ഇന്ത്യയില്‍ നിന്ന് കുവൈത്തിലേക്ക് നേരിട്ടുള്ള ചാര്‍ട്ടര്‍ വിമാന സര്‍വീസ്; പ്രവാസികൾക്ക് ഏറെ ആശ്വാസം പകരുന്ന വാർത്ത, വിദേശ രാജ്യങ്ങളില്‍ കുടുങ്ങിയ ജീവനക്കാരെ മടക്കി കൊണ്ടു വരുന്നതിനാണ് ഈ തീരുമാനം

നീണ്ട നാളുകൾക്ക് ശേഷം ഇന്ത്യയില്‍ നിന്ന് കുവൈത്തിലേക്ക് നേരിട്ടുള്ള ചാര്‍ട്ടര്‍ വിമാന സര്‍വീസ് ആരംഭിക്കുകയുണ്ടായി. പ്രവാസികൾക്ക് ഏറെ ആശ്വാസം പകരുന്ന വാർത്തയാണ് ഇത്. ഏറെ നാളായുള്ള കാത്തിരിപ്പുകൾക്കൊടുവിലാണ് ഇത്തരം ഒരു വാർത്ത പുറത്തേക്ക് വരുന്നത് തന്നെ. സര്‍ക്കാര്‍ പൊതുമേഖല സ്ഥാപങ്ങളിലെയും, സ്വകാര്യ സ്ഥാപനങ്ങള്‍ക്കും അവരുടെ ജീവനക്കാരെ രാജ്യത്തേക്ക് മടക്കി കൊണ്ടു വരുന്നതിനുള്ള അനുമതിയാണ് സര്‍ക്കാര്‍ നിലവിൽ നല്‍കുന്നത്. ആയതിനാൽ തന്നെ ഇതനുസരിച്ചു ഒരു നീണ്ട ഇടവേളക്ക് ശേഷമാണ് ഇന്ത്യയില്‍നിന്ന് കുവൈത്തിലേക്ക് നേരിട്ടുള്ള ചാര്‍ട്ടര്‍ വിമാന സര്‍വീസ് ആരംഭിച്ചത് എന്നത് വ്യക്തമാണ്. വിദേശ രാജ്യങ്ങളില്‍ കുടുങ്ങിയ ജീവനക്കാരെ മടക്കി കൊണ്ടു വരുന്നതിന് മന്ത്രി സഭ ഉന്നത സമിതിയാണ് ഇതു സംബന്ധിച്ച് നല്‍കിയ പ്രത്യേക അനുമതി നല്‍കിയിരിക്കുന്നത്. ഇതനുസരിച്ചാണ് ചാര്‍ട്ടേഡ് വിമാന സര്‍വീസ് ആരംഭിച്ചിരിക്കുന്നത്.
അതേസമയം കുവൈത്തിലെ വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് വിദേശ രാജ്യങ്ങളില്‍ ലോക്ക്ഡൗണിൽ കുടുങ്ങിയ തങ്ങളുടെ ജീവനക്കാരെ ചാര്‍ട്ടര്‍ വിമാനത്തില്‍ കൊണ്ടുവരാന്‍ മന്ത്രിസഭ നേരത്തെ തന്നെ അനുമതി നല്‍കിയിരുന്നു. ഇതനുസരിച്ചാണ് കുവൈത്ത് സര്‍ക്കാര്‍ വകുപ്പുകളും അനുബന്ധ കമ്പനികളും പ്രത്യേക വിമാനങ്ങളില്‍ തങ്ങളുടെ ജീവനക്കാരെ കൊണ്ടുവന്നു തുടങ്ങിയത്. കെ.ഒ.സിയുടെ അനുബന്ധ കമ്പനിയായ കുവൈത്ത് ഡ്രില്ലിങ് കമ്പനിയിലെ 50 ജീവനക്കാരെ ജസീറ എയര്‍വേസിന്റെ ചാര്‍ട്ടര്‍ വിമാനത്തില്‍ കുവൈത്തിലെത്തിക്കുകയുണ്ടായി. അവധിക്ക് പോയ വിദേശ ജീവനക്കാര്‍ തിരിച്ചെത്താത്തത് ഓഫീസ് പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിച്ചതോടെയാണ് ജീവനക്കാരെ തിരികെയെത്തിക്കാൻ തുടങ്ങിയത്.
ഇതേതുടർന്ന് ഇന്ത്യ ഉള്‍പ്പെടെ നേരിട്ടു പ്രവേശന വിലക്കുള്ള പല രാജ്യങ്ങളിലേക്കും കുവൈത്തില്‍.നിന്ന് ചാര്‍ട്ടേഡ് വിമാന സര്‍വീസുകള്‍ തുടരുന്നതായാണ് റിപ്പോർട്ട്. ഈ വിമാനങ്ങളില്‍ അടിയന്തരമായി തിരിച്ചെത്തിക്കേണ്ട വിദേശ ജീവനക്കാരുടെ പേര്, തസ്തിക എന്നിവ സഹിതം കോവിഡ് എമര്‍ജന്‍സി കമ്മിറ്റിക്ക് അപേക്ഷ നല്‍കണമെന്ന് സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് മന്ത്രി സഭാ ഉപസമിതി നിര്‍ദേശം നല്‍കുകയുണ്ടായി. മന്ത്രിസഭ ഉപസമിതി പട്ടിക പരിശോധിച്ച് യാത്ര അനുമതി നല്‍കുന്നതായിരിക്കും. ഇതിലൂടെ കുവൈത്തില്‍ എത്തിക്കുന്ന ജീവനക്കാരെ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റീന് വിധേയമാക്കുന്നതാണ്.
https://www.facebook.com/Malayalivartha


























