപ്രകാരമാണ് കോവിഡ് പരിശോധന ബാധകമാവുക. അതത് രാജ്യങ്ങൾ നിർദേശിക്കുന്നതിന് അനുസരിച്ച് ദുബൈയിലേക്ക് വരുന്നതിന് മുമ്പോ, ദുബൈയിൽ നിന്ന് ആ രാജ്യങ്ങളിലേക്ക് പുറപ്പെടുന്നതിന് മുമ്പോ ഇവർ പരിശോധന നടത്തേണ്ടി വരുമെന്ന് ദുരന്തനിവാരണ സമിതി വ്യക്തമാക്കുകയുണ്ടായി.
https://www.facebook.com/Malayalivartha


























