ഒമാനില്‍ 817 പേര്‍ക്ക് കൊവിഡ്; ആകെ കൊവിഡ് സ്ഥിരീകരിച്ചത് 103,465 പേര്‍

ഒമാനില്‍ 817 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചതായി റിപ്പോർട്ട്. കൊവിഡ് ബാധിച്ച് പത്ത് മരണം കൂടി രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തതായി ഒമാന്‍ ആരോഗ്യ മന്ത്രാലയം അറിയിക്കുകയുണ്ടായി. എന്നാൽ 24 മണിക്കൂറിനിടെ 54 പേര്‍ക്ക് മാത്രമാണ് കൊവിഡ് ഭേദമായത്. അതേസമയം 103,465 പേര്‍ക്കാണ് ആകെ കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 91329 പേര്‍ രോഗമുക്തി നേടി. രാജ്യത്തെ ആകെ മരണസംഖ്യ ആയിരത്തിലെത്തി.
https://www.facebook.com/Malayalivartha
























